sections
MORE

സെമി തോൽവി മറക്കാം; ഇന്ത്യൻ താരങ്ങൾക്ക് ഇനി ഉല്ലാസം, വിശ്രമം

holiday
ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ധോണി, ഋഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മായങ്ക് അഗർവാള്‍ എന്നിവർ
SHARE

ലണ്ടൻ ∙ സെമിയിലെ തോൽവിക്കുശേഷം പലവഴി പിരിയാൻ ടീം ഇന്ത്യ. നാട്ടിലേക്കു തിരിക്കും മുൻപു താരങ്ങളിൽ പലരും ഉല്ലാസയാത്ര നടത്തിയേക്കുമെന്നാണു ബിസിസിഐ നൽകുന്ന സൂചന. ടിക്കറ്റ് ലഭ്യതയനുസിച്ച് താരങ്ങൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകും. ചിലർ മാത്രം ഉടൻ നാട്ടിലേക്കു മടങ്ങും.

എം.എസ്.ധോണി ഭാര്യയ്ക്കും മകൾക്കുമൊപ്പം ഇംഗ്ലണ്ടി‍ൽ തുടരും. കുറച്ചു ദിവസങ്ങൾക്കുശേഷം റാഞ്ചിയിലേക്കു മടങ്ങും. രോഹിത് ശർമയും ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രയ്ക്കൊരുങ്ങുകയാണ്. ലോകകപ്പിനായി കഴിഞ്ഞ ഏഴ് ആഴ്ചക്കാലം ടീമംഗങ്ങൾ എല്ലാവരും ഒന്നിച്ചായിരുന്നു. വെസ്റ്റിൻഡീസിനെതിരെ ഓഗസ്റ്റ് 3ന് അവിടെ തുടങ്ങുന്ന പരമ്പരയ്ക്കു മുൻപേ എല്ലാവരും വീണ്ടും ഒന്നിക്കും.

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA