sections
MORE

ലോകകപ്പ് ശരിക്കും അർഹിച്ചതാണെന്നു പറയാനാകില്ല: ഒയിൻ മോർഗൻ

eoin-morgan-century-1
ഒയിൻ മോർഗൻ
SHARE

ലണ്ടൻ ∙ ‘ജയിച്ചതുകൊണ്ട് ഒന്നും എളുപ്പമാകുന്നില്ല. ഞങ്ങൾ ശരിക്കും ഇത് അർഹിച്ചുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകുന്നില്ല. ഇരു ടീമുകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു’– ക്രിക്കറ്റ് ലോകകപ്പ് വിജയത്തെക്കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ പറയുന്നു.

അംപയറുടെ പിഴവിലൂടെ ലഭിച്ച 6 റൺസിൽ മത്സരം ‘ടൈ’ആക്കി സൂപ്പർ ഓവറിലും തുല്യത പാലിച്ച് കൂടുതൽ ബൗണ്ടറി കണക്കിൽ ഇംഗ്ലണ്ട് ആദ്യമായി കപ്പു നേടിയെങ്കിലും ജയം നീതിപൂർവമായിരുന്നില്ലെന്ന ചിന്ത മോർഗനെയും അലട്ടുകയാണ്.  ‘ഞങ്ങൾ വിജയം അർഹിച്ചിരുന്നു.

അവരും. ഞങ്ങൾക്കു തോൽക്കാനാവില്ലായിരുന്നു. അവർക്കും. ഓവർത്രോ റൺ വിവാദം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അപ്പോൾ എല്ലാം ശരിയാണെന്നു തോന്നി. ഇപ്പോൾ ശരികേടും.  കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനുമായി പലവട്ടം ഇക്കാര്യം സംസാരിച്ചു. രണ്ടു പേർക്കും വിശദീകരണം സാധ്യമാവുന്നില്ല’– മോർഗൻ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA