sections
MORE

ചരിത്ര ഫൈനലിനു വേദിയായ ലോഡ്സിന്റെ ചരിത്രത്തിലുണ്ട്, സച്ചിന്റെ സങ്കടം!

Lords
ലോകകപ്പ് ഫൈനലിനു വേദിയായ ലോഡ്‌സ് മൈതാനം.
SHARE

ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഇക്കഴിഞ്ഞ ജൂലൈ 14ന് ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയം വേദിയായത്. ഇംഗ്ലണ്ടും ന്യൂസീലൻഡും നേർക്കുനേരെത്തിയ മൽസരവും പിന്നാലെ സൂപ്പർ ഓവറു ടൈയിൽ പിരിഞ്ഞതോടെ, ചരിത്രത്തിലാദ്യമായി ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകകപ്പ് ജേതാവിനെ കണ്ടെത്തി. ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ചരിത്ര ഫൈനലിനു വേദിയായ ലണ്ടിനിലെ ലോഡ്സ് മൈതാനത്തിനുമുണ്ട്, ശ്രദ്ധേയമായൊരു ചരിത്രം. വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയം മാത്രമല്ല ലോഡ്സ്. ചരിത്രവും സംസ്കാരവും ഒരുമിക്കുന്ന അനേകം സ്മാരകങ്ങളുണ്ട് ഇവിടെ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തോമസ് ലോഡ് എന്ന വ്യാപാരിയുടെ ആശയമാണ് ലോർഡ്സ് മൈതാനമായി രൂപപ്പെട്ടത്. വിക്ടോറിയൻ യുഗത്തെ ഓർമപ്പെടുത്തുന്നതാണ് ലോഡ്സിന്റെ നിർമാണ വൈഭവം.

മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) ഉടമസ്ഥതയിലുള്ള ലോഡ്സ് ‘ക്രിക്കറ്റിന്റെ ഭവനം’ എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റം, ക്രിക്കറ്റിന്റെ വിശുദ്ധഭൂമി, ക്രിക്കറ്റിന്റെ മെക്ക എന്നീ വിളിപ്പേരുകളുമുണ്ട്.

വിലാസം: ലണ്ടൻ എൻഡബ്ല്യു 8, 8 ക്യുഎൻ, സെന്റ് ജയിംസ് വുഡ് റോഡ്

ഹോം ടീം: മിഡിൽസക്സ് കൗണ്ടി, ഇംഗ്ലണ്ട് .

സ്ഥാപിച്ചത്: 1814

സീറ്റുകൾ: 30,000

എൻഡുകൾ: പവലിയൻ എൻഡ്, നഴ്സറി എൻഡ്

സ്റ്റാൻഡുകൾ: വാർണർ സ്റ്റാൻഡ്, മൗണ്ട് സ്റ്റാൻഡ്, അലൻ സ്റ്റാൻഡ്, കോംപ്ടൻ സ്റ്റാൻഡ്, എഡ്റിച്ച് സ്റ്റാൻഡ്, ടവേൺ സ്റ്റാൻഡ്, പവലിയൻ, പവലിയനോടു ചേർന്നുള്ള ലോങ് റൂം. ഇരുടീമുകൾക്കുമുള്ള ഡ്രസിങ് റൂമുകൾ

ഗേറ്റ്: ആധുനിക ക്രിക്കറ്റിന്റെ പിതാവ് ഡോ. ഡബ്ലിയു. ജി. ഗ്രേസിന്റെ സ്‌മരണാർഥം നിർമിച്ചിരിക്കുന്ന ആലങ്കാരിക കവാടങ്ങൾ. 

ഫാദർ ടൈം: ഗാലറിയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന കാറ്റിന്റെ ഗതിയറിയാനുള്ള ദിശാ സൂചകം

ബെൽ: ടെസ്റ്റ് മൽസരങ്ങൾക്കു മുൻപായി ലോഡ്സിൽ മണിമുഴക്കി കളി തുടങ്ങുന്ന പാരമ്പര്യം വിരമിച്ച താരങ്ങൾക്കുള്ള ആദരംകൂടിയാണ്

lords-cricket-stadium

ഓണേഴ്സ് ബോർഡ്: ലോഡ്സിൽ സെഞ്ചുറിയോ ഒരു ഇന്നിങ്സിൽ അഞ്ചു വിക്കറ്റോ മൽസരത്തിൽ പത്തുവിക്കറ്റോ നേടുന്നവരാണ് ഓണേഴ്സ് ബോർഡിൽ ഇടം പിടിക്കുക.

ഫീൽഡ്: ലോഡ്സിലെ ഫീൽഡിനു സവിശേഷതയുണ്ട്. ഫീൽഡിന്റെ വ്യക്തമായ ചെരിവ് ഈ മൈതാനത്തെ മറ്റു കളിക്കളങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു.

ലോങ് റൂം: മനോഹര ചിത്രങ്ങളാൽ അലംകൃതമായ ലോങ് റൂം അതിഥികളുടെയും ക്ലബ് അംഗങ്ങളുടെയും വിശ്രമ ആഘോഷങ്ങളുടെ വേദി

എംസിസി കളർ: ചുവപ്പും സ്വർണനിറവുമാണ് പരമ്പരാഗതമായി ക്ലബിന്റെ കളർ കോഡ്. അംഗങ്ങൾക്കു മാത്രമായി എംസിസി ടൈയുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ് കോഡുമുണ്ട്.

ലൈബ്രറി: ക്രിക്കറ്റ് പുസ്തകങ്ങളുടെ വലിയ ശേഖരം.അനശ്വരമുഹൂർത്തങ്ങൾ സ്ക്രീനിൽ കാണാൻ ബ്രയാൻ ജോൺസൺ തിയറ്ററും.

kapil-dev-world-cup

മ്യൂസിയം: ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്പോർട്സ് മ്യൂസിയം ഇവിടെയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അമൂല്യമായ പല വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇംഗ്ലണ്ട്-ഓസ്ട്രേലിയ വൈരത്തിന്റെ ചരിത്രമുള്ള ആഷസ് ചെപ്പ് ഇവിടെയാണുള്ളത്.

∙ ലോകകപ്പിലെ ലോഡ്സ്

നാല് ഏകദിന ലോകകപ്പ് ഫൈനലുകൾ ഇവിടെ നടന്നു 1975, 79, 83, 99. 2009ൽ ട്വന്റി 20 ലോകകപ്പ് ഫൈനൽ നടന്നതും ഇവിടെ.

∙ ഇന്ത്യയുടെ ലോഡ്സ്

. 1932ൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മൽസരം ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ.ഇന്ത്യ 1975ലെ പ്രഥമ ലോകകപ്പിൽ തുടക്കം കുറിച്ചതും ലോഡ്സിലായിരുന്നു.

∙ 1983ൽ ഏകദിന ലോകകപ്പിൽ കപിൽ ദേവ് കിരീടമുയർത്തിയത് ഇവിടെ.2002 നാറ്റ്വെസ്റ്റ് ചാംപ്യൻഷിപ്പിലെ വിജയത്തിനുശേഷം സൗരവ് ഗാംഗുലി ജഴ്സിയൂരി വീശിയത് ലോഡ്സിലെ ബാൽക്കണിയിൽ.

∙ ലോഡ്സിൽ മൂന്നു സെഞ്ചുറികൾ നേടിയ വീരനാണ് ദിലീപ് വെങ്സാർക്കർ. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത് ഇവിടെ സെഞ്ചുറിയടിച്ചാണ്.

∙ 1932ൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മൽസരം ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ.ഇന്ത്യ 1975ലെ പ്രഥമ ലോകകപ്പിൽ തുടക്കം കുറിച്ചതും ലോഡ്സിലായിരുന്നു.

sourav-ganguly-celebration

∙ 1983ൽ ഏകദിന ലോകകപ്പിൽ കപിൽ ദേവ് കിരീടമുയർത്തിയത് ഇവിടെ.  2002 നാറ്റ് വെസ്റ്റ് ചാംപ്യൻഷിപ്പിലെ വിജയത്തിനുശേഷം സൗരവ് ഗാംഗുലി ജഴ്സിയൂരി വീശിയത് ലോഡ്സിലെ ബാൽക്കണിയിൽ.

∙ ലോഡ്സിൽ മൂന്നു സെഞ്ചുറികൾ നേടിയ വീരനാണ് ദിലീപ് വെങ്സാർക്കർ. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത് ഇവിടെ സെഞ്ചുറിയടിച്ചാണ്.

∙ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 100–ാം ടെസ്‌റ്റ് മൽസരം ഇവിടെ അരങ്ങേറിയത്, ചരിത്രത്തിലെതന്നെ 2000–ാം ടെസ്‌റ്റ് എന്ന അപൂർവത കൂടി സമ്മാനിച്ചാണ്.

∙ സച്ചിന്റെ സങ്കടം

ലോഡ്സിൽ ഒരു സെഞ്ചുറി എന്നത് സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ അപൂർണതയായി വിലയിരുത്തപ്പെടുന്നു. ലോകത്തെ ഏതു മൈതാനത്തു നേടുന്നതിലും പകിട്ടു കൂടും ഇവിടെയൊരു സെഞ്ചുറിക്ക്.

∙ ലോഡ്സ് ഒളിംപിക്സ്

2012ലെ ലണ്ടൻ ഒളിംപിക്സിൽ അമ്പെയ്ത്ത് മൽസരങ്ങൾ നടന്നത് ലോഡ്സ് ഫീൽഡിലാണ്.

English Summary: History of The Lords Cricket Stadium, London

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA