Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ബ്ലാസ്റ്റേഴ്സ്–എടികെ മൽസരം: ടിക്കറ്റ് വിൽപന തുടങ്ങി

kerala-blasters-practice ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ (ഫയൽ ചിത്രം)

കൊച്ചി∙ ജനുവരി 25ന് കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്–എടികെ ഐഎസ്എൽ മൽസരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി. പേടിഎമ്മിലും Insider.in ലും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഐഎസ്എൽ സീസൺ 5ലെ 60ാം മൽസരമാണ് കലൂർ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിൽ‌ നടക്കാനിരിക്കുന്നത്. എഎഫ്സി കപ്പിൽ ഇന്ത്യയുടെ മൽസരങ്ങൾ നടക്കുന്നതിനാലാണ് 2018 ഡിസംബർ 16 മുതൽ ഐഎസ്എല്ലിൽ ഇടവേള വന്നത്. രണ്ടാം പാദത്തിന് ബ്ലാസ്റ്റേഴ്സ്–എടികെ പോരാട്ടത്തോടെയാണു തുടക്കമാകുക.