sections
MORE

ചെന്നൈ ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചു; ചെന്നൈ – മുംബൈ ഫൈനൽ

shikar-dhawan
ചെന്നൈയ്ക്കെതിരായ മൽസരത്തിൽ ഡൽഹി താരം ശിഖർ ധവാൻ പുറത്തായപ്പോള്‍. ചിത്രം: ഐപിഎൽ ട്വിറ്റർ
SHARE

വിശാഖപട്ടണം ∙ ഐപിഎൽ ചെന്നൈയുടെ അരങ്ങു തന്നെ! രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാർ എട്ടാം തവണയും ഫൈനലിലേക്കു മാർച്ച് ചെയ്തു. സ്കോർ: ഡൽഹി– 20 ഓവറിൽ ഒൻപതിന് 147. ചെന്നൈ–19 ഓവറിൽ നാലിന് 151.

dhoni
കലക്കി, പപ്പാ! ഡൽഹിക്കെതിരായ വിജയത്തിനു ശേഷം മകൾ സിവയ്ക്കും സഹതാരങ്ങളുടെ മക്കൾക്കുമൊപ്പം ഗ്രൗണ്ടിലിറങ്ങിയ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണി. സുരേഷ് റെയ്ന സമീപം.

അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി യും (39 പന്തിൽ 50), ഷെയ്ൻ വാട്സണുമാണ് (32 പന്തിൽ 50) ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസെടുത്തു. ഡുപ്ലെസിയാണ് മാൻ ഓഫ് ദ് മാച്ച്. നാളെ ഹൈദരാബാദിൽ‌ നടക്കുന്ന ഫൈനലിൽ ചെന്നൈ മുംബൈയെ നേരിടും.

നേരത്തെ ടോസ് നേടിയ ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. പന്ത് കറങ്ങിത്തിരിഞ്ഞ പിച്ചിൽ ഡൽഹി തല കറങ്ങി വീണു. ഋഷഭ് പന്ത് (25 പന്തിൽ 38), കോളിൻ മൺറോ (24 പന്തിൽ 27) എന്നിവരാണ് മോശമില്ലാതെ കളിച്ചത്. അവസാന രണ്ട് ഓവറിൽ നേടിയ 28 റൺസാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെങ്കിലും എത്തിച്ചത്.

സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ പലരും പരാജയപ്പെട്ടപ്പോൾ മൂന്ന് പന്തിൽ ഒരു ഫോറും സിക്സും സഹിതം 10 റൺസെടുത്ത ഇഷാന്ത് ശർമ അവസാനം ഗംഭീരമാക്കി. ചെന്നൈയ്ക്കു വേണ്ടി ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തന്റെ പതിവു വെടിക്കെട്ട് മാറ്റിവച്ച് പന്ത് ഒരറ്റത്ത് ‍ഡൽഹി ഇന്നിങ്സിനു കാവലാളായെങ്കിലും അപ്പുറം ആരും കൂട്ടുണ്ടായില്ല. അക്സർ പട്ടേൽ (3), ഷെർഫെയ്ൻ റുതർഫോർഡ് (10), കീമോ പോൾ (3), ട്രെന്റ് ബോൾട്ട് (6) എന്നിവരെല്ലാം കാര്യമായ സംഭാവന നൽകാതെ പുറത്ത്. എന്നാൽ അവസാന ഓവറിൽ ജഡേജയെ ഫോറിനും സിക്സിനും പറത്തിയ ഇഷാന്ത് ഡൽഹിക്കു നൽകിയത് പ്രതീക്ഷിച്ചതിലും പത്തു റൺസ് അധികം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA