Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്

chennaiyin-fc-northeast-united-fc

ഗുവാഹത്തി ∙ സ്വന്തം തട്ടകത്തിൽ   ചെന്നൈയിൻ എഫ്സിയെ 3–1 ന് അട്ടിമറിച്ച് ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ്. സെയിമിൻലെൻ ദൗംഗലിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് നോർത്ത് ഈസ്റ്റ് വിജയം.  42, 46, 68 മിനിറ്റുകളിലായിരുന്നു ഗോളുകൾ.ചെന്നൈയിന്റെ ആശ്വാസ ഗോൾ എൺപതാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ നേടി.

കൊൽക്കത്തയോടു കഴിഞ്ഞ കളിയിൽ തോറ്റ നോർത്ത് ഈസ്റ്റ് ടീമിൽ കോച്ച് അവ്റാം ഗ്രാൻഡ് ഒരു മാറ്റം വരുത്തി. മെയ്തിയെ മാറ്റി ദൗംഗലിനെ ഇറക്കി. ഒരു പ്രഫഷണൽ കോച്ചിന്റെ വിജയമറിഞ്ഞ ആ തന്ത്രത്തിൽ കളിയുടെ ഗതിയും മാറി. 

ചെന്നൈയിന് സീസണിലെ മൂന്നാം തോൽവിയാണിത്.ആദ്യ പകുതിയുടെ അവസാന മിനിറ്റിലും രണ്ടാം പകുതിയുടെ തുടക്കത്തിലും നോർത്ത് ഈസ്റ്റ് ഗോളുകൾ നേടിയതോടെ ചെന്നൈയിൻ ഉലഞ്ഞുപോയി.കളിയുടെ തുടക്കത്തിൽ നെൽസന്റെ മുന്നേറ്റത്തിലൂടെ ചെന്നൈയിനായിരുന്നു ആധിപത്യം.

11 കളികളിൽ നിന്ന് ഇരുപതു പോയിന്റുമായി ചെന്നൈയിൻ രണ്ടാമതാണിപ്പോൾ.വെറും മൂന്നാം വിജയം നേടാൻ കഴിഞ്ഞ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.