Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് സ്പൈഡർമാൻ ക്യാച്ച്: ഡിവില്ലിയേഴ്സിനെ പുകഴ്ത്തി കോഹ്‌ലി

Kohli---ABD

ബെംഗളൂരു∙ ബൗണ്ടറിയിൽ അല്ക്സ് ഹെയ്ൽസിനെ കൈപ്പിടിയിലൊതുക്കിയ ഡിവില്ലിയേഴ്സിനെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി വിശേഷിപ്പിച്ചത് ‘സ്പൈഡർമാനു തുല്യം’ എന്നാണ്. ബൗണ്ടറി ലൈനിനു പുറത്തേക്കു പോയ പന്തിനെ പറന്നു ചാടി വലതുകയ്യിൽ ഒതുക്കുകയായിരുന്നു ഡിവില്ലിയേഴ്സ്. ‘‘ ഒരു സ്പൈഡർമാനു മാത്രമേ ആ ക്യാച്ച് എടുക്കാനാവൂ.

ഒരു സാധാരണ മനുഷ്യനു കഴിയുന്ന കാര്യമല്ല. അവിശ്വസനീയം.’’–മൽസരശേഷം കോഹ്‌ലി പറഞ്ഞു. പന്ത് തന്നിൽ നിന്ന് അകന്നു പോവുകയായിരുന്നുവെന്നു ഡിവില്ലിയേഴ്സ് പറഞ്ഞു. ഭാഗ്യത്തിനു പന്ത് കയ്യിലൊതുങ്ങിയെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.