sections
MORE

വരട്ടെ, കൂടുതൽ വിദേശ കളിക്കാർ: ബ്ലാസ്റ്റേഴ്സ് നായകൻ ഓഗ്‌ബെച്ചെ സംസാരിക്കുന്നു

ogbeche-win-celebration
എടികെയെ തോൽപ്പിച്ച ശേഷം സഹതാരത്തെ എടുത്തുയർത്തി ആഹ്ലാദപ്രകടനം നടത്തുന്ന ഓഗ്ബെച്ചെ.
SHARE

കൊൽക്കത്തയിൽ ഞായറാഴ്ച എടികെയ്ക്ക് എതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായിരുന്നു ക്യാപ്റ്റൻ ബർത്‌ലോമ്യോ ഓഗ്ബെ‍ച്ചെ എന്ന ബഡാ ബെച്ചെ! ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് ഓഗ്ബെച്ചെ തട്ടിയകറ്റിയത്. ഇതായിരുന്നു വിജയത്തിലേക്കുള്ള വഴിത്തിരിവും. ഹൈദരാബാദ് എഫ്സിക്കെതിരെ കൊച്ചിയിൽ നേടിയ വിജയത്തിനു പിന്നാലെ എടികെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തുകകൂടി ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഇടക്കാലത്തു നഷ്ടമായ ആത്മവിശ്വാസം തിരികെക്കിട്ടിയിരിക്കുന്നു. പ്ലേ ഓഫ് മോഹം സജീവമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ നായകൻ മനോരമയോടു സംസാരിച്ചപ്പോൾ...

∙ ഇന്ത്യൻ സൂപ്പർ ലീഗ്

വമ്പൻ ലീഗായി വളരാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട് ഐഎസ്എല്ലിന്. അത്രയേറെ ആരാധകരുണ്ടിവിടെ. ഇത് എന്റെ രണ്ടാമത്തെ സീസണാണ്. ഓരോ സീസണിലും ലീഗ് കൂടുതൽ മെച്ചപ്പെടുന്നു. കൂടുതൽ വിദേശ കളിക്കാർ വരുന്നത് ഇന്ത്യൻ താരങ്ങളുടെ കളി മെച്ചപ്പെടുത്തും.

∙ മലയാളി താരങ്ങൾ

ടീമിലെ മലയാളി താരങ്ങളെല്ലാം മികച്ച നിലവാരമുള്ളവരാണ്. എങ്കിലും കേരളത്തിലെ പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടണം. കളിപരിചയം കിട്ടാൻ വിദേശ ടീമുകളുമായി കളിക്കണം.

∙ കേരളത്തിലെ ‘നൈജീരിയ’

സെവൻസ് ഫുട്ബോൾ കളിക്കാൻ ഒട്ടേറെ നൈജീരിയൻ കളിക്കാർ കേരളത്തിൽ എത്തുന്നുണ്ടെന്നത് സന്തോഷമുള്ള കാരണമാണ്. ഐ ലീഗും വിവിധ സംസ്ഥാന ലീഗുകളുമൊക്കെ കളിക്കാൻ ആഫ്രിക്കയിൽനിന്ന് താരങ്ങളെത്തുന്നതിന്റെ കാരണം ഇവിടെ കിട്ടുന്ന മികച്ച പരിഗണനയാണ്. വളരെ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ കളിക്കാനെത്തിയ ചീമ ഒക്കേരിയെ ഇപ്പോഴും കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഓർമിക്കുന്നതു വിസ്മയിപ്പിക്കുന്ന കാര്യമാണ്.

English Summary: Exclusive Interview with Kerala Blasters FC Captain Bartholomew Ogbeche

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ISL 2019-20
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA