Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികം പറയാനില്ല! ബ്ലാസ്റ്റേഴ്സിന്റെ തോൽവിയെക്കുറിച്ച് ഐ.എം. വിജയൻ

im-vijayan

ഐഎസ്എൽ അഞ്ചാം പതിപ്പിലെ നൂറാം ഗോളിന്റെ അവകാശികളെന്ന തിളങ്ങുന്ന നേട്ടം സ്വന്തമാക്കിയതിനു ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ. വേറൊന്നും പറയാനില്ല. പറയാൻ മാത്രമൊന്നും ബ്ലാസ്റ്റേഴ്സ് കളത്തിലും കാട്ടിയിട്ടില്ലല്ലോ. എഫ്സി ഗോവ ഒന്നാം പകുതിയിൽ തന്നെ കാര്യങ്ങൾ ‘ഫിനിഷ്’ ചെയ്തു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾക്ക് അനക്കം വച്ചെങ്കിലും ഗോവൻ കരുത്തിനെ വീഴ്ത്താൻ അതൊന്നും പോരായിരുന്നു. എത്ര അനായാസമായാണ് ഗോവയുടെ താരങ്ങൾ അവസരം മുതലാക്കിയത്. 

ഫലം അനുകൂലമെന്ന് ഉറപ്പാക്കിയ ശേഷം ജോഹോയെപ്പോലൊരു നിർണായകതാരത്തെ പിൻവലിക്കാനും ഗോവ ധൈര്യം കാട്ടി. മറുഭാഗത്തു ബ്ലാസ്റ്റേഴ്സിന് ആദ്യ ഫോർമേഷനിൽ തന്നെ പിഴച്ചു. അഞ്ചു മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് തന്ത്രം പിടികിട്ടുന്നില്ല. ഇതേവരെ ഒരു പ്ലേയിങ് ഇലവനെ കണ്ടെത്താനാകാത്തതു അതിശയം തന്നെ. ഉശിരൻ ഫോമിലുള്ള ഗോവൻ ആക്രമണത്തെ തടുക്കാൻ ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തി പ്രതിരോധം ഒരുക്കാനുള്ള കോച്ചിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസിലാകുന്നില്ല. 

ഇടവേളയിൽ വരുത്തിയ മാറ്റം തന്നെ തന്ത്രം പാളിയെന്നതിനു തെളിവാണ്. അനാവശ്യമായ ഫോർമേഷൻ പരീക്ഷണം ടീമിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണെന്നും പറയാതെ വയ്യ.

related stories