Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ഇഷാന്തിനെ എടുക്കാൻ ആളെത്തി; പഞ്ചാബിനായി കളിക്കും

ishant-

ഐപിഎൽ താരലേലത്തിൽ ആരും വിളിച്ചെടുക്കാതിരുന്ന ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമയെ ഒടുവിൽ കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെടുത്തു. താരലേലത്തിൽ ഇഷാന്തിന്റെ പേര് രണ്ടു വട്ടം ലേലത്തിനു വച്ചെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. രണ്ടു കോടി രൂപയായിരുന്നു ഇഷാന്തിന്റെ അടിസ്ഥാന വില.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റൈസിങ് പുണെ സൂപ്പർ ജയന്റ്സ് ടീമുകൾക്കു കളിച്ചു പരിചയമുള്ള ഇഷാന്തിന് 107 മൽസരങ്ങളിൽ‌ 88 വിക്കറ്റുകളുമുണ്ട്. 12 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിങ് പ്രകടനം.

Your Rating: