Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിക്കു റെക്കോർഡ്; ആരാധകർ തമ്മിലടി

yuvraj-singh

മൊഹാലി ∙ മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്നതിനിടെ കിങ്സ് ഇലവൻ പഞ്ചാബ് താരം യുവരാജ് സിങിന്റെ പേരിൽ താരവും ആരാധകരും ഒട്ടും ഇഷ്ടപ്പെടാത്ത റെക്കോർഡും. ഐപിഎൽ പാതി വഴി പിന്നിട്ടപ്പോൾ 50 പന്തിനു മുകളിൽ നേരിട്ട ബാറ്റ്സ്മാൻമാരിൽ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റ് യുവിയുടെ പേരിലാണ്. നിലവിൽ 91.42 ആണ് യുവിയുടെ സ്ട്രൈക്ക് റേറ്റ്. ഏഴു മൽസരങ്ങളിൽനിന്ന് 12.80 ശരാശരിയിൽ 64 റൺസ് മാത്രമാണ് സീസണിലെ സമ്പാദ്യം.

കഴിഞ്ഞ മൽസരത്തിൽ മുംബൈ ഇന്ത്യൻസിനോട് 14 പന്തിൽ 14 റൺസെടുത്തു നിൽക്കുമ്പോൾ ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായതോടെയാണ് യുവരാജിനെ തേടി ഈ മോശം ബഹുമതി എത്തിയത്. ഫോമില്ലായ്മയുടെ പേരിൽ യുവരാജിനെ പുറത്തിരുത്തിയതോടെ മുംബൈയുമായുള്ള മൽസരത്തിനു മുൻപ് പഞ്ചാബിന്റെ ആരാധകർ രണ്ടു തട്ടിലായിരുന്നു. അടിസ്ഥാന വിലയായ രണ്ടുകോടി രൂപയ്ക്കാണ് ഈ സീസണിൽ പഞ്ചാബ് യുവരാജിനെ ടീമിലെടുത്തത്. മറ്റൊരു ഫ്രാഞ്ചൈസിയും യുവരാജിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. യുവി ടീമിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ട്വിറ്ററിൽ ആരാധകർ ഇപ്പോഴും വാക്പോര് തുടരുകയാണ്. 

related stories