sections
MORE

മൊഹാലി ജയം ഊർജം, മുംബൈയെയും വീഴ്ത്തും: ഡിവില്ലിയേഴ്സ് എഴുതുന്നു

kohli-devilliers
പഞ്ചാബിനെതിരായ മൽസരത്തിനിടെ കോഹ്‍ലിയും ഡിവില്ലിയേഴ്സും.
SHARE

ഒടുവിൽ ബാംഗ്ലൂരിനെ കാരുണ്യം കടാക്ഷിച്ചു. ഹോം മത്സരങ്ങളിൽ തുടർച്ചയായി 7 വിജയങ്ങൾ നേടാനായതിന്റെ കരുത്തിലായിരുന്നു പഞ്ചാബ്. ഞങ്ങൾക്ക് നേരിടേണ്ടിയിരുന്നതാകട്ടെ, ടൂർണമെന്റിലെ തുടർച്ചയായ ഏഴാം തോൽവിയും. പക്ഷേ, മോശം സാഹചര്യങ്ങളെ കാറ്റിൽപ്പറത്തി അവസാന ഓവർവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഞങ്ങൾ ജയിച്ചുകയറി.

സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുന്ന ഒന്നാംകിട മത്സരങ്ങളിൽ ജേതാക്കളും തോൽക്കുന്ന ടീമും തമ്മിലുള്ള അകലം വളരെ ചെറുതായിരിക്കും. നിലത്തിടുന്ന ഒരു ക്യാച്ച്, അവിശ്വസനീയമായ രീതിയിൽ നേടുന്ന ഒരു സിക്സർ, ഒരു കിടിലൻ യോർക്കർ... മത്സരഫലംതന്നെ മാറ്റിമറിക്കാൻ ചിലപ്പോൾ ഇവയിൽ ഏതെങ്കിലും ഒന്നു ധാരാളം! തുടർച്ചയായി 6 കളികളിൽ ബാംഗ്ലൂർ തോറ്റിട്ടുണ്ട് എന്നത് അംഗീകരിക്കുന്നു. പക്ഷേ വീണുകിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ഇതിൽ മൂന്നെണ്ണം ഞങ്ങൾ അനായാസം ജയിച്ചേനെ. മൊഹാലിയിൽ ഞങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിച്ചു.

ഭാഗ്യദോഷമല്ല, മറിച്ചു കഠിനാധ്വാനമാണ് മത്സരഫലത്തിൽ പ്രതിഫലിക്കുക. ശനിയാഴ്ചത്തെ കളിയിൽ ഞങ്ങൾ ശരിയായ ദിശയിലായിരുന്നു. മധ്യ ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ബോളർമാർ പഞ്ചാബിനെ പിന്നോട്ടു വലിച്ചു. ഞങ്ങളുടെ ഫീൽഡിങ് കാര്യമായി മെച്ചപ്പെട്ടു, ബാറ്റ്സ്മാന്മാർ വർധിത വീര്യത്തോടെ ടീമിനെ മുന്നോട്ടുനയിച്ചു. നിർണായക സമയത്ത് ടീം എന്ന നിലയിൽ ഒത്തൊരുമ കൈവരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. തളരാതെ പൊരുതിയ ഞങ്ങൾ ഒടുവിൽ ജയവും സ്വന്തമാക്കി.

മുംബൈയ്ക്കെതിരെ ഇന്നും ഇതേ മികവു തുടരുക എന്നതാണു ഞങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി. ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ ഈ ആഴ്ച ടീമിനൊപ്പം ചേരും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഞാനും സ്റ്റെയ്നും ഒരേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം കഴിഞ്ഞു. കധിനാധ്വാനം കൈമുതലാക്കാനും നിർണായക ഘട്ടങ്ങളിൽ മികവിലേക്കുയരാനുമാണ് ഇക്കാലയളവിലെല്ലാം ഞങ്ങൾ പരിശീലിച്ചത്. ബാംഗ്ലൂരിനും ഇതു നിർണായക സമയമാണ്.

English Summary: IPL 2019 Special Column By AB Devilliers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA