sections
MORE

ലോകകപ്പ് ഫൈനലിലെ മിന്നും പ്രകടനം തുണ; ബ്രിട്ടനിലെ ‘പ്രഭു’വാകാൻ സ്റ്റോക്സ്

ben-stokes-out-vs-pakistan
സ്റ്റോക്സ്
SHARE

ലണ്ടൻ ∙ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സിനു പ്രഭു പദവി നൽകാൻ ആലോചന. തെരേസ മേയ്ക്കു പകരം ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യതയുള്ള ബോറിസ് ജോൺസനും സാധ്യതയിൽ തൊട്ടുപിന്നിൽ നിൽക്കുന്ന ജെറമി ഹണ്ടും സ്റ്റോക്സിനു പദവി നൽകുമോയെന്ന ചോദ്യത്തിന് ഒരേ മറുപടിയാണു നൽകിയത്:

‘സ്റ്റോക്സ് പ്രഭു പദവിക്ക് എന്തുകൊണ്ടും അർഹനാണ്.’

ഫൈനലിലെ തകർപ്പൻ പ്രകടനത്തിനു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതു സ്റ്റോക്സാണ്. നിശ്ചിത ഓവറിൽ പുറത്താകാതെ 84 റൺസ് നേടിയ സ്റ്റോക്സ് സൂപ്പർ ഓവറിൽ 8 റൺസെടുക്കുകയും ചെയ്തു. ലോകകപ്പിലാകെ 465 റൺസും ഏഴു വിക്കറ്റും നേടിയ ബെൻ സ്റ്റോക്സ് മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനു പുറമെ മികച്ച ചടുലമായ ഫീൽഡിങ്ങിലൂടെയും ശ്രദ്ധ കവർന്നു.

ഇതുവരെ 11 ഇംഗ്ലിഷ് ക്രിക്കറ്റ് താരങ്ങൾക്കു രാജ്യം പ്രഭു പദവി നൽകിയിട്ടുണ്ട്. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച മുൻ ഓപ്പണർ അലിസ്റ്റയർ കുക്കാണ് ഏറ്റവും ഒടുവിൽ പ്രഭു പദവി നേടിയ ക്രിക്കറ്റ് താരം.

English Summary: England World Cup final star Ben Stokes could be knighted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA