Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു പന്ത് ഓവർ, കാണാതെ പോകുന്ന നോ ബോൾ... അംപയർമാർക്കു ജാഗ്രത വേണമെന്ന് ഐപിഎൽ ചെയർമാൻ

ipl-logo-1

ന്യൂഡൽഹി ∙ അംപയർമാർ കൂടുതൽ ശ്രദ്ധയോടും ജാഗ്രതയോടും കൂടി മത്സരങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് അവരുമായി സംസാരിക്കാൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല മാച്ച് റഫറിമാരോട് അഭ്യർഥിച്ചു. ഈ വർഷത്തെ ഐപിഎല്ലിൽ അംപയർമാരുടെ ഭാഗത്തു നിന്നു ചില വൻപിഴവുകൾ ഉണ്ടായതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്. പഴവുകൾ ആർക്കും ഉണ്ടാകാമെങ്കിലും അവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നാണ് ആവശ്യം.

രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിൽ ഒരോവറിൽ ഏഴു പന്തെറിയാനിടയായതും സൺറൈസേഴ്സ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ വ്യക്തമായ ഒരു നോബോൾ അംപയർ കാണാതിരുന്നതും വിവാദമായിരുന്നു.

related stories