കോലിയും രോഹിതും രണ്ട് പക്ഷത്ത്; ഇന്ത്യൻ ടീമിൽ സിലക്ഷനെച്ചൊല്ലി പടലപ്പിണക്കം?

kohli-rohit
വിരാട് കോലിയും രോഹിത് ശർമയും ലോകകപ്പ് മൽസരത്തിനിടെ (ട്വിറ്റർ ചിത്രം)
SHARE

ലണ്ടൻ ∙ സെമിയിലെ തോൽവിക്കുശേഷം ടീം ഇന്ത്യയിൽ തമ്മിലടിയെന്നു റിപ്പോർട്ട്. ടീം സിലക്‌ഷനിലെ തർക്കമാണു ഭിന്നിപ്പിനു കാരണമെന്നാണു സൂചനകൾ. ക്യാപ്റ്റൻ വിരാട് കോലി ഒരു പക്ഷത്തും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ മറുവശത്തുമായി ടീമിൽ രണ്ടു ഗ്രൂപ്പുകൾ രൂപപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ടീമിലെ ഒരു താരം പറഞ്ഞ കാര്യങ്ങൾവച്ച് ഒരു ഹിന്ദി ദിനപത്രമാണ് ഇന്ത്യൻ ടീമിലെ ഭിന്നതയുടെ വാർത്ത പുറത്തുവിട്ടത്.

പരിശീലകൻ രവി ശാസ്ത്രിയുമായി ചേർന്നു ക്യാപ്റ്റൻ കോലി നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളോടു ടീമംഗങ്ങളിൽ ചിലർക്കു നീരസമുണ്ടായതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. അമ്പാട്ടി റായുഡുവിനെ മറികടന്നു വിജയ് ശങ്കറിനെ ടീമിലെടുത്തതും തർക്കത്തിനു കാരണമായത്രെ. കോലിയുടെ ‘ഗുഡ് ബുക്കി’ൽ ഇടംപിടിക്കാതെ പോയതാണു റായുഡുവിനു തിരിച്ചടിയായതെന്നാണ് ഒരു വിഭാഗം പറയുന്നത്.

പക്ഷപാതിത്വപരമായി ടീം ഇലവനെ തിരഞ്ഞെടുക്കുന്നതിനെ താരങ്ങളിൽ ചിലർ എതിർത്തെങ്കിലും വിലപ്പോയില്ല. ക്യാപ്റ്റനും പരിശീലകനും അവരെടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോയി. അവരുടെ ചില തീരുമാനങ്ങൾ പിഴച്ചെങ്കിലും ടീം വിജയം തുടർന്നതോടെ എതിർ‌ശബ്ദമുയർത്തിയവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു.

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, പേസ് ബോളിങ്ങിലെ കുന്തമുന ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ ഒഴിവാക്കാൻ പറ്റാത്ത താരങ്ങളാണെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ കോലിയുടെ ‘കനിവ്’ അനിവാര്യമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രോഹിത് ശർമയോട് കൂറുപുലർത്തുന്നവർക്ക് ടീമിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും ഇത് വ്യക്തമാക്കുന്നു.

സ്ഥിരത പുലർത്തുന്ന കാര്യത്തിൽ തുടർച്ചയായി പരാജയപ്പെടുന്ന കർണാടക താരം ലോകേഷ് രാഹുൽ ഇപ്പോഴും ടീമിൽ തുടരുന്നത് കോലി ഒരാളുടെ പിന്തുണ കൊണ്ടു മാത്രമാണെന്ന് ഇന്ത്യൻ ടീമിലെ പേരു വെളിപ്പെടുത്താത്ത അംഗത്തെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു. സെമി ഫൈനലിൽ ഉൾപ്പെടെ രണ്ട് കൈക്കുഴ സ്പിന്നർമാരെ കളിപ്പിക്കേണ്ട എന്ന തീരുമാനം വരുമ്പോൾ, കുൽദീപ് യാദവിനേക്കാൾ പ്രാധാന്യം യുസ്‌വേന്ദ്ര ചെഹലിനു ലഭിക്കുന്നതും ഇതേ കാരണത്താലാണെന്നാണ് വെളിപ്പെടുത്തൽ. ഐപിഎല്ലിൽ കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ് ചെഹൽ.

അസ്വാരസ്യങ്ങൾ തലപൊക്കുന്നുണ്ടെങ്കിലും ഇതുവരെ ടീമിന്റെ കെട്ടുറപ്പിനെ അതു ബാധിച്ചുതുടങ്ങിയിട്ടില്ലെന്നും ഈ താരത്തെ ഉദ്ധരിച്ച് വെളിപ്പെടുത്തലുണ്ട്. മുഖ്യ പരിശീലകൻ ശാസ്ത്രി, ബോളിങ് പരിശീലകൻ ഭരത് അരുൺ എന്നിവർ പുറത്തു പോയാലേ ടീം ശരിയാവുകയുള്ളൂവെന്ന അഭിപ്രായമുള്ള ഒട്ടേറെ താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ടെന്നും റിപ്പോർട്ടിൽ‌ പറയുന്നു. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതിയുടെ തലവൻ വിനോദ് റായിയുടെ ഉറച്ച പിന്തുണ കോലിക്കും രവി ശാസ്ത്രിക്കുമുള്ളതിനാൽ, ഇരുവരെയും ചോദ്യം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary: Rift Between Kohli and Rohit Sharma Factions, Bias in Team Selection: Report Says All Not Well in Team India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Isolated rain across Kerala for next four days: IMD", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/11/29/imd-warns-isolated-rain-across-kerala-for-next-four-days.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/4/ernakulam-school-children.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/4/ernakulam-school-children.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/4/ernakulam-school-children.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "China police out in numbers to prevent more COVID protests", "articleUrl": "https://feeds.manoramaonline.com/news/world/2022/11/29/china-police-covid-protests.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/11/29/china-covid-test.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/11/29/china-covid-test.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/11/29/china-covid-test.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "Appointment of HC judges: 20 files returned to SC Collegium with 'strong reservations'", "articleUrl": "https://feeds.manoramaonline.com/news/india/2022/11/29/high-court-judges-collegium-files-returned.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/4/court-gavel-canva.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/4/court-gavel-canva.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/4/court-gavel-canva.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "IFFI jury 'shocked' by 'The Kashmir Files', calls it a propaganda film", "articleUrl": "https://feeds.manoramaonline.com/entertainment/entertainment-news/2022/11/29/the-kashmir-files-international-film-festival-india-jury-movie-propaganda.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/movie-reviews/images/2022/5/15/kashmir-files-n-c.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/movie-reviews/images/2022/5/15/kashmir-files-n-c.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/movie-reviews/images/2022/5/15/kashmir-files-n-c.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "Two Keralites scorch European tracks with a pro racing driver", "articleUrl": "https://feeds.manoramaonline.com/news/business/2022/11/29/keralite-ashique-thahir-deepak-narendran.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/business/images/2022/11/29/Ashique-Thahir-scotland-shoot.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/business/images/2022/11/29/Ashique-Thahir-scotland-shoot.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/business/images/2022/11/29/Ashique-Thahir-scotland-shoot.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "MVD's order to tax overloaded goods vehicles could encourage more violations of the rule", "articleUrl": "https://feeds.manoramaonline.com/news/business/2022/11/29/mvd-order-tax-overloaded-goods-vehicles-violations-rule.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/lifestyle/news/images/2022/11/15/coal-mine-trucks-c.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/lifestyle/news/images/2022/11/15/coal-mine-trucks-c.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/lifestyle/news/images/2022/11/15/coal-mine-trucks-c.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" }, { "title": "HC verdict on govt plea against posting of in-charge VC for KTU today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/11/29/hc-verdict-on-govt-plea-against-posting-in-charge-vc-for-ktu-today.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "November 29, 2022", "otherImages": "0", "video": "false" } ] } ]