sections
MORE

2053ലെ ലോകകപ്പാകുമ്പോൾ ധോണിയും കോലിയുമൊക്കെ ദേ, ഇങ്ങനിരിക്കും !

face-app-cricketers
ഫേസ് ആപ്പിലൂടെ രൂപമാറ്റം സംഭവിച്ച ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ.
SHARE

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൂപ്പർ ഹിറ്റായ ‘ഫെയ്സ്ആപ്പ് ചാലഞ്ചിൽ’ വൈറലായി കായിക താരങ്ങളുടെ ‘വയസ്സൻ ചിത്ര’ങ്ങളും. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി, മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ‘ഫെയ്സ്ആപ്പ് ചാലഞ്ചു’മായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രായം കൂട്ടുന്ന വിദ്യയാണ് ഫെയ്സ് ആപ്പ്. ഇപ്പോൾ നിങ്ങളുടെ പ്രായം എത്രയാണെങ്കിലും 60 വയസ്സ് പിന്നിടുമ്പോൾ സംഭവിക്കാവുന്ന രൂപമാറ്റങ്ങള്‍ മുൻകൂട്ടി പ്രവചിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന ആകർഷണം.

2017ലെ ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായിരുന്ന  ഫെയ്സ് ആപ്പ്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പെട്ടെന്ന് കയറിയങ്ങ് ഹിറ്റായത്. ആപ്പിന്റെ മേൻമ വർധിപ്പിക്കാൻ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ഇത്. കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെയുള്ള സെലബ്രിറ്റികൾ ഇത് ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ സംഭവം തരംഗമാകുകയും ചെയ്തു.

ഫെയ്സ് ആപ്പിലൂടെ രൂപമാറ്റം വന്ന ചില കായിക താരങ്ങളുടെ ചിത്രങ്ങൾ ഇതാ:

View this post on Instagram

Old is Gold 😂 #2060

A post shared by Yuzvendra Chahal (@yuzi_chahal23) on

English Summary: Viral FaceApp challenge: Your face, just 60 years later; celebrities jump in on the trend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA