ലോകമൊന്നാകെ നിയമത്തെ പഴിക്കുമ്പോഴും ചിരിച്ചൊഴിയുന്ന മാന്യൻ; സല്യൂട്ട്, കെയ്ൻ!

williamson-brendon-mccullum
ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ആശ്ലേഷിക്കുന്ന മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം.
SHARE

ജൂലൈ 14ലെ കറുത്ത ഞായറിൽ തോൽവിയുടെ ഹൃദയാഘാതം വന്നില്ലായിരുന്നെങ്കിൽ, ഓഗസ്റ്റ് എട്ടിന് ഇംഗ്ലണ്ടിൽ നിന്നെത്തിയ രണ്ടു കിരീടങ്ങളുടെ പൊൻപ്രഭയിൽ ഇരട്ടപ്പിറന്നാൾ ആഘോഷിക്കുമായിരുന്നു കായികലോകം. ആദ്യത്തേത് സ്വിറ്റ്സർലൻഡിൽ റോജർ ഫെഡറർ. പിന്നൊന്നു ന്യൂസീലൻഡിൽ കെയ്ൻ വില്യംസൻ. ജന്മദിനം കൊണ്ടു മാത്രമല്ല, ഒരു ചെറുചിരിയിൽ വിഷാദം ഒളിപ്പിച്ചു കടന്നുപോകുന്ന ലാളിത്യത്തിലും കൂടി ഒരേ തൂവൽപക്ഷികളെന്നു തെളിയിച്ചാണ് ഇരുവരുടെയും മടക്കം.

ഓൾ ഇംഗ്ലണ്ടിന്റെ മടിത്തട്ടിലെ ഏറ്റവും വലിയ പോരാട്ടത്തിനൊടുവിലാണു ഫെഡറർ പരാജയം സമ്മതിച്ചത്. ലോ‍ഡ്‌സിലും ക്രിക്കറ്റ് ഇതിനു മുൻപു കാണാത്ത ആവേശക്കൊടുമുടിയിലേറിയ ശേഷമാണു വില്യംസൻ തോൽവിയുടെ ഭാഗമായത്. തോറ്റിട്ടും ജയിച്ചവരെപ്പോലെയാണ് ഇരുവരെയും കായിക ലോകം യാത്രയയയ്ക്കുന്നത്. ഫെഡററിന് ഇത് ആദ്യാനുഭവമായിരിക്കില്ല. വില്യംസനു പക്ഷേ ഇതാദ്യത്തേതാണ്. ടെന്നിസ് ഇതിഹാസം റോജർ ഫെഡററിനൊപ്പം കായികലോകം കെയ്ൻ വില്യംസനെ നെഞ്ചേറ്റുന്നുവെങ്കിൽ ഒരുകാര്യം തീർച്ച. ലോകക്രിക്കറ്റിലെ ‘പെർഫെക്ട് ജെന്റിൽമാൻ’ എന്ന വിശേഷണം ഈ ചെറുപ്പക്കാരനു സ്വന്തമാണ്. ബൗണ്ടറികളുടെ എണ്ണമെടുത്ത് ലോകകപ്പ് വിജയികളെ നിർണയിച്ച രീതിക്കെതിരെ ക്രിക്കറ്റ് ലോകം ഒന്നാകെ പ്രതികരിക്കുമ്പോൾ, പരാതിയുടെ ചെറുവാക്ക് പോലും ഉരിയാടാത്ത കെയ്ൻ സമകാലിക ക്രിക്കറ്റിലെ ഒരു അദ്ഭുതം തന്നെയാണ്.

ആധുനിക ക്രിക്കറ്റിലെ ‘ഫാബുലസ് ഫോർ’ ഗണത്തിലെ താരമാണ് വില്യംസൻ. ഇന്ത്യയുടെ വിരാട് കോലി, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്,  ഇംഗ്ലണ്ടിന്റെ ജോ റൂട്ട്...ബാറ്റിങ് മികവിൽ ഇവർക്കൊപ്പം സഞ്ചരിക്കുന്നയാളാകും വില്യംസൻ. പക്ഷേ ക്യാപ്റ്റൻസി മികവിലും ഗെയിം റീഡ് ചെയ്യുന്നൊരു ക്രിക്കറ്റർ എന്ന നിലയിലും ഇവരേക്കാൾ ഒരുകാതം മുൻപേ നടക്കുകയാണ് വില്യംസൻ. അതിന്റെ തെളിവാണ് ഈ ലോകകപ്പിന്റെ താരമായുള്ള ഐസിസിയുടെ തിരഞ്ഞെടുപ്പ്.

kane-williamson

ഈ ലോകകപ്പിലെ കിരീടനിർണയത്തെക്കാളേറെ ഒരുമയോടെയാകും ക്രിക്കറ്റ് ലോകം ആ തിരഞ്ഞെടുപ്പിനെ സ്വീകരിച്ചിട്ടുള്ളത്. ബാറ്റിങ് മികവിനും നായകതന്ത്രത്തിനും ഒരുപോലെ മാർക്ക് ഇട്ടാണു കിവീസ് നായകനെ ടൂർണമെന്റിന്റെ താരമായി ഐസിസി തിരഞ്ഞെടുത്തത്. ഒരു ലോകകപ്പിന്റെ ചരിത്രത്തിലേറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ നായകൻ എന്ന റെക്കോർഡും ഇതിനൊപ്പം ചേർത്തുവായിക്കണം. 

സാധാരണം എന്നു വിശേഷിപ്പിക്കാവുന്നൊരു ടീമിനെയാണു കെയ്ൻ വില്യംസൻ ഒറ്റയ്ക്കെന്ന മട്ടിൽ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനെത്തിച്ചത്. കെട്ടിഘോഷിക്കപ്പെടുന്ന താരപ്പകിട്ടോ, അളവറ്റ പ്രതിഭാസംഗമമോ അവകാശപ്പെടാനില്ലാത്ത സംഘമായിരുന്നു കിവീസ്. ബാറ്റിങ് നിരയിലെ ആണിക്കല്ലാകുമെന്നു പ്രതീക്ഷിച്ച മാർട്ടിൻ ഗപ്ടിലും കോളിൻ മൺറോയും നിറം മങ്ങിയിട്ടും ടീമിന്റെ വഴി അടയാതിരുന്നതിനു കാരണം കെയ്ൻ വില്യംസൻ എന്ന ബാറ്റ്സ്മാനും നായകനുമാണ്!

kane-williamson-world-cup

കെയ്നിന്റെ 578 റൺസ് ശേഖരത്തിലെ ഓരോ റണ്ണും ടീമിന്റെ അടിത്തറയിലേക്കാണു നിക്ഷേപിച്ചിട്ടുള്ളത്. ആ റൺസിന്റെ ബലത്തിലാണു ജിമ്മി നീഷം– കോളിൻ ഡി ഗ്രാൻഡ്ഹോം – മിച്ചൽ സാന്റ്നർ ത്രയം ടീമിന്റെ ഇന്നിങ്സുകൾക്ക് ‘ഫിനിഷിങ് ടച്ച് ’ നൽകിയത്. ആദ്യ ഓവറുകളിൽത്തന്നെ ക്രീസിലെത്തി രക്ഷാപ്രവർത്തനം നടത്തി നേടിയതാണ് വില്യംസൻ കുറിച്ച റൺസിലേറെയും. തകർച്ച ഒഴിവാക്കി, പ്രതീക്ഷ തിരിച്ചുപിടിച്ച്, സുരക്ഷ ഉറപ്പാക്കി അവസാനിക്കുന്ന രീതിയിലാണ് ക്രീസിലും നായകനാകേണ്ടിവന്ന വില്യം ഇന്നിങ്സുകൾ. 35, 0, 12, 0, 5, 29, 2 … പന്ത്രണ്ടാം ലോകകപ്പിൽ ന്യൂസീലൻഡ് ഓപ്പണർമാർ തീർത്ത കൂട്ടുകെട്ടുകളാണിതെന്നു  അറിയുമ്പോൾ മാത്രമേ  വില്യംസൻ എന്ന ബാറ്റ്സ്മാൻ താണ്ടിയത് എത്ര ദുഷ്കരമായ ദൗത്യമെന്നറിയാനാകൂ.

രണ്ട് ശതകങ്ങളുടെ തിളക്കം കൂടിയുണ്ട് ക്യാപ്റ്റൻ കെയ്നിന്റെ ഇംഗ്ലിഷ് ലോകകപ്പിന്. സെഞ്ചുറികൾ പലകുറി പിറന്ന ലോകകപ്പായിട്ടും വില്യംസന്റെ വില്ലോയിൽ നിന്നു വന്ന ശതകങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടും വാഴ്ത്തപ്പെടേണ്ട മാച്ച് വിന്നിങ് ഇന്നിങ്സുകൾ. ദക്ഷിണാഫ്രിക്കയുടെ 242 റൺസ് വിജയലക്ഷ്യം ചേസ് ചെയ്തു പുറത്താകാതെ നേടിയ 106 റൺസ് പോലൊരു ഇന്നിങ്സ് പുറത്തെടുക്കാൻ സമീപകാല ക്രിക്കറ്റിൽ എത്ര ബാറ്റ്സ്മാൻമാർക്കു സാധിക്കുമെന്നതു വലിയൊരു ചോദ്യമാണ്. 

sachin-williamson

ക്രീസിലെ ജാഗ്രതയുടെ മറുവശമായിരുന്നു ഇംഗ്ലിഷ് മൈതാനങ്ങളിലെ ക്യാപ്റ്റൻ കെയ്നിന്റെ ഫീൽഡിങ് സെഷനുകൾ. പരിമിതമായ വിഭവങ്ങളെ അളന്നുമുറിച്ച് ഉപയോഗിക്കുന്ന ‘ക്ലിനിക്കൽ’ ക്യാപ്റ്റൻസിയുമായി കിവീസ് നായകൻ മത്സരം നിയന്ത്രിച്ചു. താരതമ്യേന ചെറിയ സ്കോർ മാത്രമുണ്ടായിട്ടും ഫൈനലിന്റെ അതിസമ്മർദത്തെ അതിജീവിച്ച് അതു പ്രതിരോധിക്കുന്നതിൽ ’വിജയിച്ച’ ഉദാഹരണം മാത്രം മതിയാകും കെയ്നിന്റെ ബ്രില്യൻസ് അറിയാൻ. ഇംഗ്ലണ്ട് സമ്മർദത്തിലേയ്ക്കു വഴിമാറിയ നിമിഷങ്ങളിൽ, ബോളിങ് നിരയിലെ ദുർബലകണ്ണിയാകാവുന്ന ഗ്രാൻഡ്ഹോമിനെ ഒറ്റ സ്പെല്ലിൽ ഉപയോഗിച്ചു തീർത്തതും തുറുപ്പുചീട്ടായ ഫെർഗൂസന്റെ വേഗം ഇന്നിങ്സിന്റെ അവസാനത്തേക്കു കരുതിവച്ചതുമെല്ലാമാണു ഇംഗ്ലിഷ് വിജയവഴിയിൽ ദുർഘടം സൃഷ്ടിച്ചത്.

സെമിയിൽ ഇന്ത്യക്കെതിരെയും കരുതി ഇതുപോലൊരു ബോളിങ് തന്ത്രം. ജഡേജ– ധോണി കൂട്ടുകെട്ട് മുന്നേറുമ്പോൾ ട്രെന്റ് ബോൾട്ടിനെ അവസാന ഓവറിലേയ്ക്കു കരുതാതെ നേരത്തെ പന്ത് ഏൽപ്പിച്ച നായക കൗശലത്തിലാണു ഇന്ത്യ മത്സരം കൈവിട്ടത്. സമ്മർദത്തിന്റെ അടിയൊഴുക്കുള്ള അവസാന ഓവറുകളിലൊന്നു  ജിമ്മി നീഷമോ കോളിൻ ഗ്രാൻഡ്ഹോമോ എറിയാനെത്തുമെന്ന പ്രതീക്ഷകളിലായിരുന്നു ഇന്ത്യൻ കൂട്ടുകെട്ടിന്റെ വിജയാന്വേഷണം. പേസ് നിരയിലെ മികവും പരിചയസമ്പത്തും തികഞ്ഞ ആയുധത്തെ നിർണായകമാകുന്ന അവസാന ഓവറിലേയ്ക്കു കരുതിവയ്ക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചാണു വില്യംസൻ 48 ാം ഓവർ ബോൾട്ടിനെ ഏൽപ്പിച്ചത്.

റണ്ണൊഴുക്കിനു വേഗം കൂട്ടേണ്ടത് അനിവാര്യമായിരുന്ന ആ ഘട്ടത്തിൽ ജഡേജയെ വീഴ്ത്തി കിവീസിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു പിഴക്കാത്ത ആ നായകതന്ത്രം.  ഒടുവിൽ ബോളിങ് കണ്ണിയിലെ ദുർബലനെന്നു കരുതിയ നീഷം പന്തുമായെത്തുമ്പോഴേയ്ക്കും ഇന്ത്യയുടെ ‘ലോകകപ്പ് ‘പ്രതീക്ഷയും’ ഏറെക്കുറെ മങ്ങിയിരുന്നു.

English Summary: New Zealand Skipper Kane Williamson, A True Gentleman of Gentleman's Game, ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "China calls for India to reiterate its one-China policy", "articleUrl": "https://feeds.manoramaonline.com/news/world/2022/08/14/india-and-one-china-policy.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/global-indian/images/2021/10/21/china-flag.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/global-indian/images/2021/10/21/china-flag.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/global-indian/images/2021/10/21/china-flag.jpg.image.470.246.png", "lastModified": "August 14, 2022", "otherImages": "0", "video": "false" }, { "title": "Premier League: Brentford humiliate Man United; City, Arsenal secure wins", "articleUrl": "https://feeds.manoramaonline.com/sports/football/2022/08/14/premier-league-manchester-united-lose-brentford-manchester-city-arsenal-win.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/14/man-utd1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/14/man-utd1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/football/images/2022/8/14/man-utd1.jpg.image.470.246.png", "lastModified": "August 14, 2022", "otherImages": "0", "video": "false" }, { "title": "Daylight bank heist in Chennai; currency, gold worth Rs 20cr looted", "articleUrl": "https://feeds.manoramaonline.com/news/india/2022/08/13/armed-bank-robbery-arumbakkam-chennai.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/bank-robbery.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/bank-robbery.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/bank-robbery.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "China's spy ship to dock at Lanka port despite India's concerns", "articleUrl": "https://feeds.manoramaonline.com/news/india/2022/08/13/china-ship-to-enter-sri-lanka-despite-india-concerns.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/china-ship.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/china-ship.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/13/china-ship.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Just weeks ago Salman Rushdie said his life was 'relatively normal'", "articleUrl": "https://feeds.manoramaonline.com/news/world/2022/08/13/salman-rushdie-said-life-relatively-normal-interview-german-magazine-stern.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/13/rushdie1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/13/rushdie1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/8/13/rushdie1.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Buffer zone: Centre to file review petition in SC", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/13/buffer-zone-centre-file-review-petition-SC.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/13/buffer-zone-bhupender.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/13/buffer-zone-bhupender.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/13/buffer-zone-bhupender.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" }, { "title": "Opinion | Salman Rushdie: The longest (failed) public execution in history", "articleUrl": "https://feeds.manoramaonline.com/news/opinion/2022/08/13/cp-surendran-on-salman-rushdie-attack.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/13/salman-rushdie-cover-image.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/13/salman-rushdie-cover-image.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/13/salman-rushdie-cover-image.jpg.image.470.246.png", "lastModified": "August 13, 2022", "otherImages": "0", "video": "false" } ] } ]