Activate your premium subscription today
സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട കാർലോസ് ക്വാദ്രത്തിനു പകരമായാണ് നിയമനം. നാൽപത്തിയേഴുകാരനായ ബ്രുസൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ തുടർച്ചയായി 5 ലീഗ് കിരീടങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.
ഭുവനേശ്വർ ∙ ബെംഗളൂരു വഴി കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം. സീറ്റ് ബെൽറ്റ് മുറുക്കവേ, നോറ ഫെർണാണ്ടസ് പറഞ്ഞു: ‘‘ആദ്യ 25 മിനിറ്റിൽ ഗംഭീര കളിയായിരുന്നു നമ്മുടേത്. 4 ഗോളെങ്കിലും അടിക്കുമെന്നു കരുതി. സെൽഫ് ഗോൾ പക്ഷേ, നിർഭാഗ്യമായി.എങ്കിലും ജയിക്കാമായിരുന്നു’’- കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം നമ്പർ ഗോൾ കീപ്പറായ നോറയുടെ വാക്കുകളിൽ നിരാശ പ്രകടം.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ എഫ്സി ഗോവ–നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ആവേശ സമനില (3–3). ഇൻജറി ടൈമിൽ (90+4) ബോർഹ ഹെരേര നേടിയ ഗോളിലാണ് ഗോവ സമനില നേടിയെടുത്തത്. അർമാൻഡോ സാദിക്കു (45+2–പെനൽറ്റി, 47) ഗോവയ്ക്കായും നെസ്റ്റർ ആൽബിയാഷ് (6, 51) നോർത്ത് ഈസ്റ്റിനായും ഇരട്ടഗോൾ നേടി. 56–ാം മിനിറ്റിൽ അലാദ്ദീൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ മൂന്നാം ഗോൾ നേടിയത്.
ആദ്യ 21 മിനിറ്റിനിടെ, ഒഡീഷ വലയിലേക്കു രണ്ടു വട്ടം നിറയൊഴിച്ചിട്ടും കലിംഗപ്പോരിൽ ബ്ലാസ്റ്റേഴ്സിനു 2–2 സമനിലയുടെ നിരാശ. തീ പാറിയ മത്സരത്തിൽ അലക്സാന്ദ്രെ കോയെഫിന്റെ സെൽഫ് ഗോളാണു ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റിച്ചത്. ഒഡീഷയെ അവരുടെ തട്ടകത്തിൽ തോൽപിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും കഴിഞ്ഞില്ല. കഴിഞ്ഞ സീസൺ പ്ലേ ഓഫ് തോൽവിയുടെ വേദനയും ബാക്കി.
ന്യൂഡൽഹി ∙ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിനു റഫറി നൽകിയ ചുവപ്പുകാർഡ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി മഞ്ഞക്കാർഡായി ലഘൂകരിച്ചു. നോവ സദൂയിയെ ഫൗൾ ചെയ്തതിനാണ് അഷീറിന് ചുവപ്പുകാർഡ് ലഭിച്ചത്.
ഭുവനേശ്വർ∙ ആദ്യ പകുതിയിൽ പിറന്ന എണ്ണം പറഞ്ഞ നാലു ഗോളുകൾ, രണ്ടാം പകുതിയിൽ പിറക്കാതെ പോയ എണ്ണമില്ലാത്ത എത്രയോ ഗോളുകൾ, ഒപ്പം ബ്ലാസ്റ്റേഴ്സിന് റഫറി അനുവദിക്കാതെ പോയ ഒരു പെനൽറ്റിയും... ഇരു ടീമുകളും കളത്തിലും കണക്കിലും ഒപ്പത്തിനൊപ്പം പൊരുതിയ ആവേശപ്പോരാട്ടത്തിൽ സമനിലയ്ക്ക് കൈകൊടുത്ത് കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും. ആവേശം വാനോളമുയർന്ന മത്സരത്തിൽ രണ്ടു ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയ്ക്ക് സമ്മതിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാലു ഗോളുകളും പിറന്നത്.
മത്സരത്തലേന്നു കലിംഗ സ്റ്റേഡിയത്തിലെ മാധ്യമ സമ്മേളന മുറിയിലിരുന്നു കേരളത്തിന്റെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ പറഞ്ഞു: ‘‘ ഇതു പുതിയ സീസൺ ആണെങ്കിലും എല്ലാവരും വാശിയിലാണ്; ഒഡീഷയെ തോൽപിക്കണം. കഴിഞ്ഞ പ്ലേ ഓഫിൽ മാത്രമല്ല, കലിംഗ സ്റ്റേഡിയത്തിൽ ഒരിക്കലും ഒഡീഷയെ തോൽപിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ആ ചരിത്രവും തിരുത്തണം!’’
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി– മുംബൈ സിറ്റി എഫ്സി പോരാട്ടം ഗോൾരഹിത സമനിലയിൽ. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഗോളവസരങ്ങൾ ഇരു ടീമുകളും ഒരു പോലെ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബെംഗളൂരു എഫ്സിയായിരുന്നു മുംബൈയേക്കാൾ മുന്നിൽ.
ഹൈദരാബാദ്∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഹൈദരാബാദ് എഫ്സി – ചെന്നൈയിൻ എഫ്സി പോരാട്ടം ഗോൾരഹിത സമനിലയിൽ. ഹൈദരാബാദ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും സമനിലയ്ക്കു കൈകൊടുത്ത് പിരിഞ്ഞത്. പരാഗ് ശ്രീവാസ് ചുവപ്പുകാർഡ് കണ്ട് 71–ാം മിനിറ്റിൽ പുറത്തുപോയതിനാൽ, 10 പേരുമായാണ് ഹൈദരാബാദ് എഫ്സി അവസാന 20 മിനിറ്റ് കളിച്ചത്.
ഞാൻ ഹാപ്പിയാണോ എന്നു ചോദിച്ചാൽ അല്ല, വലിയ നിരാശയിലാണോ എന്നു ചോദിച്ചാൽ അതുമല്ല’– ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1–1 സമനില വഴങ്ങിയ മത്സരത്തിനു ശേഷം മാധ്യമസമ്മേളനത്തിനു വന്നപ്പോൾ അത്ര നല്ല മൂഡിലായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെ.
ഗോളവസരങ്ങൾ പലവട്ടം വാതിൽ തുറന്നുപിടിച്ചിട്ടും അകത്തേക്കു കയറാൻ മടിച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ഫുട്ബോളിൽ ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1–1 എന്ന സ്കോറിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞത്.
ഗുവാഹത്തി ∙ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിനു സമീപത്തെ ഗ്രൗണ്ടിൽ രാവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലനം നടക്കുന്നു. ഗ്രൗണ്ടിന്റെ അങ്ങേപ്പുറത്ത് മലയാളി താരം എം.എസ്. ജിതിൻ. എന്താ സുഖമല്ലേ എന്ന അൽപം ഉച്ചത്തിലുള്ള മലയാളിച്ചോദ്യത്തിന് നോർത്ത് ഈസ്റ്റ് ടീമിലുള്ള 3 മലയാളികളും മറുപടി പറഞ്ഞു– അതേ, സുഖം തന്നെ!
ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി 67–ാം മിനിറ്റിൽ നോവ സദൂയിയും
ബെംഗളൂരു∙ ഇന്ത്യന് സൂപ്പർ ലീഗിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ബെംഗളൂരു എഫ്സി. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എഡ്ഗാർ മെൻഡസ് (9–ാം മിനിറ്റ്), സുരേഷ് സിങ് വാങ്ജം (20), സുനിൽ ഛേത്രി (51) എന്നിവരാണ്
ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്ക് ആദ്യ വിജയം. ജാംഷഡ്പൂർ എഫ്സിയെ ഹോം മാച്ചിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ തോൽപിച്ചത്.
കൊച്ചി വിമാനത്താവളത്തിലെ പുസ്തകക്കടയിൽനിന്ന് കൈനിറയെ ബുക്കുകൾ വാങ്ങിച്ചുകൂട്ടുന്ന ഒരാൾക്കൊപ്പം സെൽഫി എടുക്കാൻ മറ്റു യാത്രക്കാർ കാത്തുനിൽക്കുന്നു. ഹൂഡി ജാക്കറ്റിൽ തല വരെ മൂടി അധികമാർക്കും മുഖം കൊടുക്കാതെ നിൽക്കുന്നയാൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം കെ.പി.രാഹുൽ. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് അടുത്തത് 2 എവേ മത്സരങ്ങളാണ്. സീസണിലെ ആദ്യ എവേ പോരാട്ടം നാളെ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. തൊട്ടടുത്ത മത്സരം ഒക്ടോബർ മൂന്നിനു ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെ. എവേ ഗ്രൗണ്ടുകളിലേക്കുള്ള വിമാന യാത്രകളിൽ ബോറടിക്കാതിരിക്കാൻ രാഹുലിന്റെ വഴിയാണത്രേ പുസ്തക വായന.
കൊൽക്കത്ത∙ സ്പാനിഷ് താരം ബോർജ ഹെരേര ഹാട്രിക് ഗോളുകളുമായി കത്തിക്കയറിയ മത്സരത്തില് ഈസ്റ്റ് ബംഗാളിനെ തകർത്ത് എഫ്സി ഗോവ. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോവയുടെ വിജയം. 13,20,71 മിനിറ്റുകളിലായിരുന്നു സ്പാ
കൊച്ചി ∙ ‘‘അതിലങ്ങനെ സീക്രട്ടൊന്നുമില്ല! പെനൽറ്റിയെടുക്കാൻ വരുന്നവരുടെ സമ്മർദം കാണുമ്പോൾ ഞാനൊരു തീരുമാനം എടുക്കുന്നതാണ്. പിന്നെ, കളിക്കു മുൻപു തന്നെ എതിർ കളിക്കാരുടെ കിക്കിങ് രീതികളും നോക്കും. പിന്നെയെല്ലാം ആ സമയത്തിന് അനുസരിച്ച്!’’ – തീയുണ്ട പോലെ വരുന്ന പെനൽറ്റി കിക്കുകളെ എങ്ങനെ കൂളായി നേരിടുന്നുവെന്ന ചോദ്യത്തിനു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ തൃശൂർ സ്വദേശി സച്ചിൻ സുരേഷിന്റെ മറുപടി!
ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കന്ന ജയം കുറിച്ച് മുഹമ്മദൻസ്. ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് മുഹമ്മദൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുഹമ്മദൻസിന്റെ വിജയം. 39–ാം മിനിറ്റിൽ ലാൽറിംസംഗ ഫനായിയാണ് അവരുടെ വിജയഗോൾ നേടിയത്.
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിലെ തുടർച്ചയായ മൂന്നാം ജയവുമായി പഞ്ചാബ് എഫ്സി കുതിക്കുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെയും തോൽപ്പിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ്, ഹൈദരാബാദിനെ വീഴ്ത്തിയത്.
കൊച്ചി ∙ ഒരു ‘വായ്പയുടെ’ വിലയറിയുകയാണു മലയാളി ഫുട്ബോൾ പ്രേമികൾ. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മിന്നും പ്രകടനത്തിനു പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം. രണ്ടാം കളിയിൽ ഒഡീഷ എഫ്സിക്കെതിരെ തകർപ്പനൊരു ഗോളും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും! ഐഎസ്എലിൽ പഞ്ചാബ് എഫ്സിയുടെ നക്ഷത്രത്തിളക്കമാണു നിഹാൽ സുധീഷെന്ന കൊച്ചിക്കാരൻ !
കൊച്ചി ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പരിശീലകനെ മാറ്റി ഐഎസ്എലിനെത്തിയ ബ്ലാസ്റ്റേഴ്സിൽ നിന്നു മത്സരഫലത്തിനപ്പുറം ചില ഉത്തരങ്ങൾ കൂടി ആരാധകർ തേടിയിരുന്നു. എന്താകും പുതിയ പരിശീലകന്റെ ഫിലോസഫി? എങ്ങനെയാകും കളിക്കാർ അതിനോടു പൊരുത്തപ്പെടുക? ശൈലീമാറ്റം കളത്തിൽ തെളിയാൻ എത്ര സമയമെടുക്കും? ഈ മൂന്നു ചോദ്യങ്ങൾക്കുമുള്ള ഉത്തരം കൂടി നൽകിയാണ് സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ വിജയം കുറിച്ചു മികായേൽ സ്റ്റാറെയുടെ ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.
തിരുവോണനാളിൽ സമ്മാനിച്ച നിരാശയ്ക്കു മികായേൽ സ്റ്റാറെയുടെ കേരള ബ്ലാസ്റ്റേഴ്സ് ഏഴാം നാളിൽ പരിഹാരം കുറിച്ചു. കരുത്തുറ്റ താരനിരയും പാരമ്പര്യവുമായി വന്ന ഈസ്റ്റ് ബംഗാളിനെതിരെ ഏഴഴകുള്ളൊരു വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനു തുടക്കമായിരിക്കുന്നു. പഞ്ചാബിനെതിരെ കണ്ട ബ്ലാസ്റ്റേഴ്സിനെയല്ല കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരെ കണ്ടത്. കളിയിൽ ഒത്തിണക്കം വന്നു. മുന്നേറ്റങ്ങൾക്കു മൂർച്ച വന്നു. എല്ലാറ്റിനുമുപരി ജയിക്കാൻ വേണ്ടി കളിക്കുന്നതാണെന്ന ലക്ഷ്യബോധം ഓരോ താരത്തിലും വന്നു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയില്ലാതെ വീണ്ടും ഇറങ്ങേണ്ടി വന്നിട്ടും പോരാട്ടം അനുകൂലമായതിന്റെ ആദ്യ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്കുള്ളതാണ്.
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹൻ ബഗാന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബഗാന്റെ വിജയം. 87–ാം മിനിറ്റിൽ ജെയ്സൻ കമ്മിങ്സാണ് ബഗാന്റെ വിജയഗോൾ നേടിയത്. ദീപേന്ദു ബിശ്വാസ് (10–ാം മിനിറ്റ്), സുഭാശിഷ് ബോസ് (61) എന്നിവരും
കൊച്ചി∙ തിരുവോണ ദിനത്തിലെ നിരാശപ്പെടുത്തുന്ന ആ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി മറക്കാം. അന്നത്തെ നിരാശകൾക്കും വേദനകൾക്കും പകരമായി ദിവസങ്ങൾക്കിപ്പുറം അതേ വേദിയിൽ, അതേ സ്കോറിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരോടു പറഞ്ഞു; ഹാപ്പി ഓണം... ഒരിക്കൽക്കൂടി മത്സരം പുരോഗമിക്കുന്തോറും ആവേശം ഉയർന്നുപൊങ്ങുന്ന കാഴ്ച കണ്ട മത്സരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്.
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നേടിയ വിജയം ‘ഒറ്റപ്പെട്ട’ സംഭവമല്ലെന്ന് തെളിയിച്ച് പഞ്ചാബ് എഫ്സി. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇത്തവണ പഞ്ചാബ് എഫ്സിക്കു മുന്നിൽ വീണത് കരുത്തരായ ഒഡീഷ എഫ്സി. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്സിയുടെ വിജയം.
ബെംഗളൂരു ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ബൂട്ടുകൾക്കു വിശ്രമമില്ല. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോൾ 2 ഗോളുകൾ പിറന്നതു ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ട്സിൽനിന്ന്.
ന്യൂഡൽഹി ∙ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. താടിയെല്ലിനു പൊട്ടലേറ്റ സ്ലൊവേനിയൻ താരത്തിനു 2 മാസത്തെ വിശ്രമമാണു നിർദേശിച്ചിരിക്കുന്നത്. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലൂക്കയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്നു രാത്രി 7.30ന് പഞ്ചാബ് ഒഡീഷ എഫ്സിയെ നേരിടും.
തിരുവോണദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനു 2 മാസത്തെ വിശ്രമം. ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലുമായി കൂട്ടിയിടിച്ച സ്ലൊവേനിയൻ താരം മാജ്സന്റെ താടിയെല്ലിനു 2 പൊട്ടലുകളുണ്ടെന്ന് ക്ലബ് അറിയിച്ചു.
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ യുവ പ്രതിഭ വിബിൻ മോഹനന്റെ (21) കരാർ 4 വർഷത്തേക്കു ദീർഘിപ്പിച്ചു. 2029 വരെയാണു പുതിയ കരാർ. ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളിൽനിന്ന് ഒരു ഗോളും 4 അസിസ്റ്റുകളുമാണു സംഭാവന. അണ്ടർ 23 ഇന്ത്യൻ ടീമിലേക്കും വിബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 ൽ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമിൽ ചേർന്ന വിബിൻ 2022 ലാണ് സീനിയർ ടീമിലെത്തുന്നത്.
കൊച്ചി∙ ലോകത്തിലെ ആദ്യ ‘മീശ ടൂർ’ അവതരിപ്പിച്ച സ്ലൊവേനിയൻ തലസ്ഥാനനഗരം ലുബിയാനയിൽ നിന്നുള്ള ലൂക്ക മാജ്സന്റെ ‘മീശ ഷോ’യ്ക്കു മുന്നിലാണ് ഈ ഐഎസ്എലിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പകച്ചുപോയത്. ലൂക്കയുടെ മീശവീര്യത്തിനു വേദിയായതു ബ്ലാസ്റ്റേഴ്സിന്റെ പെനൽറ്റി ഏരിയയും കോർണർ ഏരിയയും.
‘ഇവാൻ’ യുഗത്തിൽ നിന്നു ‘മികായേൽ’ യുഗത്തിലേക്കുള്ള പരിണാമ ഘട്ടത്തിന്റെ ആദ്യ പടിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ആശയക്കുഴപ്പവും തോൽവിയും. സീസണിലെ ആദ്യ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരായ 2–1നാണ് ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞത്. പുതിയ കോച്ച് മികായേൽ സ്റ്റാറെയുടെ ‘വെർട്ടിക്കൽ ഫുട്ബോൾ’ തന്ത്രവുമായി പൊരുത്തപ്പെടാൻ കളിക്കാർ പ്രയാസപ്പെട്ടതും പനി കാരണം ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ തോൽവി രുചിച്ച് കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ അയൽ ദേശക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇൻജറി ടൈമിലെ ഗോളിൽ മുഹമ്മദൻസിനെ വീഴ്ത്തി (1–0).
കൊച്ചി∙ തിരുവോണ ദിനത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ‘ആർക്കോ വേണ്ടിയെന്ന പോലെ തിളച്ചിരുന്ന’ ഐഎസ്എൽ മത്സരമാണ്, അവസാന 10 മിനിറ്റിലെ മൂന്നു ഗോളുകളും ഇതിനിടയിലെ കയ്യാങ്കളിയുമൊക്കെയായി അതിനാടകീയമായി അവസാനിച്ചത്. തിരുവോണ ദിനത്തിന്റെ ആവേശമൊക്കെയും കെടുത്തുന്ന മത്സരമായിരുന്നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സും
കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലതവണ കയ്യാങ്കളിയുണ്ടായി.
‘നിങ്ങൾ ഒരു ഫുട്ബോൾ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതു വിജയങ്ങളും കിരീടങ്ങളും കൊണ്ടുമാത്രമല്ല, നിങ്ങളെത്തന്നെ അതിൽ കാണുന്നതു കൊണ്ടാണ്’ – ഡെനിസ് ബെർഗ്കാംപിന്റേതാണ് ഈ വാക്കുകൾ. ഡച്ച് ഫുട്ബോളറുടെ ആ വാക്കുകളുമായി ഏറ്റവും ചേർന്നുനിൽക്കുന്നൊരു ക്ലബ്ബാണു കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിലെ കിരീടക്കൂട്ടത്തിൽ ഒറ്റയാനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. പക്ഷേ, മഞ്ഞയിൽ നീലവർണത്തിന്റെ വരകൾ തുടിച്ചുനിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ കുപ്പായത്തിൽ സ്വന്തം ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ആരാധകലക്ഷങ്ങളുടേതാണീ ക്ലബ്. അതു തിരിച്ചറിഞ്ഞിട്ടാണു കിരീടമെന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തി ഈ സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് നടത്തിയ അഴിച്ചുപണികൾ.
കൊൽക്കത്ത ∙ തോൽക്കാൻ ഇഷ്ടമില്ലാത്തവരാണ് തങ്ങളെന്നു മുംബൈ സിറ്റി എഫ്സി ഒരിക്കൽക്കൂടി തെളിയിച്ചു. ഐഎസ്എൽ ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ മോഹൻ ബഗാനെതിരെ 2 ഗോളിനു പിന്നിൽനിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച് മുംബൈ സിറ്റി എഫ്സി സമനില പിടിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായിരുന്ന ബഗാനും മുംബൈയും തമ്മിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ തകർത്തു പെയ്തെങ്കിലും ആവേശത്തിന്റെ കനൽ ജ്വലിച്ചു തന്നെ നിന്നു.
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11 –ാം സീസണ് ഇന്നു കൊൽക്കത്തയിൽ കിക്കോഫ്. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നു നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലേറ്റുമുട്ടും.
കൊൽക്കത്ത ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) ഈ സീസൺ മുതൽ എല്ലാ ക്ലബ്ബുകൾക്കും ഇന്ത്യൻ സഹപരിശീലകൻ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, തെറ്റായ റെഡ് കാർഡുകൾക്ക് അപ്പീൽ നൽകാൻ സംവിധാനം തുടങ്ങിയ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കും.
കൊച്ചി ∙ സോറീട്ടോ! ടീം മീറ്റിങ്ങായതിനാലാണ് അൽപം വരാൻ വൈകിയതെന്നു കെ.പി.രാഹുൽ പറഞ്ഞതു ക്ഷമാപണ സ്വരത്തിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ ‘പോസ്റ്റർ ബോയ്’ ആണു തൃശൂർ മണ്ണുത്തി സ്വദേശി രാഹുൽ. അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച രാഹുൽ ഇന്ത്യൻ സീനിയർ ടീമിലും പതിവു മുഖം. 24 വയസ്സേയുള്ളൂവെങ്കിലും ആറു വർഷമായി ടീമിലുള്ള രാഹുലാണു സൂപ്പർ സീനിയർ!
കൊച്ചി ∙ കളത്തിൽ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഉരസലും കളത്തിനു പുറത്ത് ആരാധകർ തമ്മിലുള്ള പോരും ഫുട്ബോൾ ആവേശം വർധിക്കാൻ സഹായിക്കുമെന്നു ബെംഗളൂരു കോച്ച് ജെറാർദ് സരഗോസ. ‘‘ ഞാൻ യുഎഇയിൽ നിന്നാണു വരുന്നത്. അവിടെ, കളി കാണാൻ കാര്യമായി കാണികൾ എത്തുന്നത് അപൂർവമായിരുന്നു. പക്ഷേ, ഇവിടെ നിറഞ്ഞ ഗാലറികൾക്കു മുന്നിൽ കളിക്കാനാകുന്നത് ആരാധകർ മൂലമല്ലേ? ’’ – ചിരിയോടെ സരഗോസയുടെ പ്രതികരണം.
കൊച്ചി ∙ ‘‘ട്രോഫികൾ! തീർച്ചയായും വരും. ആ സ്വപ്നം ഞങ്ങൾ എല്ലാവരുടേതുമാണ്. പക്ഷേ, ആദ്യ പരിഗണന ആദ്യ മത്സരത്തിനാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കാണ്. എല്ലാ കളിക്കാരെയും ഏറ്റവും മികച്ച പ്രകടനത്തിനായി ഒരുക്കിയെടുക്കുകയാണ് എന്റെ ജോലി’’– കേരള ബ്ലാസ്റ്റേഴ്സ് പ്രധാന പരിശീലകനായി 63 ദിവസം പിന്നിടുന്ന സ്വീഡിഷ് കോച്ച് മികേൽ സ്റ്റോറെ നയം വ്യക്തമാക്കുന്നു. ഐഎസ്എൽ മീഡിയ ഡേ ചടങ്ങിനായി ഇന്നലെ പുലർച്ചെ എത്തിയ അദ്ദേഹത്തിനു കൊച്ചിയുമായുള്ള പരിചയം അപ്പോൾ വെറും 15 മണിക്കൂർ! തായ്ലൻഡിൽ പ്രീ സീസൺ പര്യടനത്തിനിടയിലാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്. അവിടെനിന്നു ഡ്യുറാൻഡ് കപ്പിനായി നേരേ കൊൽക്കത്തയിലേക്ക്. മീഡിയ ഡേയിൽ ടീം അവതരണത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം ടീം ക്യാംപ് നടക്കുന്ന കൊൽക്കത്തയിലേക്കു മടങ്ങും. ഏതാനും ദിവസങ്ങൾക്കകം ടീം കൊച്ചിയിലെത്തും. അൽപം തമാശ കലർത്തിയാണു മികേൽ സ്റ്റോറെയുടെ മറുപടികൾ.
കൊച്ചി ∙ ‘‘ ഒരു കാര്യം ഉറപ്പു നൽകുന്നു. ആരാധകരുമായി തുറന്ന ആശയവിനിമയത്തിനു നടപടികളുണ്ടാകും, സമീപ ഭാവിയിൽത്തന്നെ’’ – വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദയുടെയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഒരുക്കത്തെക്കുറിച്ച് ആരാധക സംഘമായ ‘മഞ്ഞപ്പട’ പരസ്യമായി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
കൊച്ചി∙ പുതിയ ഐഎസ്എൽ സീസണിനു തുടക്കമാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, സ്പെയിനിൽനിന്ന് പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജെസൂസ് ഹിമെനെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. ഈസ്റ്റ് ബംഗാൾ എഫ്സിയിലേക്കു പോയ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റാക്കോസിനു പകരക്കാരനായാണ് സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് 2024–25 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. സെപ്റ്റംബര് 13ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സെപ്റ്റംബർ 15 ഞായറാഴ്ച കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ