ഞാനാണെങ്കിൽ സെമിയിൽ ധോണിയെ 5–ാം നമ്പറിൽ ഇറക്കുമായിരുന്നു: സച്ചിൻ

sachin-kohli
സച്ചിൻ തെന്‍ഡുൽക്കർ, വിരാട് കോലി
SHARE

മുംബൈ∙ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ ന്യൂസീലൻഡിനെതിരെ മഹേന്ദ്രസിങ് ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയ ക്യാപ്റ്റൻ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും തന്ത്രം പാളിപ്പോയെന്ന സൂചനയുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. താനായിരുന്നെങ്കിൽ ധോണിയെ അഞ്ചാം നമ്പറിൽ ഇറക്കുമായിരുന്നുവെന്നും സച്ചിൻ വ്യക്തമാക്കി. ബൗണ്ടറികളുടെ എണ്ണമെടുത്ത് ലോകകപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതിനേക്കാൾ നല്ലത് മറ്റൊരു സൂപ്പർ ഓവറിന്റെ സാധ്യത തേടുന്നതായിരുന്നുവെന്നും ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ സച്ചിൻ അഭിപ്രായപ്പെട്ടു.

‘താങ്കളായിരുന്നു ക്യാപ്റ്റനെങ്കിൽ സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇതേ ബാറ്റിങ് ഓർഡർ ആയിരിക്കുമോ സ്വീകരിക്കുക’ എന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി ഇങ്ങനെ:

‘ഒരു സംശയവും വേണ്ട, ധോണിയെ ഞാൻ അഞ്ചാം നമ്പറിൽ ഇറക്കുമായിരുന്നു. ഇന്ത്യയുടെ ആ സമയത്തെ അവസ്ഥ വച്ച് പരിചയസമ്പന്നനായ ധോണിയെയാണ് അഞ്ചാമത് ഇറക്കേണ്ടിയിരുന്നത്. നങ്കൂരമിട്ട് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ഒരാളാണ് ആ സമയത്ത് വേണ്ടിയിരുന്നത്. ഹാർദിക് പാണ്ഡ്യയെ ആറാമതും ദിനേഷ് കാർത്തിക്കിനെ ഏഴാമതും ഇറക്കുന്നതായിരുന്നു ഉചിതം.’

ലോകകപ്പ് ഫൈനലും തുടർന്ന് സൂപ്പർ ഓവറും ടൈയിൽ അവസാനിച്ചതിന്റെ പശ്ചാത്തലത്തിൽ ബൗണ്ടറികളുടെ എണ്ണം നോക്കി ലോകകപ്പ് ജേതാക്കളെ നിശ്ചയിച്ചതിനെയും സച്ചിൻ വിമർശിച്ചു. മൽസരത്തിലും സൂപ്പർ ഓവറിലുമായി ഇംഗ്ലണ്ട് 26 ബൗണ്ടറികൾ നേടിപ്പോൾ ന്യൂസീലൻഡിനു നേടാനായത് 17 ബൗണ്ടറികൾ മാത്രം. ഈ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കന്നി ലോകകിരീടം ഉയർത്തിയത്.

‘ബൗണ്ടറികളുടെ എണ്ണം നോക്കുന്നതിനു പകരം ലോകകപ്പ് ജേതാവിനെ കണ്ടെത്താൻ ഒരു സൂപ്പർ ഓവറിന്റെ സാധ്യതകൂടി പരിഗണിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഇത് ലോകകപ്പ് ഫൈനലായതു കൊണ്ടു മാത്രമല്ല. എല്ലാ മൽസരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഫുട്ബോളിലേതിനു സമാനമായി എക്‌സ്ട്രാ ടൈം പോലൊരു സാധ്യതയുണ്ടെങ്കിൽ അതല്ലേ നല്ലത്?’ – സച്ചിൻ ചോദിച്ചു. രോഹിത് ശർമ, ഗൗതം ഗംഭീർ, യുവരാജ് സിങ് തുടങ്ങിയവരും ബൗണ്ടറികളെണ്ണി ലോകകപ്പ് വിജയിയെ തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

English Summary: Another Super Over should decide the winner instead of boundaries, says Sachin Tendulkar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "VC appointment: Cabinet approves bill to curtail Governor's powers", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/vc-appointment--govt-to-decide-nominees-for-search-committee.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/28/kannur-univerrsity.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/28/kannur-univerrsity.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/6/28/kannur-univerrsity.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Lokayukta bill: CPI ministers refuse to play ball, CM calls for more discussions", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/lokayukta-bill-amendement-cpi-ministers-disagreement-cabinet.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/cpi-ministers.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Bihar cabinet expands with 31 new ministers, RJD gets lion's share", "articleUrl": "https://feeds.manoramaonline.com/news/india/2022/08/16/bihar-cabinet-ministers-rjd.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/10/nitish-kumar-tejashwi.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/10/nitish-kumar-tejashwi.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/opinion/images/2022/8/10/nitish-kumar-tejashwi.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Bus falls into gorge in J&K; 6 ITBP, 1 police personnel killed", "articleUrl": "https://feeds.manoramaonline.com/news/india/2022/08/16/bus-falls-into-gorge-jammu-kashmir-itbp-officers-dead.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/gorge-bus (2).jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "High Court rejects KIIFB plea to stay ED summons", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/high-court-rejects-kiifb-plea-to-stay-ed-summons.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/5/Kerala-High-Court.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Monson used DIG's official car for personal use, new revelation by former driver", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/monson-mavunkal-dig-official-car-driver.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/29/Monson-Mavunkal-1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/29/Monson-Mavunkal-1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/9/29/Monson-Mavunkal-1.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" }, { "title": "Shahjahan was betrayed; close associates killed him, claims mother", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/16/shahjahan-cpm-worker-murder-two-held.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/shajahan-mother-sulekha.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/shajahan-mother-sulekha.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/8/16/shajahan-mother-sulekha.jpg.image.470.246.png", "lastModified": "August 16, 2022", "otherImages": "0", "video": "false" } ] } ]