Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളടിച്ച് പൊപ്ലാട്നിക്; സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്

ciryl-kali-vs-atk സിറിൽ കാലിയുടെ മുന്നേറ്റം.

കൊച്ചി∙ ലോങ്ബോൾ ഗെയിം എന്ന ഭൂതം വിട്ടൊഴിഞ്ഞു. പക്ഷേ, ഗോൾവേട്ടയ്ക്കുള്ള വെടിമരുന്നു നനഞ്ഞു പോയിരുന്നു. എന്നിട്ടും 88–ാം മിനിറ്റിൽ നേടിയ ഗോളിൽ എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു (1–1). ഈ ജനുവരിയിൽ കോച്ച് സ്റ്റീവ് കൊപ്പൽ ടീമിലെടുത്ത സ്പാനിഷ് താരം എഡു ഗാർഷ്യ നേടിയ ഫ്രീകിക്ക് ഗോളിൽ എടികെ ലീഡെടുത്ത് 3 മിനിറ്റിനു ശേഷം മതേയ് പൊപ്ലാട്നിക്കിന്റെ ഹെഡ്ഡറിൽ നിന്നുള്ള പന്തിൽ ജേഴ്സൺ വിയേരയുടെ കാലിൽ തട്ടിയായിരുന്നു സമനിലഗോൾ. എന്നാൽ, റഫറി ഗോൾ അനുവദിച്ചത് ജോൺ ജോൺസന്റെ പേരിൽ– സെൽഫ് ഗോൾ! ഈ സമനില ബ്ലാസ്റ്റേഴ്സിനെ എങ്ങുമെത്തിക്കുന്നില്ല. 13 കളിയിൽ 10 പോയിന്റ്. എടികെയ്ക്കു 17 പോയിന്റ്.ബ്ലാസ്റ്റേഴ്സിനു രണ്ടാം പകുതിയിൽ മാത്രം കിട്ടിയതു 4 ഗോളവസരങ്ങൾ. മൂന്നും പാഴായി. ഒന്ന് ഗോളിക്കും ക്രോസ് ബാറിനും മീതെ പറത്തി സ്ലാവിസ. രണ്ടാമത്തേത് പൊപ്ലാട്നിക്കിന്റെ ഷോട്ട് എടികെ ഗോളി തട്ടിയകറ്റി. മൂന്നാമത്തേതിൽ കെ. പ്രശാന്തും ഗോളിയും നേർക്കുനേർ. ഷോട്ട് ദുർബലം, ഗോളിയുടെ നേർക്ക്. വീണു പിടിച്ചൊതുക്കി.

ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ പുതുമകൾ ഇങ്ങനെ: 

കോച്ച് വിൻഗാദ 5 വിദേശികളെ ആദ്യ 11ൽ ഇറക്കി. മുന്നിൽ സ്ലാവിസ–മതേയ് പൊപ്ലാട്നിക്. മധ്യത്തിൽ കിർച്മാരെവിച്. പ്രതിരോധത്തിൽ സിറിൽ കാലി, പെസിച്. ആദ്യ ലൈനപ്പിൽ 2 മലയാളികൾ. സമദും പ്രശാന്തും. മുൻപ് പ്രതിരോധത്തിലൂന്നിയ കിർച്മാരെവിച് ആക്രമണത്തിനിറങ്ങിയതും ശ്രദ്ധേയമായി. സ്ട്രൈക്കർമാരായ പൊപ്ലാട്നിക്കും സ്ലാവിസയും മിക്കപ്പോഴും മധ്യനിരയിലേക്ക് ഇറങ്ങിയാണു കളിച്ചത്.

മൽസരത്തിന്റെ അപ്ഡേഷനുകൾ വായിക്കാം ചുവടെ...

LIVE UPDATES
related stories