Activate your premium subscription today
ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ശിഖർ ധവാൻ – ഷാഹിദ് അഫ്രീദി വാക്പോര് അവസാനിക്കുന്നില്ല! പഹൽഗാമിലെ ആക്രമണത്തിനു കാരണം ഇന്ത്യൻ സൈന്യത്തിന്റെ പിടിപ്പുകേടാണെന്ന അഫ്രീദിയുടെ പരാമർശത്തിന് കാർഗിൽ വിജയം ചൂണ്ടിക്കാട്ടി ധവാൻ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.
ന്യൂഡൽഹി ∙ ഫാഫ് ഡുപ്ലേസി, അക്ഷർ പട്ടേൽ, വിപ്രജ് നിഗം എന്നിവരൊഴികെയുള്ളവർ ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ കീഴടങ്ങിയപ്പോൾ ഡൽഹിയ്ക്കെതിരെ കൊൽക്കത്തയ്ക്ക് 14 റൺസ് ജയം. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. ഡൽഹി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ്.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ ചാംപ്യൻമാരാണെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിൽ ആഭ്യന്തര പ്രശ്നങ്ങൾ തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം ആവർത്തിക്കാനാകാതെ ഉഴറുന്ന കൊൽക്കത്തയ്ക്ക്, കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും ഒരു വിദേശ താരവും തമ്മിലുള്ള
ജയ്പുർ∙ പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ചറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. രാജസ്ഥാൻ റോയൽസിനായി വൈഭവ് തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെയാണ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 10 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചത്. ഗുജറാത്ത്
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചറി നേട്ടമെന്ന സുവർണനേട്ടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സിനെ ‘ഭാഗ്യ’മെന്ന് വിശേഷിപ്പിച്ച ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ വിവാദക്കുരുക്കിൽ. 38 പന്തിൽ ഏഴു ഫോറും 11 സിക്സും
ന്യൂഡൽഹി∙ ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപ കൊടുത്ത് വാങ്ങിയ തമിഴ്നാട് താരം ടി.നടരാജനെ ടീമിൽ ഉൾപ്പെടുത്താത്തതു സംബന്ധിച്ച് വിമർശനം. ഡൽഹി ക്യാപിറ്റൽസ് ടീമംഗമായ നടരാജന്, ഈ സീസണിൽ ഇതുവരെ ഒറ്റ മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആർസിബിയോട് ഡൽഹി തോൽവി
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദ് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനാകാതെ ഉഴറുന്നതിനിടെ, ടീമിനെ ശക്തിപ്പെടുത്താൻ പുതിയ തന്ത്രവുമായി ടീം ഉടമ കാവ്യ മാരൻ. സൺറൈസേഴ്സിന്റെ മത്സരങ്ങൾക്കിടെ ഒരാഴ്ചത്തെ ഇടവേള വന്നതോടെ, ടീമിനെ ഒന്നടങ്കം മാലദ്വീപിൽ ഉല്ലാസയാത്രയ്ക്ക്
മുംബൈ∙ കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായിരിക്കെ കെ.എൽ. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശാസിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്ന് വെളിപ്പെടുത്തി ലക്നൗ താരമായിരുന്ന അമിത് മിശ്ര. തോറ്റാലും കുഴപ്പമില്ല, പൊരുതിവേണം കീഴടങ്ങാനെന്ന തരത്തിൽ ഗോയങ്ക പറഞ്ഞ കാര്യങ്ങളെയാണ്
ന്യൂഡൽഹി∙ ട്വന്റി20 ക്രിക്കറ്റിൽ ആക്രമിച്ചു കളിക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ മികച്ച കൂട്ടുകെട്ടുകളില്ലാതെ മത്സരം ജയിക്കാൻ പ്രയാസമാണെന്നും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിലെ 6 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു കോലിയുടെ പ്രതികരണം.
ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഈ സീസണിൽ ഏറ്റവും ട്രോളുകളേറ്റു വാങ്ങിയ കാഴ്ചയെന്താണ്? ഉത്തരം എന്തായാലും അതിലൊന്ന് തീർച്ചയായും രാജസ്ഥാൻ റോയൽസിന്റെ ഡഗ്ഔട്ടിലിരുന്ന് സ്ഥിരമായി ‘എന്തോ കുത്തിക്കുറിക്കുന്ന’ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡായിരിക്കും. രാജസ്ഥാൻ റോയൽസിന്റെ ഡഗ്ഔട്ടിലേക്ക് എപ്പോഴൊക്കെ ക്യാമറ നീണ്ടാലും ദ്രാവിഡ് അവിടെ എഴുത്തിലായിരിക്കും! ഈ സീസണിന്റെ തുടക്കം മുതൽ വീൽചെയറിലിരുന്ന് സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന ദ്രാവിഡിനെപ്പോലും, ‘എഴുത്തുനിർത്തി’ വീൽചെയറിൽനിന്ന് ചാടിയെഴുന്നേറ്റ് കയ്യടിക്കാൻ പ്രേരിപ്പിച്ചു എന്നതിലുണ്ട് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്റെ ‘വൈഭവം’!.
ഐപിഎൽ മത്സരങ്ങൾ തുടങ്ങി പിന്നെയും 3 വർഷം കഴിഞ്ഞാണ് വൈഭവ് സൂര്യവംശി ജനിക്കുന്നത്. എന്നാൽ 14 വർഷത്തിനിപ്പുറം ഐപിഎലിന്റെ പ്രധാന മേൽവിലാസമായി മാറിയിരിക്കുകയാണ് പതിനാലുകാരൻ വൈഭവ്. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ തുടങ്ങി ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി വരെ നീളുന്ന റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ചാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ വൈഭവ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.
ഐപിഎലിലെ ഡൽഹി ക്യാപിറ്റൽസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ഡൽഹി ഫീൽഡർ വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് പിടിച്ചെടുത്ത് വിരാട് കോലി. വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു ‘നിയമവിരുദ്ധമായ’ നീക്കം സൂപ്പര്‍ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ആർസിബിയുടെ ചേസിങ്ങിന്റെ സമയത്ത് ഏഴാം ഓവറിലായിരുന്നു സംഭവം.
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന് അടുത്ത തിരിച്ചടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 54 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ ഋഷഭ് പന്തിന് ബിസിസിഐ 24 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിനെതിരായ സ്ലോ ഓവർ റേറ്റിന്റെ പേരിലാണു നടപടി
ജയ്പൂർ ∙ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
വാങ്കഡെ സ്റ്റേഡിയം നിറച്ചെത്തിയ ആരാധകർ മനസ്സിൽ കൊതിച്ചത് മുംബൈ ഇന്ത്യൻസ് മൈതാനത്ത് കൊയ്തു. ഗംഭീര ബാറ്റിങ്ങും മാസ്മരിക ബോളിങ്ങുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയ മുംബൈയ്ക്ക് ഹോം ഗ്രൗണ്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസ് വിജയം.
ബെംഗളൂരു ആരാധകരുടെ വിശ്വാസത്തിന്റെ പേരാണ് വിരാട് കോലി. ഏതു വലിയ പ്രതിസന്ധിയിലും എത്ര വലിയ സ്കോറും പിന്തുടർന്നു കീഴടക്കുമെന്ന വിശ്വാസം. കരുതലോടെ കളിച്ചും സഹതാരം ക്രുനാൽ പാണ്ഡ്യയെ (47 പന്തിൽ 73 നോട്ടൗട്ട്) പ്രചോദിപ്പിച്ചും കോലി (47 പന്തിൽ 51) രക്ഷകനായ ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബെംഗളൂരുവിന് 6 വിക്കറ്റ് ജയം.
ഐപിഎലിലെ മുംബൈ ഇന്ത്യൻസ്– ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടത്തിനിടെ ജസ്പ്രീത് ബുമ്രയെ സിക്സര്‍ തൂക്കിയതിന് ലക്നൗവിന്റെ വാലറ്റക്കാരൻ ബാറ്റർ രവി ബിഷ്ണോയിയുടെ ആഹ്ലാദ പ്രകടനം. ലക്നൗവിന്റെ മറുപടി ബാറ്റിങ്ങിൽ 18–ാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്ണോയിയുടെ സിക്സ്. ലോങ് ഓണിനു മുകളിലൂടെ ബുമ്രയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്ണോയി, മുംബൈ സൂപ്പർ താരത്തെ നോക്കിയാണ് ആഹ്ലാദ പ്രകടനം നടത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ തർക്കിച്ച് വിരാട് കോലിയും കെ.എൽ. രാഹുലും. വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പറായിരുന്ന രാഹുലിനു സമീപത്തെത്തി കുറച്ചുനേരം രോഷത്തോടെ സംസാരിച്ചത്. രാഹുലും തിരിച്ചുപറഞ്ഞതോടെ തർക്കമായി. ഇരുവരുടെയും
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ചത്തെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ആറു വിക്കറ്റ് വിജയം. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടിതിളങ്ങി.
രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. രാജസ്ഥാനു വേണ്ടി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തകർത്തടിച്ച താരത്തിന് രണ്ടാം പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈഭവ് സൂര്യവംശിക്ക് ഉപദേശവുമായി സേവാഗ് തന്നെ രംഗത്തെത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് ആറാം വിജയം. തുടർച്ചയായി അഞ്ചു വിജയങ്ങൾ സ്വന്തമാക്കിയ മുംബൈ 10 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ സൂപ്പർ ജയന്റ്സിന് 20 ഓവറില്‍ 161 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. മുംബൈ ഇന്ത്യൻസിന് 54 റൺസ് വിജയം.
രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര. നാലു പോയിന്റുമായി പട്ടികയിലെ ഒൻപതാം സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസ് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് അമിത് മിശ്ര പരാഗിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.
ഐപിഎൽ സീസണിൽ ഏഴാം തോൽവിക്കു പിന്നാലെ ചെന്നൈ ടീമിന്റെ ലേല പരീക്ഷണങ്ങൾ പാളിയെന്ന വെളിപ്പെടുത്തലുമായി ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎൽ മെഗാ ലേലത്തിലൂടെ മറ്റു ടീമുകൾ മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോൾ ചെന്നൈയുടെ തന്ത്രങ്ങൾ പിഴച്ചു. ടീം വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങൾ മികച്ച പ്രകടനം നടത്തിയതുമില്ല.
ആഡംബരങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിച്ച, ലോകത്തിനു ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞ ആഴ്ച. മനുഷ്യനു മാത്രമല്ല പരിസ്ഥിതിയുടെ, ജീവജാലങ്ങളുടെ എല്ലാം നന്മയ്ക്കായി ജീവിതം മാറ്റിവച്ച പാപ്പയാണ് വിടവാങ്ങിയത്. അതേസമയം ഈ വേർപാടിനൊപ്പം മറ്റൊരു സംഭവവും തീരാനോവായി. കശ്മീരിന്റെ സമാധാനത്തെ ചോരകൊണ്ടു വീണ്ടും ദുരിതത്തിലേക്ക് പറഞ്ഞുവിടുകയാണ് പാക്ക് പിന്തുണയുള്ള ഭീകരർ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളിയടക്കം ഒട്ടേറെപ്പേർക്ക് ജീവഹാനിയുണ്ടായി. ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിന്റെ അന്വേഷണ തുടർച്ചയോടെയാണ് പോയവാരം ആരംഭിച്ചത്. നടനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങളിൽ ഏറെ ചർച്ചയായി. അതേസമയം ലഹരിമരുന്ന് കേസിൽ പൊലീസ് തെളിവ് കണ്ടെത്തുന്നത് എങ്ങനെയാണെന്നും ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയത്തിൽ നൽകിയ ലേഖനം ഏറെ ശ്രദ്ധ നേടി.
കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടിയ ഐപിഎൽ മത്സരത്തിൽ ജയിച്ചത് മഴ. മഴ കളിമുടക്കിയതോടെ മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഏഴു റൺസ് എന്ന നിലയിൽ നിൽക്കെയാണ് മഴയും ഇടിമിന്നലും വില്ലനായെത്തിയത്.
ഐപിഎലിനെതിരെ ഒത്തുകളി സംശയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇഷാൻ കിഷന് പുറത്തായ ദൃശ്യങ്ങളാണ് ഒത്തുകളിക്കു തെളിവായി ജുനൈദ് ഖാൻ ഉയർത്തിക്കാട്ടുന്നത്. സംശയകരമായ നീക്കമാണ് ഇതെന്ന് പാക്കിസ്ഥാൻ മുൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടും തോറ്റതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. സീസണിലെ ഏഴാം തോൽവി വഴങ്ങിയ രാജസ്ഥാൻ, ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറക്കുറെ അവസാനിച്ചു.
അടുത്ത വർഷത്തെ ഐപിഎലിനുള്ള ടീമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പാത പിന്തുടരുന്നതിനാലാകാം, ഈ വർഷം ഇത്രയൊക്കെ കളി മതിയെന്ന് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ തീരുമാനിച്ചത്! പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ സ്വന്തം തട്ടകത്തിൽ കിട്ടിയിട്ടും ഒരു വെല്ലുവിളി ഉയർത്താൻ പോലും ചെന്നൈയ്ക്ക് സാധിച്ചില്ല.
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്കു പിന്നാലെ, മദ്യഷോപ്പിലേക്കു പോകുന്ന രാജസ്ഥാൻ റോയൽസ് സിഇഒ ജേക് ലുഷ് മക്രമിന്റെ ദൃശ്യങ്ങൾ വൈറല്‍. 11 റൺസ് വിജയമാണ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ. ബ്രിട്ടിഷ് പാസ്പോർട്ട് ലഭിക്കുമ്പോൾ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനും ടൂർണമെന്റിൽ കളിക്കാനും താൽപര്യമുണ്ടെന്നും ആമിർ തുറന്നുപറഞ്ഞു. ഐപിഎലിനായി പാക്കിസ്ഥാൻ സൂപ്പർ ലീഗ് വേണ്ടെന്നു വയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും
ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് എത്തി. സീസണിൽ ഹൈദരാബാദിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെപ്പോക്ക്
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ദയനീയ പ്രകടനത്തിന്റെ മുഖ്യ കാരണം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനു മുന്നോടിയായി കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരമർപ്പിച്ച് മൗനമാചരിക്കുന്നതിനിടെ, അടുത്തു നിന്നിരുന്ന സഹതാരത്തോട് സംസാരിച്ച മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിമർശനം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ്
ബെംഗളൂരു ∙ മറുനാട്ടിലെ ആഘോഷങ്ങൾക്കുശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒടുവിൽ വീട്ടുമുറ്റത്തും വിജയാഹ്ലാദത്തിന്റെ പന്തലിട്ടു. ബാറ്റുകൊണ്ട് വിരാട് കോലിയും (42 പന്തിൽ 70) പന്തുകൊണ്ട് ജോഷ് ഹെയ്സൽവുഡും (4 വിക്കറ്റ്) കളിയിലെ പ്രമാണിമാരായപ്പോൾ ഈ ഐപിഎലിൽ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ തോൽപിച്ചത് 11 റൺസിന്.
ബെംഗളൂരു∙ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്താണ് നേടിയതെന്ന് ഗാവസ്കർ ചോദിച്ചു. കഴിഞ്ഞ 78 വർഷമായി തുടരുന്ന പോരാട്ടം കൊണ്ട് ഒരു മില്ലിമീറ്റർ ഭൂമിയെങ്കിലും
ഹൈദരാബാദ് ∙ അംപയർ ഔട്ട് വിളിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. എന്നിട്ടും ബാറ്റിൽ കൊള്ളാതെ പോയ പന്തിൽ സ്വയം ഔട്ട് വിധിച്ച് ഇഷൻ കിഷൻ ക്രീസിലേക്ക് മടങ്ങിയത് എന്തിനാകും? ബുധനാഴ്ചത്തെ സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരത്തിൽ ഇഷൻ കിഷന്റെ വിചിത്രമായ പുറത്താകൽ സംബന്ധിച്ച വിവാദങ്ങൾ ശമിക്കുന്നില്ല.
അനായാസം വിജയിക്കാമായിരുന്ന കളി ഒരിക്കൽ കൂടി രാജസ്ഥാന്റെ ഫിനിഷർമാർ കൊണ്ടുപോയി കളഞ്ഞു. വിജയത്തിനടുത്തെത്തിയ മത്സരം രാജസ്ഥാൻ കൈവിട്ടപ്പോൾ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 11 റണ്‍സ് വിജയം. ആർസിബി ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കര്‍ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവുമായി മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുന് സീസണിൽ ഒരു മത്സരത്തിലും അവസരം ലഭിച്ചിട്ടില്ല.
ഹൈദരാബാദ്∙ മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അംപയർ പോലും ഔട്ട് വിളിക്കും മുൻപേ ഔട്ടാണെന്ന ധാരണയിൽ പുറത്തേക്കു നടന്ന സൺറൈസഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. അംപയർമാരും ശമ്പളം വാങ്ങുന്നവരാണെന്നും, അവരുടെ ജോലി ചെയ്യാൻ അവസരം നൽകണമെന്നും സേവാഗ്
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷന്റെ വിക്കറ്റിനെച്ചൊല്ലി വൻ വിവാദം. മുംബൈ ഇന്ത്യൻസ് താരം ദീപക് ചാഹർ എറിഞ്ഞ പന്തിൽ അംപയർ വൈഡ് വിളിക്കാൻ ഒരുങ്ങുമ്പോഴാണ്, ആരെയും ഗൗനിക്കാതെ ‘സ്വയം ഔട്ട് വരിച്ച്’ ഇഷാൻ കിഷൻ പവലിയനിലേക്ക് നടന്നത്. ഇതോടെ വൈഡ് വിളിക്കാനൊരുങ്ങിയ അംപയർ ആശയക്കുഴപ്പത്തിനിടെ ഔട്ട് വിളിക്കുകയായിരുന്നു.
ഹൈദരാബാദ്∙ ഇടയ്ക്കൊന്ന് ആളിക്കത്തിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് ഓർഡർ ഒരിക്കൽക്കൂടി തകർത്തു തരിപ്പണമാക്കിയാണ് ഐപിഎൽ പോരാട്ടത്തിൽ എതിരാളികളുടെ തട്ടകത്തിൽ മുംബൈ ഇന്ത്യൻസിന്റെ വിജയച്ചിരി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ‘ബോൾട്ടിളക്കിയ’ ട്രെന്റ് ബോൾട്ടിന്റെ സ്പെൽ, തുടരെ രണ്ടാം അർധ സെഞ്ചറിയുമായി രോഹിത്
സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരം, ലൈവ്
മുംബൈ∙ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംപിടിച്ച അനായ ബംഗാറും ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്.
മുൾട്ടാൻ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) മുൾട്ടാൻ സുൽത്താൻസും ലഹോർ ക്വാലാൻഡേഴ്സും തമ്മിലുള്ള മത്സരത്തിനു ശേഷം പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനിടെ പാക്കിസ്ഥാന്റെ മുൻ താരം കൂടിയായ റമീസ് രാജയ്ക്ക് സംഭവിച്ച പിഴവ് വൈറൽ. മത്സരത്തിൽ ഏറ്റവും മികച്ച ക്യാച്ചെടുത്ത താരത്തിനുള്ള പുരസ്കാരം
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ സഹീർ ഖാനോട് കലിതുള്ളി ടീം ക്യാപ്റ്റൻ ഋഷഭ് പന്ത്. മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുൻപും ബാറ്റിങ്ങിനെത്തി ഔട്ടായതിനു ശേഷവുമാണ് പന്ത് സഹീർ ഖാനോട് ക്രുദ്ധനായി സംസാരിച്ചത്.
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്തിന്, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു പിന്നാലെ രൂക്ഷ വിമർശനം. 27 കോടി രൂപ മുടക്കി ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്, ടീമിന്റെ നായകസ്ഥാനവും കൈമാറിയിരുന്നു. എന്നാൽ, ലഭിച്ച കോടികളോട് നീതിപുലർത്താൻ
ലക്നൗ ∙ വിട്ടുകളഞ്ഞവർക്കു മുന്നിൽത്തന്നെ തന്റെ വില തെളിയിച്ച ക്ലാസിക് അർധ സെഞ്ചറിയുടെ (42 പന്തിൽ 57 നോട്ടൗട്ട്) മികവിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആറാം ജയം സമ്മാനിച്ചതിനു പിന്നാലെ, ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയോടുള്ള സൂപ്പർതാരം കെ.എൽ. രാഹുലിന്റെ പ്രതികരണം വൈറലാകുന്നു. മത്സരശേഷം പതിവുള്ള
പേരിലെ രാജകീയത കളിയിൽ കാണാനില്ലല്ലോയെന്ന് ആരാധകർ പരിഭവപ്പെടുന്നുണ്ടെങ്കിലും കേട്ടതായി ഭാവമില്ല രാജസ്ഥാൻ റോയൽസിന്. ഇത്തവണ ഐപിഎലിൽ ഒരു ടീമിനു പ്രാഥമിക ഘട്ടത്തിൽ കളിക്കാനുള്ളത് 14 മത്സരങ്ങളാണ്. രാജസ്ഥാൻ റോയൽസിന്റെ 8 മത്സരങ്ങൾ കഴിഞ്ഞു. 2 വിജയങ്ങളും 6 തോൽവികളുമായി അത്ര സുരക്ഷിതമല്ല നില. പക്ഷേ ലീഗ് പകുതി മാത്രം പിന്നിടുമ്പോൾ പ്ലേ ഓഫിലേക്കു രാജസ്ഥാന് ഇനിയും സാധ്യതകളുണ്ട്. കഴിഞ്ഞ സീസണിൽ ആർസിബി നടത്തിയതുപോലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ റോയൽസിനും അദ്ഭുതങ്ങൾ കാണിക്കാം. എന്നാൽ റോയൽസിന്റെ ‘കട്ട ആരാധകർ’ പോലും ഈ ടീമിൽനിന്ന് അങ്ങനെയൊരു പ്രകടനം പ്രതീക്ഷിക്കുന്നില്ല. ഏതാനും മത്സരങ്ങൾ കൂടി ജയിച്ച് വലിയ നാണക്കേടില്ലാതെ സീസൺ അവസാനിച്ചാലും കുഴപ്പമില്ലായിരുന്നു എന്നാണ് ആരാധകരുടെ ചിന്ത. ഈ ദുരവസ്ഥ ടീമിൽനിന്ന് ഏറക്കുറെ പ്രവചിക്കപ്പെട്ടതാണ്, അതും താരലേലത്തിനു മുൻപു തന്നെ.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും കമന്ററി വിവാദം. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പ്രശസ്ത കമന്റേറ്റർമാരായ ഹർഷ ഭോഗ്ലെ, സൈമൺ ഡൂൾ എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഈഡനിലെ പിച്ചുമായി ബന്ധപ്പെട്ട്
ലക്നൗ∙ മുൻ ടീമിനെതിരെ കെ.എൽ. രാഹുലിന്റെ അപരാജിത അർധസെഞ്ചറി, തകർപ്പൻ സിക്സറുമായി വിജയറൺ; അതും അവരുടെ തട്ടകത്തിൽ... കഴിഞ്ഞ സീസണിൽ ഒരു മത്സരം തോറ്റതിനു പിന്നാലെ ക്യാമറയ്ക്കു മുന്നിൽവച്ച് അപമാനിച്ച ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം! അപമാനിച്ച് പറഞ്ഞുവിട്ട മുൻ ടീമിനെതിരെ, അപമാനിച്ച ടീം ഉടമ നോക്കിനിൽക്കെ അർധസെഞ്ചറിയും ഒടുവിൽ സിക്സറിലൂടെ വിജയറണ്ണും കുറിച്ച കെ.എൽ. രാഹുലിന്റെ മികവിൽ, ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയവഴിയിൽ.
ജയ്പുർ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയത്തിന് അരികെ അവിശ്വസനീയമായ രീതിയിൽ തോൽവിയിലേക്കു വീണതിനു പിന്നാലെ ഒത്തുകളി ആരോപണം ഉന്നയിച്ച ബിജെപി നേതാവിന് മറുപടിയുമായി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്റെ മാത്രമല്ല, ബിസിസിഐയുടെ തന്നെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്ന
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയേറെ ബുദ്ധിമുട്ടുന്നത് മുൻപു കണ്ടിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎലിലെ എട്ടു മത്സരങ്ങളിൽ ആറും തോറ്റ ചെന്നൈ പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ചെന്നൈയുടെ മോശം അവസ്ഥയിൽ പരിശീലകനും
ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത ടീമിനും വിജയത്തിനും ഇടയിൽ നിന്നത് ‘19 പന്തുകളായിരുന്നു’. അവ നഷ്ടപ്പെടുത്തിയതാവട്ടെ കൊൽക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റർ വെങ്കടേഷ് അയ്യരും. 5.3 ഓവറിൽ കൊൽക്കത്ത സ്കോർ 43ൽ നിൽക്കെയായിരുന്നു വെങ്കടേഷ് ക്രീസിൽ എത്തിയത്. ഒരറ്റത്ത് കരുതലോടെ കളിച്ച് റൺ ചേസിന് അടിത്തറ ഒരുക്കാനായിരുന്നു ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ശ്രമം. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ റൺനിരക്ക് ഉയർത്തുകയായിരുന്നു വെങ്കടേഷിന്റെ ചുമതല. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ
ക്രിക്കറ്റിൽ തുടർച്ചയായി ഫോം ഔട്ടാകുമ്പോൾ സ്വന്തം കഴിവിൽ സംശയിക്കുന്നതിനു പകരം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. ലക്നൗവിനെതിരെ രാജസ്ഥാൻ തോറ്റതോടെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയർത്തിയത്.
പരുക്കുമൂലം ചികിത്സയിൽ തുടരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 24ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയായിരുന്നു സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്. അന്ന് ബാറ്റിങ് പൂർത്തിയാക്കാതെ
മുംബൈ ∙ ഈ സീസണിൽ മികവു തെളിയിക്കാൻ സാധിച്ചില്ലെങ്കിലും അടുത്ത സീസണിലെ ടീമിനെ റെഡിയാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി. മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിലെ തോൽവിക്കു പിന്നാലെയായിരുന്നു ധോണിയുടെ പ്രതികരണം. ‘ഈ സീസണിൽ പല താരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ഞങ്ങൾക്ക് പ്ലേഓഫ് പ്രതീക്ഷയുള്ളൂ. കൂടുതൽ കടന്നു ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. ഈ സീസൺ കൈവിട്ടുപോയാലും അടുത്ത വർഷത്തേക്കുള്ള ടീമിനെ റെഡിയാക്കുക എന്ന വെല്ലുവിളി ഞങ്ങൾക്കു മുന്നിലുണ്ട്. ഈ വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ചൊരു ഇലവനെ കണ്ടെത്തി, അടുത്ത വർഷം കൂടുതൽ കരുത്തോടെ തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’– ധോണി പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ മുംബൈ 15.4 ഓവറിൽ ലക്ഷ്യം കണ്ടു.
മുംബൈ ∙ മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിലെ തോൽവിക്കിടയിലും ആശ്വസിക്കാനുള്ള വക ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കുണ്ടായിരുന്നു– ആയുഷ് മാത്രെയെന്ന പതിനേഴുകാരന്റെ പ്രകടനം. പരുക്കേറ്റു പുറത്തായ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരക്കാരനായി ടീമിൽ എത്തിയ മുംബൈ സ്വദേശി ആയുഷിന്റെ ആദ്യ ഐപിഎൽ മത്സരമായിരുന്നു ഇത്. 15 പന്തിൽ 2 സിക്സും 4 ഫോറുമടക്കം 32 റൺസുമായാണ് ആയുഷ് കളം വിട്ടത്. സീസണിൽ പവർപ്ലേ ഓവറുകളിൽ ഇതുവരെ 5 സിക്സാണ് ചെന്നൈ ബാറ്റർമാർ നേടിയത്.
മുംബൈ ∙ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമയ്ക്ക് സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിക്കാനാണ് ടീം നൽകിയ നിർദേശമെന്നും അത് അദ്ദേഹം നന്നായി നടപ്പാക്കുന്നുണ്ടെന്നും പരിശീലകൻ മഹേള ജയവർധനെ. ആക്രമിച്ചു കളിക്കുന്നതു മൂലം, മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ‘വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള വിമർശനം. എന്നാൽ ചെന്നൈയിക്കെതിരായ മത്സരത്തിലൂടെ രോഹിത് ഇതിനു മറുപടി നൽകി.
യുവതാരങ്ങൾക്കായി രാജസ്ഥാൻ റോയൽസ് ഒരുപാടു പണം വെറുതെ ചെലവഴിക്കുകയാണെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഐപിഎലിൽ എട്ടു മത്സരങ്ങളിൽനിന്ന് ആറു തോൽവികളുമായി രാജസ്ഥാന് എട്ടാം സ്ഥാനത്തു തുടരുമ്പോഴാണ് റായുഡുവിന്റെ പരാമർശം.
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ആറാം വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ 12 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന ഗ്ലെന്‍ മാക്സ്വെല്ലിനും ലിയാം ലിവിങ്സ്റ്റണിനും എതിരെ രൂക്ഷവിമർശനവുമായി മുന്‍ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. മോശം ഫോമിനെ തുടർന്ന് പഞ്ചാബ് കിങ്സ് താരം മാക്സ്വെല്ലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലിവിങ്സ്റ്റണും പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്നു.
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡിആര്‍എസ് അവസരം ഉപയോഗിക്കാതിരുന്ന ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ ആരാധക രോഷം. അംപയർമാരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡിആർഎസ് സംവിധാനം കൃത്യമായി ഉപയോഗിച്ച് ധോണി പല തവണ കയ്യടി നേടിയിട്ടുണ്ട്.
സീസണിൽ ആദ്യമായി രോഹിത് ശർമ ‘ഹിറ്റ്മാൻ’ ആയി മാറിയ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ ആധികാരിക ജയം. 45 പന്തിൽ 6 സിക്സും 4 ഫോറുമടക്കം 76 റൺസുമായി രോഹിത്തും 30 പന്തിൽ 5 സിക്സും 6 ഫോറുമടക്കം 68 റൺസുമായി സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു.
പഞ്ചാബ് കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നോക്കി ആഘോഷ പ്രകടനം നടത്തി ആർസിബി സൂപ്പർ താരം വിരാട് കോലി. മത്സരത്തിനു ശേഷം കുറച്ചു നേരം ശ്രേയസിനോടു തർക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്. ഗംഭീര വിജയത്തിനു ശേഷം കോലി നടത്തിയ ആഘോഷ പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്നത് രാജസ്ഥാൻ റോയൽസിനു തിരിച്ചടിയായെന്ന് ബോളിങ് പരിശീലകൻ സായ്രാജ് ബഹുതുലെ പറഞ്ഞു. ‘‘ലക്നൗവിനെതിരെ സഞ്ജുവിനെ ഒരുപാടു മിസ് ചെയ്തു. സഞ്ജു കളിക്കുന്നതിനെക്കുറിച്ച് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുമെന്നാണു ഞാൻ കരുതുന്നത്.
വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാന്റെ വിശ്വരൂപത്തിനും സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനും സാക്ഷിയായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.
ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അഭിഷേക് നായർ ടീമിനൊപ്പം ചേർന്നതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ക്ലബ്ബിൽ അഭിഷേകിന്റെ റോൾ എന്താണെന്നു വ്യക്തമല്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് ശത്രുതാ മനോഭാവത്തോടെയാണ്
ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ എവെ ഗ്രൗണ്ടിൽ വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. മുല്ലൻപുരിൽ ഏഴു വിക്കറ്റ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ 157 റണ്‍സിൽ ഒതുക്കിയ ബെംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.
14–ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റ മത്സരം കളിച്ച് റെക്കോർഡിട്ട രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ, അറിയില്ലെന്ന മറുപടിയുമായി ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിനു തൊട്ടുപിന്നാലെയാണ് എവിടെയാണു പിഴച്ചതെന്ന് അറിയില്ലെന്ന് പരാഗ് പ്രതികരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറിൽ രാജസ്ഥാന് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ 20 പന്തിൽ 34 റൺസുമായി മടങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്റെ കണ്ണുനിറഞ്ഞിരുന്നു. മത്സരാവസാനം അതു രാജസ്ഥാൻ ടീമിന്റെയൊന്നാകെ കണ്ണീരായി മാറി! കളിയിൽ മിക്ക സമയത്തും ആധിപത്യം പുലർത്തിയിട്ടും അവസാന നിമിഷത്തെ സമ്മർദത്തിന് ഒരിക്കൽ കൂടി രാജസ്ഥാൻ റോയൽസ് കീഴ്പ്പെട്ടു.
സ്കൂൾ പാഠങ്ങൾ എഴുതിപ്പഠിക്കേണ്ട 14–ാം വയസ്സിൽ, ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിൽ രാജ്യാന്തര ബോളർമാരെ ‘തല്ലിപ്പഠിക്കുന്ന’ തിരക്കിലായിരുന്നു വൈഭവ് സൂര്യവംശി! ഐപിഎലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന പകിട്ടുമായി ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണറായി
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. മത്സരത്തിന്റെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ്
പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ തോൽവി വഴങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ക്രീസിൽ നിലയുറപ്പിക്കുന്ന കാര്യത്തിൽ ആർസിബി ബാറ്റർമാർ ആരും സാമാധ്യബോധം പോലും കാണിച്ചില്ലെന്ന് സേവാഗ് പ്രതികരിച്ചു. ‘‘ബെംഗളൂരുവിന്റെ ബാറ്റിങ് വളരെ മോശമായിരുന്നു.
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കൈവിട്ടുകളഞ്ഞ താരങ്ങളിൽ ഏറ്റവും വിലയേറിയതെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്ലർ. തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞ രാജസ്ഥാൻ ഒരു വിജയത്തിനായി ലക്നൗവിനെതിരെ കഷ്ടപ്പെടുമ്പോൾ, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ബട്ലര് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
യശസ്വി ജയ്സ്വാളും തുടക്കക്കാരൻ വൈഭവ് സൂര്യവംശിയും കത്തിക്കയറിയിട്ടും രാജസ്ഥാൻ റോയല്‍സിനു തോൽവി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ
യുട്യൂബ് ചാനലിലെ ചര്‍ച്ചയ്ക്കിടെ എം.എസ്. ധോണിയെക്കുറിച്ചു സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്. അശ്വിൻ. യുട്യൂബ് ചാനലിലെ ചർച്ചയിൽ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭുവിനോടാണ് ധോണിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിൻ ആവശ്യപ്പെട്ടത്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ യുവപേസർ ഗുർജൻപ്രീത് സിങ് പരുക്കേറ്റു പുറത്തായ ഒഴിവിൽ 21 വയസ്സുകാരൻ വിദേശ ബാറ്ററെ ചെന്നൈ ടീമിലെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഭാവി സൂപ്പർ താരമായി വളർത്തിക്കൊണ്ടുവന്ന ഡെവാൾഡ് ബ്രെവിസിനെ
ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാക്ക് മാധ്യമപ്രവർത്തകർക്കു തകർപ്പൻ മറുപടി നൽകി ലഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ഇംഗ്ലിഷ് താരം സാം ബില്ലിങ്സ്. ഐപിഎലും പാക്ക് സൂപ്പർ ലീഗും തമ്മിൽ താരതമ്യത്തിനു സാധ്യതയില്ലെന്നാണ് ബില്ലിങ്സിന്റെ നിലപാട്. തമാശയായി എന്തെങ്കിലും പറയുമെന്നാണോ കരുതുന്നതെന്നും
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം. മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യത്തിലേക്ക് 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് എത്തി. 19 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന നേഹൽ വധേര പഞ്ചാബിന്റെ ടോപ് സ്കോററായി
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ ക്രിക്കറ്റിലെ അപൂർവ നിയമങ്ങളിലൊന്നിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് സ്പിന്നർ സീഷൻ അൻസാരിക്ക് വിക്കറ്റ് നഷ്ടം. മുംബൈ ഇന്നിങ്സിന്റെ 7–ാം ഓവറിൽ ഓപ്പണർ റയാൻ റിക്കൽറ്റൻ സീഷന്റെ പന്തിൽ കവറിൽ കമിൻസിനു ക്യാച്ച് നൽകി. ഔട്ട് വിളിച്ചതോടെ പവിലിയനിലേക്കു മടങ്ങിയ റിക്കൽട്ടനെ തേഡ് അംപയർ പന്ത് നോബോൾ
ന്യൂഡൽഹി ∙ സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനുള്ള മിടുക്കാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. നിശ്ചിത ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം നേടിയ മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് ഡൽഹി ജയം പിടിച്ചെടുത്തത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഏറ്റ പരുക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വേദന കുറവുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ 6–ാം ഓവറിലാണ് ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ അസ്വസ്ഥനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിനു ശേഷം ഗ്രൗണ്ടിനു സമീപത്ത് ഡഗ്ഔട്ടിൽ നടന്ന ടീം യോഗത്തിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മാറിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഒരു താരം ചർച്ചയിൽ പങ്കെടുക്കാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബോളിങ് പരിശീലകൻ മുനാഫ് പട്ടേലിനെതിരെ വൻ തുക പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ 25 ശതമാനം മുനാഫ് പട്ടേൽ പിഴയായി അടയ്ക്കേണ്ടിവരും.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ചാം തോൽവിയിലേക്കു തള്ളിവിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നാലു വിക്കറ്റ് വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ മുംബൈയെത്തി.
രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബാറ്റർ കെ.എൽ. രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ട്വന്റി20 ക്രിക്കറ്റിനു ചേർന്ന ബാറ്റിങ് ശൈലിയായിരുന്നില്ല രാഹുൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ പിഴവുകൾ കാരണം മത്സരം ഡൽഹിക്ക് ‘വാക്ക് ഓവർ’ ആയി മാറിയെന്ന് ശ്രീകാന്ത് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ എന്തുകൊണ്ടു ബാറ്റിങ്ങിന് ഇറങ്ങിയില്ലെന്ന ചോദ്യത്തിനു മറുപടിയുമായി രാജസ്ഥാൻ റോയൽസ് താരം നിതീഷ് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ റാണ 28 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. എന്നാൽ ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം റിയാൻ പരാഗിനെ സൂപ്പർ ഓവറിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡൽഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചു. സൂപ്പർ ഓവർ വരെ നീണ്ട മത്സരമാണു ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
ചൊവ്വാഴ്ച പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ഗ്രൗണ്ടിലെത്തിയ കൊൽക്കത്തയുടെ അവസാന ബാറ്റർ ആൻറിച് നോർട്യയെ അംപയർ തടഞ്ഞു. കാരണം, നോർട്യയുടെ ബാറ്റിന് കനക്കൂടുതൽ. കനംകുറഞ്ഞ പുതിയ ബാറ്റുമായാണ് നോർട്യയ്ക്കു ക്രീസിൽ കയറാൻ അംപയർ അനുമതി നൽകിയത്. ബാറ്റിൽ കൃത്രിമം കാട്ടിയാൽ ഗ്രൗണ്ടിൽവച്ച് കയ്യോടെ പിടികൂടുന്ന പുതിയ ഐപിഎൽ ചട്ടത്തിലെ ‘പ്രതി’കളിലൊരാളാണു നോർട്യ.
മിച്ചൽ സ്റ്റാർക്കിന്റെ ഇടംകൈയിൽനിന്നു പാഞ്ഞ സൂപ്പർ ഫാസ്റ്റ് യോർക്കറുകൾ ആദ്യം ഡൽഹിയെ തോൽവിയിൽനിന്നു രക്ഷിച്ചു. പിന്നീട് സൂപ്പർ ഓവറിൽ കളി ജയിപ്പിച്ചു. ഈ സീസണിൽ ആദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ഐപിഎൽ ത്രില്ലറിൽ ഡൽഹി രാജസ്ഥാനെ കീഴടക്കിയപ്പോൾ ജയമൊരുക്കിയത് സ്റ്റാർക്കിന്റെ ബോളിങ് ബ്രില്യൻസ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ തിളങ്ങാനാകാതെ ഡൽഹി ക്യാപിറ്റൽസിന്റെ മലയാളി താരം കരുൺ നായർ. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച കരുൺ നായർ റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. മൂന്നു പന്തുകള്‍ നേരിട്ട താരത്തെ വാനിന്ദു ഹസരംഗയും പേസർ സന്ദീപ് ശർമയും ചേർന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായതു പോലുള്ള ത്രില്ലിങ് മത്സരങ്ങൾ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ ആഗ്രഹിക്കുന്നില്ലെന്ന് റിക്കി പോണ്ടിങ്. തനിക്ക് ഇപ്പോൾ തന്നെ 50 വയസ്സായെന്നും, ഇത്തരം മത്സരങ്ങൾ ഇനിയും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനു കരുത്തായി 22 വയസ്സുകാരനായ ഇന്ത്യൻ പേസർ മയങ്ക് യാദവ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ മയങ്ക് യാദവ് കളിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരം. മെഗാലേലത്തിനു മുൻപ് താരത്തെ ലക്നൗ നിലനിർത്തിയെങ്കിലും