sections
MORE

രോഹിതും കോലിയും മാത്രമാവരുത് ടീം, ഉത്തരവാദിത്തം എല്ലാവർക്കും: സച്ചിൻ

virat-kohli-sachin-tendulkar
വിരാട് കോലിയും സച്ചിനും.
SHARE

മാഞ്ചസ്റ്റർ ∙ ഇന്ത്യൻ ബാറ്റിങ് നിര രോഹിത് ശർമയെയും വിരാട് കോലിയെയും അമിതമായി ആശ്രയിക്കുന്നത് മാറ്റണമെന്ന് മുൻ താരം സച്ചിൻ തെൻഡുൽക്കർ. മറുപടി ബാറ്റിങ്ങിൽ വീരോചിത പ്രകടനം കാഴ്ച വച്ച രവീന്ദ്ര ജഡേജയെയും എം.എസ് ധോണിയെയും പ്രശംസിച്ച സച്ചിൻ, 240 എന്നത് ഇന്ത്യയ്ക്ക് പിന്തുടർന്നു നേടാവുന്ന സ്കോർ ആയിരുന്നെന്നും പറഞ്ഞു.

‘ഞാൻ നിരാശനാണ്. 240 എന്നത് നേടിയെടുക്കാവുന്ന ലക്ഷ്യമായിരുന്നു. അതൊരു വലിയ സ്കോറു പോലും ആയിരുന്നില്ല. തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നു അത്.’ – സച്ചിൻ പറഞ്ഞു. എപ്പോഴും വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരിൽ മാത്രം ആശ്രയിക്കരുതെന്നും സച്ചിൻ മുന്നറിയിപ്പു നൽകി.

‘മികച്ച തുടക്കത്തിനുവേണ്ടി എപ്പോഴും നമുക്ക് രോഹിത്തിനെ (ശർമ) ആശ്രയിക്കാനാവില്ല. എപ്പോഴും ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയൊരുക്കാൻ കോലിയേയും ആശ്രയിക്കാനാകില്ല. ഇവർക്കു പുറമെയുള്ള കളിക്കാരും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്തേ തീരൂ. എപ്പോഴും മൽസരം പൂർത്തിയാക്കാൻ ധോണിയുണ്ടാകുമെന്നും പ്രതീക്ഷിക്കരുത്. വളരെയേറെത്തവണ അദ്ദേഹമതു ചെയ്തു കഴിഞ്ഞു’ – സച്ചിൻ പറഞ്ഞു.

ഉജ്വലമായി പന്തെറിഞ്ഞ ന്യൂസീലൻഡ് ബോളർമാരെയും ഫീൽഡർമാരെ സമർഥമായി വിന്യസിച്ച കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും സച്ചിൻ പ്രശംസിച്ചു. ‘ഏറ്റവും ലളിതമായാണ് ന്യൂസീലൻഡ് കളിയെ സമീപിച്ചത്. അവരുടെ പേസ് ബോളർമാർ കൂടുതലായിട്ടൊന്നും ചെയ്യാൻ ശ്രമിച്ചില്ല. കൃത്യമായ സ്ഥലങ്ങളിൽ അവർ ബോൾ ചെയ്തു. ഫലവും കിട്ടി. ക്യാപ്റ്റനെന്ന നിലയിൽ കെയ്ൻ വില്യംസന്റെ പ്രകടനവും എടുത്തുപറയണം’ – സച്ചിൻ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം

English Summary: India can't always rely on Rohit, Kohli, others need to take responsibility: Sachin Tendulkar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA