ബർമിങ്ങാം ∙ അംപയർ കുമാർ ധർമസേനയുടെ വിവാദ തീരുമാനത്തിൽ നഷ്ടമാക്കിയത് ഇംഗ്ലണ്ട് ഓപ്പണർ ജയ്സൻ റോയ് (65 പന്തിൽ 85) അർഹിച്ച സെഞ്ചുറി! പാറ്റ് കമ്മിൻസ് എറിഞ്ഞ 20–ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. കീപ്പർ അലക്സ് കാരി പിടിച്ച പന്തിൽ ഓസീസ് താരങ്ങൾ ക്യാച്ചിനായി അപ്പീൽ ചെയ്തപ്പോൾ അംപയർ ധർമസേന വിരലുയർത്തി.
ക്ഷുഭിതനായ റോയ് താൻ പന്തിൽ തൊട്ടിട്ടില്ലെന്നും വൈഡാണെന്നും വാദിച്ചു. വിധി ഡിആർഎസിലൂടെ പുനഃപരിശോധിക്കണമെന്ന് ആംഗ്യം കാട്ടുകയും ചെയ്തു. ഇംഗ്ലണ്ട് തങ്ങളുടെ ഏക റിവ്യു നഷ്ടമാക്കിയ കാര്യം വിട്ടുപോയ ധർമസേന ആദ്യം മൂന്നാം അംപയറിന്റെ സഹായം തേടിയിരുന്നെങ്കിലും അബദ്ധം തിരിച്ചറിഞ്ഞതോടെ തീരുമാനം മാറ്റി.
പിച്ചിൽത്തന്നെ നിന്ന റോയിയെ ലെഗ് അംപയർ മറേയസ് എറാസ്മസ് അനുനയിപ്പിച്ചാണു പറഞ്ഞുവിട്ടത്. വിഡിയോ ദൃശ്യങ്ങളിൽ റോയിയുടെ ബാറ്റിൽ പന്തു തൊട്ടിട്ടില്ലെന്നു വ്യക്തമായിരുന്നു. അംപയറോടു തട്ടിക്കയറിയതിന് റോയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തിയേക്കും.
ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം
English Summary: Jason Roy Fumes, Refuses To Walk After Controversial Dismissal during Semi Final clash with Australia