Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയെ വീഴ്ത്തി ബെംഗളൂരു

bengaluru-fc

മഡ്ഗാവ് ∙ ഐഎസ്എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ എഫ്സി ഗോവയെ 2–1നു ബെംഗളൂരു എഫ്സി കീഴടക്കി. ഇതോടെ ബെംഗളൂരു പോയിന്റ് നിലയിൽ ഗോവയ്ക്ക് ഒപ്പമെത്തി. ചുവപ്പുകാർഡ് കണ്ട് ഇരുടീമിലെയും ഓരോ കളിക്കാർ പുറത്തുപോയ മൽസരത്തിൽ രാഹുൽ ബേകെ, സുനിൽ ഛേത്രി എന്നിവരാണു ബെംഗളൂരുവിന്റെ ഗോൾ നേടിയത്. ബ്രാൻഡൻ ഫെർണാണ്ടസ് ഗോവയുടെ ആശ്വാസഗോൾ നേടി.

ഗോവയ്ക്ക് 8 കളിയിൽ 16 പോയിന്റ്; 2 മൽസരം കുറച്ചു കളിച്ച ബെംഗളൂരുവിനും 16 പോയിന്റ്. ഗോൾവ്യത്യാസത്തിൽ ഇപ്പോഴും ഗോവയാണ് ഒന്നാമത്.