sections
MORE

ഇന്ത്യയ്ക്കു മുന്നിൽ ഇനി ട്വന്റി20 ലോകകപ്പ്; ആരൊക്കെ പുറത്ത്? ആരൊക്കെ എത്തും?

virat-kohli
വിരാട് കോലി
SHARE

ലണ്ടൻ ∙ ലോകകപ്പിൽനിന്നു പുറത്തായെന്നു കരുതി ടീം ഇന്ത്യയ്ക്കു വിശ്രമമില്ല. ഒന്നരയാഴ്ചത്തെ വിശ്രമം. ഓഗസ്റ്റ് 3ന് വെസ്റ്റിൻഡീസ് പര്യടനം തുടങ്ങും. വിരാട് കോലിയുടെയും സംഘത്തിന്റെയും മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യം അടുത്ത വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പാണ്. ഒരുക്കങ്ങൾക്ക് ഇനി 15 മാസം മാത്രമേ ബാക്കിയുള്ളൂ. 

∙ കരീബിയൻ ഡേയ്സ്

ഓഗസ്റ്റ് 3ന് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം തുടങ്ങും. 3 വീതം ട്വന്റി20യും ഏകദിനവും. 2 ട്വന്റി20 മത്സരങ്ങൾ യുഎസിലാണ്. അതിനുശേഷം ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായി 2 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര. സെപ്റ്റംബർ 15 മുതൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം. 3 വീതം ട്വന്റി20യും ടെസ്റ്റും. ബംഗ്ലദേശ്, സിംബാബ്‌വെ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ് ടീമുകളും ഈ വർഷം ഒടുവിലായും അടുത്ത വർഷം തുടക്കത്തിലും ഇന്ത്യയിൽ പര്യടനം നടത്തും. 

∙ ട്വന്റി20 മേളം

ട്വന്റി20 ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി അടുത്ത 14 മാസത്തിനുള്ളിൽ 20 രാജ്യാന്തര ട്വന്റി20 പരമ്പരകളി‍ൽ ഇന്ത്യ കളിക്കും. വിൻഡീസുമായി ഇന്ത്യയിലും അവിടെയുമായി 6 ട്വന്റി20. ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംബാബ്‌വെ ടീമുകളുമായി ഇന്ത്യയിൽ 3 വീതം ട്വന്റി20. ഓസീസുമായി നാട്ടിൽ രണ്ടെണ്ണം. കിവീസുമായി അവരുടെ നാട്ടിൽ 3 ട്വന്റി20. 

∙ ട്വന്റി20 ലോകകപ്പ്

2020 ഒക്ടോബറിലാണു ട്വന്റി20 ലോകകപ്പ്. ഇന്ത്യയുടെ ആദ്യ മത്സരം 24നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്കു പുറമേ പുറമേ യോഗ്യതാ മത്സരം കടന്നെത്തുന്ന 6 ടീമുകളും ലോകകപ്പ് കളിക്കും. ആകെ 16 ടീമുകൾ. 

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

∙ മാറുമോ ടീം ഇന്ത്യ? 

ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുകയെന്ന ദൗത്യമാണ് സിലക്ടർമാർക്കു മുന്നിൽ ഇനിയുള്ളത്. അവസരം തേടി ഒട്ടേറെ താരങ്ങൾ വാതിലിനു മുന്നിലുണ്ട്. ലോകകപ്പിൽ നിറംമങ്ങിയ വിജയ് ശങ്കർ, ദിനേശ് കാർത്തിക്, കേദാർ ജാദവ് തുടങ്ങിയവർക്കു സ്ഥാനം നഷ്ടപ്പെട്ടേക്കാം. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, നവ്‌ദീപ് സെയ്നി, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, രാഹുൽ ചാഹർ എന്നിവർക്കൊക്കെ അവസരം കിട്ടിയേക്കാം. 

ഇന്ത്യൻ ടീം ഫിസിയോ ജോലി വിട്ടു 

മാഞ്ചസ്റ്റർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ പാട്രിക് ഫർഹാട്ട് മടങ്ങി. ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കക്കാരൻ ഫർഹാട്ട് ജോലി വിടുന്ന കാര്യം ട്വീറ്റ് ചെയ്തത്. 2015 ലാണ് ഫർഹാട്ടും കണ്ടിഷനിങ് കോച്ച് ശങ്കർ ബസുവും ടീമിനൊപ്പം ചേർന്നത്. ഇരുവരുമായുള്ള ബിസിസിഐയുടെ കരാർ ലോകകപ്പോടെ അവസാനിച്ചു. 

English Summary: Hectic Schedule Awaits Team India After ICC World Cup 2019 Semi Final Lose Vs New Zealand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA