sections
MORE

ദൗർഭാഗ്യം ലോഡ്സിലെ ‘ആ വാതിൽ’ അടച്ചു; ഇംഗ്ലണ്ട് വിജയം തുറന്നു

lords-dressing-room
ലോഡ്സ് ഡ്രസിങ് റൂം.
SHARE

ലണ്ടൻ ∙ ലോകക്രിക്കറ്റിന്റെ തറവാടായ ലോഡ്സിൽ ഹോം ടീമിന്റെ ഡ്രസിങ് റൂം ലഭിക്കുന്ന ടീം തോൽവിയടയുമെന്ന ചരിത്രം തിരുത്തി ഇംഗ്ലണ്ട്. ഇതിനുമുൻപ് ലോഡ്‌സിൽ നടന്ന 4 ലോകകപ്പ് ഫൈനലുകളിലും ഹോം ടീം ഡ്രസിങ് റൂം എടുത്തവർ തോറ്റു. 1975ലെ പ്രഥമ ലോകകപ്പ‌് ഫൈനലിൽ  വെസ്റ്റിൻഡീസിനോടു തോൽവി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് ഇതേ റൂമിന്റെ ദൗർഭാഗ്യം പേറേണ്ടിവന്നു.  

1979ൽ ഫൈനലിൽ കടന്നത് ആതിഥേയരായ ഇംഗ്ലണ്ട്.  വിൻഡീസിനോടു തോൽവി പറയുമ്പോൾ ഇംഗ്ലണ്ട് പാഡ് കെട്ടിയിറങ്ങിയത് ഇതേ റൂമിൽനിന്നാണ്. അന്ന് ഹോം ടീം എന്ന നിലയിൽ ഇംഗ്ലണ്ടിനു തന്നെയായിരുന്നു ഹോം ടീമിന്റെ ഡ്രസിങ് റൂം. 1983ലെ ഫൈനലിൽ വിൻഡീസും ഇന്ത്യയും. രണ്ടു തവണ േജതാക്കളായ ടീം എന്ന നിലയിൽ ഹോം ടീമിന്റെ ഡ്രസിങ് മുറി വിൻഡീസിനു നൽകി. വിജയം ഇന്ത്യയ്ക്കൊപ്പം. 1999ൽ ഫൈനലിൽ  സ്റ്റീവ് വോ നായകനായ ഓസ്ട്രേലിയയും വസീം അക്രത്തിന്റെ പാക്കിസ്ഥാനും.

മുറിയും ദൗർഭാഗ്യവും  അറിയാമായിരുന്ന സ്റ്റീവ് വോ ടോസിട്ട് മുറി തീരുമാനിക്കാമെന്നായി. ടോസ് നേടിയ ഓസീസ് നായകൻ പാക്കിസ്ഥാന് മുറി ‘സമ്മാനിച്ചു’. കിരീടം ഓസീസിനു തന്നെ!
 ഇത്തവണ ഇംഗ്ലണ്ടിനെ ഭാഗ്യം കടാക്ഷിച്ചു; ഡ്രസിങ് റൂമിന്റെ പേരുദോഷവും മാറി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA