Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിനെതിരെ മുംബൈയ്ക്ക് വിജയം; രണ്ടാം സ്ഥാനത്ത്

mumbai-city-fc

മുംബൈ ∙ ചെന്നൈയിൻ എഫ്സിയെ 2–0ന് കീഴടക്കി മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 10 കളിയിലായി മുംബൈയ്ക്ക് 20 പോയിന്റ്. റായ്നിയർ ഫെർണാണ്ടസ് (27’), മൗഡു സൗഗൗ (55’) എന്നിവരാണു മുംബൈയുടെ ഗോൾ നേടിയത്. 11 കളിയിൽ 8 തോൽവി വഴങ്ങിക്കഴിഞ്ഞ ചെന്നൈയിൻ ചിത്രത്തിനു പുറത്തായിക്കഴിഞ്ഞു.

ബെംഗളൂരൂ (23), മുംബൈ (20), നോർത്ത് ഈസ്റ്റ് (19), ഗോവ (17), ജംഷഡ്പുർ (16), എടികെ (15), ബ്ലാസ്റ്റേഴ്സ് (9), ചെന്നൈ (5), പുണെ (5), ഡൽഹി (4) എന്നിങ്ങനെയാണു പോയിന്റ് പട്ടികയിലെ ടീമുകളുടെ സ്ഥാനം.