Activate your premium subscription today
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധം തുടരാൻ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും. കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണിവർ.
കായികപ്രതിഭകളുടെ അക്ഷയഖനിയാണു കേരളമെന്നത് ഒരിക്കൽകൂടി തെളിയിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കാണ് കൊച്ചിയിൽ കൊടിയിറങ്ങിയത്. പ്രതീക്ഷകൾക്കു സ്വർണനിറം പകരുന്ന മത്സരഫലങ്ങൾ, പ്രകടനങ്ങൾ. പക്ഷേ, മേള അവസാനിക്കുമ്പോൾ എന്റെ മനസ്സിൽ ആശങ്കകളും ശേഷിക്കുന്നു.
കൊച്ചി ∙ മഹാരാജാസ് കോളജിലെ ട്രാക്കിൽ നിന്ന് നാലാം സ്വർണം ഓടിയെടുത്തതിനു ശേഷം തുന്നൽവിട്ടു തുടങ്ങിയ തന്റെ സ്പൈക്കിലേക്ക് നോക്കി എം.ജ്യോതിക ഉയർത്തിയ ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനോടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 10 സ്വർണവും ദേശീയ മീറ്റിൽ 2 സ്വർണവും നേടിയ ജ്യോതികയ്ക്ക് സമ്മാനത്തുകയായി സർക്കാർ നൽകാനുള്ളത് അര ലക്ഷം രൂപ! ‘ആ പണം കിട്ടിയാൽ പുതിയൊരു സ്പൈക് വാങ്ങാം. വരുന്ന ദേശീയ മീറ്റിൽ കൂടുതൽ മെഡലുകൾ ഓടിപ്പിടിക്കാം– തന്റെ കഴിവിലും കഠിനാധ്വാനത്തിലുമുള്ള ആത്മവിശ്വാസത്തിന്റെ തെളിച്ചത്തിൽ പാലക്കാട് പറളി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജ്യോതിക പറയുന്നു.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. മികച്ച സംഘാടനമായിരുന്നു ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിച്ച കായിക മേളയുടേത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ മുന്നിട്ടു നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം ∙ സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് ചാംപ്യൻപട്ടത്തിന് ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷൻ സ്കൂളുകളെയും പരിഗണിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു.
കൊച്ചി ∙ ഒളിംപിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായി മത്സരം നടന്ന മേളയിൽ 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും സഹിതം 1935 പോയിന്റുമായാണ് തിരുവനന്തപുരം ചാംപ്യന്മാരായത്. 80 സ്വർണമടക്കം 848 പോയിന്റുമായി തൃശൂർ റണ്ണറപ്പായി. 64 സ്വർണമടക്കം 824 പോയിന്റുമായി മലപ്പുറം മൂന്നാമതെത്തി. രണ്ടാമതുള്ള തൃശൂരിനേക്കാൾ 1087 പോയിന്റിന്റെ വൻ ലീഡ് നേടിയാണ് തിരുവനന്തപുരത്തിന്റെ കിരീടക്കുതിപ്പ്. ഗെയിംസ്, അക്വാറ്റിക്സ് വിഭാഗങ്ങളിൽ തിരുവനന്തപുരവും അത്ലറ്റിക്സിൽ മലപ്പുറവും ജേതാക്കളായി.
കൊച്ചി ∙ അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരം വേദിയാകും. തിരുവനന്തപുരത്തിനു വേണ്ടി മേയർ ആര്യ രാജേന്ദ്രൻ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു പതാക ഏറ്റുവാങ്ങി. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ തന്നെ അടുത്ത വർഷവും മേള നടത്താനാണ് തീരുമാനം. അതിനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തിരുവനന്തപുരം വേദിയായി തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കൊച്ചി ∙ നാളെയുടെ താരങ്ങൾ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടാൻ സാധ്യതയുള്ളവർ.. സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മലയാള മനോരമയുടെ വിദഗ്ധ സമിതി മുന്നിൽവച്ച പ്രധാന മാനദണ്ഡങ്ങൾ ഇവയാണ്. സീനിയർ ആൺകുട്ടികളിൽ ഒരു റെക്കോർഡ് ഉൾപ്പെടെ ഇരട്ട സ്വർണം നേടിയ മുഹമ്മദ് അഷ്ഫാഖിന്റേതും റിലേയിൽ ഉൾപ്പെടെ 4 സ്വർണം നേടിയ എം.ജ്യോതികയുടേതും ഉജ്വല പ്രകടനങ്ങളാണെന്നു വിലയിരുത്തിയ സമിതി വിദഗ്ധ പരിശീലനം തുടർന്നാൽ ഇരുവരും ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ഏകസ്വരത്തിൽ വിധിയെഴുതി.
കൊച്ചി∙ കായിക രംഗത്ത് കേരളത്തിനു നഷ്ടമായ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി∙ ഹൈക്കോടതി അനുമതിയോടെ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മത്സരിച്ച പാലക്കാട് ബിഇഎം എച്ച്എസ്എസിലെ രോഹിത് ചന്ദ്രന് സ്വർണം. പാലക്കാട് ജില്ലാ കായിക മേളയിൽ കണ്ണാടി സ്കൂൾ മൈതാനത്ത് മണ്ണിൽ സർക്കിൾ ഒരുക്കിയാണ് ഹാമർ ത്രോ ഉൾപ്പെടെയുള്ള ത്രോ ഇനങ്ങൾ നടത്തിയത്. ജില്ലാ മത്സരത്തിൽ മൂന്ന് ശ്രമങ്ങളിലും കാലുതെന്നി അയോഗ്യനായി.
കൊച്ചി ∙ സമാപനച്ചടങ്ങിൽ അപ്രതീക്ഷിതമായി നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വിവാദത്തിന്റെ ക്ലൈമാക്സ്. മുന്നറിയിപ്പൊന്നുമില്ലാതെ, ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻ പട്ടത്തിനു പരിഗണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. മികച്ച സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം ജി.വി.രാജ സ്കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയ്ക്കു വിരുദ്ധമായിരുന്നു ഇത്.
കൊച്ചി∙ കൗമാര കേരളത്തിന്റെ പുതിയ കുതിപ്പും കരുത്തും വേഗവും കണ്ട സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഉൽസവപ്രതീതി ഉയർത്തിയ സമ്മേളനത്തോടെ സമാപനം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, നടൻ വിനായകൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സിന്റെ ട്രിപ്പിൾ ജംപിൽ കൊല്ലം നിലമേൽ സ്വദേശിയായ സജൽ ഖാൻ തന്റെ അവസാന ഊഴത്തിൽ സ്വർണത്തിലേക്ക് ചാടുമ്പോൾ, വേദിക്കു തൊട്ടരികെ നിറഞ്ഞ കയ്യടികളുമായി ഇതേയിനത്തിലെ മീറ്റ് റെക്കോർഡുകാരനും. കൊല്ലം നിലമേൽ സ്വദേശിയായ സജൽ ഖാൻ സ്വർണം നേടുമ്പോഴാണ്, അഞ്ച് വർഷം മുൻപ്
കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ഇന്നലെ ഉണർന്നത് എം. അമൃതിന്റെ ട്രിപ്പിൾ സ്വർണവുമായാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം (4:14.36 മിനിറ്റ്) നേടിയാണു കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എം. അമൃത് ട്രിപ്പിൾ സ്വർണം തികച്ചത്. നേരത്തേ 400, 800 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു.
കൊച്ചി ∙ ‘‘ഹർഡിൽസ് ചെയ്യുന്നവർ ഹോപ്പും സ്റ്റെപ്പും കൃത്യമായി പ്രാക്ടീസ് ചെയ്യണം. 110 മീറ്റർ ഹർഡിൽസാണ് ചെയ്യുന്നതെങ്കിലും 400 മീറ്റർ ഹർഡിൽസും പ്രാക്ടീസ് ചെയ്യണം ’’– എംഡി.വൽസമ്മ ‘‘ദയവായി രാത്രി 10 മണിക്കു നിങ്ങൾ ഉറങ്ങണം. അതിനുശേഷം മൊബൈൽ കാഴ്ച വേണ്ട. രാവിലെ ഉറങ്ങാത്ത കുട്ടികളുടെ പൾസ് കൃത്യമായി അറിയാനാകും ’’– മേഴ്സി കുട്ടൻ.
കരിയറിലെ അവസാനത്തെ സംസ്ഥാന സ്കൂൾ കായിക മേളയിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയെന്ന ശീലം തുടർന്ന് കാസർകോടിന്റെ കെ.സി. സർവൻ. പിതാവ് ഗിരീഷ് നടത്തുന്ന കെ.സി. ത്രോസ് അക്കാദമിയിൽ പരിശീലിക്കുന്ന സർവൻ ഞായറാഴ്ച നടന്ന സീനിയർ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങളിൽ സ്വന്തം റെക്കോർഡുകൾ തന്നെയാണു തിരുത്തിയെഴുതിയത്. ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് ദൂരവും മറികടന്നായിരുന്നു ‘സർവാധിപത്യം’.
400 മീറ്റർ ഓട്ടത്തിൽ അയോഗ്യതാക്കുരുക്കിൽ പെട്ട് സ്വർണം നഷ്ടമായെങ്കിലും രാജൻ തളർന്നില്ല. 400 മീറ്ററിൽ അയോഗ്യതാ വിവാദത്തിൽ കുരുങ്ങി നഷ്ടമാക്കിയ സ്വർണത്തിനു പകരം 600 മീറ്ററിൽ വെള്ളി പൊരുതിനേടി മലപ്പുറത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൻ. ഞായറാഴ്ച നടന്ന സബ് ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടത്തിലാണ് രാജൻ രണ്ടാം സ്ഥാനത്തെത്തിയത്. 1:32:10 മിനിറ്റുകൊണ്ടാണ് രാജൻ വെള്ളി മെഡൽ ഓടിയെടുത്തത്. മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയാണ് രാജൻ. ആലപ്പുഴ എഴുപുന്ന സെന്റ് റാഫേൽ എച്ച്എസ്എസിലെ കെ.യു. അർജുനാണ് സബ് ജൂനിയർ 600 മീറ്ററിൽ സ്വർണം.
കൊച്ചി ∙ 26 കിലോമീറ്റർ; മഞ്ചേരി പുൽപറ്റയിൽനിന്നു കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക് ട്രാക്കിലേക്കുള്ള ദൂരം. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി കെ. മുസ്താഖിന് ഇതു സ്വർണച്ചാട്ടത്തിലേക്കുള്ള ദൂരമാണ്.
കൊച്ചി∙ കായിക കൗമാരക്കുതിപ്പായി സംസ്ഥാന സ്കൂൾ കായികമേള അവസാന ഘട്ടത്തിലേക്ക്. നാളെയാണു സമാപനം. അത്ലറ്റിക്സിൽ ഇന്നും നാളെയുമായി 50 ഇനങ്ങളിൽ ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെ മലപ്പുറം ജില്ല (124 പോയിന്റ്) കുതിപ്പു തുടരുകയാണ്. പാലക്കാട് രണ്ടും ആതിഥേയരായ എറണാകുളം മൂന്നും സ്ഥാനങ്ങളിലുണ്ട്.
ട്രാക്കിൽ വിജയത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് 100 മീറ്റർ. പക്ഷേ അതിലേക്കുള്ള ഏറ്റവും കഠിനമായ പാതയാണ് സ്പ്രിന്റ് ഹർഡിൽസ്. കടമ്പകൾക്കു മീതെ പറവകളെപ്പോലെ പറന്നുനീങ്ങിയ കൗമാര ഹർഡിൽസ് പോരാട്ടങ്ങളായിരുന്നു ഇന്നലെ സ്കൂൾ മീറ്റിന്റെ ട്രാക്കിലെ ആവേശക്കാഴ്ച.
കൊച്ചി ∙ ശരാശരി പ്രകടനങ്ങളുമായി താരങ്ങൾ നിറംമങ്ങിയ ദിനത്തിനു തിരിതാഴും മുൻപേ സൂര്യശോഭ ജ്വലിക്കുന്നൊരു റെക്കോർഡ്. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 6 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തിരുത്തിയ, തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ വിജയ് കൃഷ്ണ (13.97 സെക്കൻഡ്) സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന്റെ മൂന്നാംദിനം ട്രാക്കിലെ തീപ്പൊരിയായി.
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേള മത്സരത്തിനിടെ പോൾ ഒടിഞ്ഞു നിലത്തുവീണ മാർ ബേസിൽ സ്കൂൾ വിദ്യാർഥിനി സെഫാനിയ നിറ്റുവിന് സഹായ വാഗ്ദാനവുമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. സെഫാനിയ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലനത്തിനായി മാർ ബേസിൽ സ്കൂളിന് രാജ്യാന്തര നിലവാരമുള്ള ഫൈബർ പോൾ വാങ്ങിനൽകുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് അറിയിച്ചു.
കൊച്ചി∙ സംസ്ഥാന സ്കൂള് കായികമേളയിൽ വടംവലിയിൽ സുവർണനേട്ടവുമായി വീണ്ടും കണ്ണൂരിന്റെ പെൺകരുത്ത്. മൂന്നു വർഷത്തെ മേധാവിത്തത്തിനു ശേഷം ആൺകുട്ടികൾ വടംവലിയിലെ സ്വർണം പാലക്കാടിനു ‘വിട്ടുകൊടുത്തെങ്കിലും’, പെൺകരുത്തിന് തുടർച്ചയായ നാലാം വർഷവും വെല്ലുവിളിയില്ല. ഫോര്ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില് നടന്ന
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നവംബർ 11ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത
സംസ്ഥാന സ്കൂൾ കായിക മേളയിൽ ശനിയാഴ്ച രാവിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് ആൺകുട്ടികളുടെ സീനിയർ വിഭാഗം ഹൈജംപിലായിരുന്നു. കോട്ടയം ജിവിഎച്ച്എസ്എസ് മുരിക്കുംവയലിലെ ജുവൽ തോമസിനാണ് ഒന്നാം സ്ഥാനം. രണ്ടു മീറ്റർ ഉയരം കീഴടക്കിയായിരുന്നു ജുവലിന്റെ സുവർണനേട്ടം. രണ്ടാമതെത്തിയ മലപ്പുറം ഐഡിയൽ കടകശേരിയിലെ അനിരുദ്ധ് സതീഷ് 1.98 മീറ്റർ ഉയരം പിന്നിട്ടു. മലപ്പുറത്തിന്റെ തന്നെ മേലാറ്റൂർ ആര്എംഎച്ച്എസിലെ ആദിൽ ജസീമാണ് ഹൈജംപിൽ മൂന്നാമതെത്തിയത്. 1.91 മീറ്ററാണ് ആദിൽ ചാടിയത്.
കോട്ടയം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്റ്റേറ്റ് കരാട്ടെ ചാംപ്യൻഷിപ്-52 കുമൈറ്റ് (ഫൈറ്റ്) പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തിന് മൂന്നാം സ്ഥാനം. കോത്തല എൻഎസ്എസ് സ്കൂള് വിദ്യാർഥിനി എബീന അന്ന ബിജു ആണ് വെങ്കലം നേടിയത്. പാമ്പാടി സെയുകായ് കരാട്ടെ അക്കാദമിയില് സോണിയയുടെയും രതീഷിന്റെയും കീഴിലാണ് പരിശീലനം. കരാട്ടെയിൽ ബ്രൗൺ ബെൽറ്റ് നേടിയിട്ടുള്ള അബീന, പാമ്പാടി പോരാളൂർ പൊയ്യക്കര ചക്കലാകുഴിയിൽ ബിജുവിന്റെയും അന്നമ്മയുടെയും മകളാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാർത്തിക്ക് കൃഷ്ണയ്ക്കു കരുത്തായത് സഹോദരൻ ഹൃത്വിക് കൃഷ്ണ പകർന്നു നല്കിയ ബാലപാഠങ്ങൾ. തിരുവനന്തപുരം വിതുര സ്വദേശികളാണ് കാർത്തിക്കും ഹൃത്വിക്കും. സ്കൂൾ സമയം കഴിഞ്ഞാൽ വീട്ടിൽവച്ചും ഷോട്ട്പുട്ട് എറിഞ്ഞ് പരിശീലിച്ചാണ് സംസ്ഥാന തലം വരെ എത്തിയത്. സ്കൂളിൽ കായിക അധ്യാപകനുണ്ടെങ്കിൽ, വീട്ടിൽ സഹോദരൻ ഹൃത്വിക്കാണ് കാർത്തിക്കിന്റെ പരിശീലകൻ.
കൊച്ചി∙ ഒറ്റ ദിവസത്തിനുള്ളിൽ ഇരട്ട ബംപറടിച്ച സന്തോഷമാണ് ഇടുക്കി കാൽവരിമൗണ്ട് സ്വദേശിനി ദേവപ്രിയ ഷൈബുവിന്. ആദ്യമായിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം സ്വന്തമാക്കി. ഒപ്പം ചേച്ചിയോടുള്ള പന്തയത്തിൽ വിജയിച്ച് ഒരു വാച്ചും ഉറപ്പാക്കി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലെ ദേവപ്രിയയുടെ വിജയത്തിന്
കൊച്ചി∙ യമാതോ; സ്കൂൾ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ അണ്ടർ 54 കിലോഗ്രാം വിഭാഗം കരാട്ടെ ചാംപ്യന്റെ പേരിലെ കൗതുകത്തിനു പിന്നാലെ പോയാൽ എത്തിച്ചേരുന്നത് അങ്ങ് ജപ്പാനിലാണ് ! അതിനൊപ്പം ചേർക്കാൻ 10 മക്കളുള്ള ഒരു കരാട്ടെ കുടുംബത്തിന്റെ കഥകൂടിയുണ്ട്.
കൊച്ചി ∙ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്! മഹാരാജാസ് കോളജിലെ ട്രാക്കിലും ഫീൽഡിലും ഗോൾഡൻ പേരാണ് ‘നിവേദ്യ’. സംസ്ഥാന കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളിൽ നിന്ന് ഇന്നലെ ‘നിവേദ്യ’മാർ ഓടിയും എറിഞ്ഞുമെടുത്തത് മൂന്നു സ്വർണം.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ തയ്ക്വാൻഡോ (അണ്ടർ 52 കിലോ) മത്സരം അവസാനിച്ചത് 20 സെക്കൻഡിൽ! സ്വർണം നേടിയ തിരുവനന്തപുരം പിരപ്പൻകോട് സ്പോർട്സ് ഹോസ്റ്റലിലെ ശ്രീനന്ദനയ്ക്ക് എതിരാളിയായ ശിവതീർഥയെ (കാസർകോട്) കീഴടക്കാൻ അത്ര സമയമേ വേണ്ടി വന്നുള്ളൂ.
കൊച്ചി∙ വേഗറാണിയെയും വേഗരാജാവിനെയും നിശ്ചയിച്ച് അത്ലറ്റിക് ട്രാക്കിൽ ആവേശക്കുതിപ്പു കണ്ട സംസ്ഥാന സ്കൂൾ മീറ്റിൽ പോയിന്റ്നിലയിലെ ബഹുദൂര ലീഡ് നിലനിർത്തി തിരുവനന്തപുരം. നീന്തൽ അടക്കമുള്ള ഇനങ്ങളിലെ കുത്തകയുടെ ബലത്തിൽ തലസ്ഥാന ജില്ല 1776 പോയിന്റോടെയാണ് ഓവറോൾ കിരീടത്തിലേക്കുള്ള കുതിപ്പു തുടരുന്നത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിലെ അതിവേഗ പോരാട്ടങ്ങളെല്ലാം ഗാലറിയിലിരുന്ന് കാണുകയായിരുന്നു ഞാൻ. മേളയിലെ ഏറ്റവും ഗ്ലാമർ മത്സരയിനമായ 100 മീറ്ററിൽ പുതിയ ചാംപ്യൻമാരുടെ പിറവിയും പുതിയ സ്കൂളുകൾ രംഗപ്രവേശവും ആവേശത്തോടെ കണ്ടു. അതിൽ ചില സമയക്കണക്കുകൾ എന്നെ സന്തോഷിപ്പിച്ചപ്പോൾ മറ്റൊന്ന് ആശങ്കപ്പെടുത്തി.
കൊച്ചി ∙ മഴയിൽ കുതിർന്ന ട്രാക്കിൽ പുത്തൻ താരങ്ങൾ മിന്നലായപ്പോൾ 100 മീറ്ററിലെ വേഗപ്പോരിന്റെ കുത്തകകളെല്ലാം തകർന്നു. സംസ്ഥാന സ്കൂൾ കായികമേളയിലെ ചാംപ്യൻ സ്കൂളുകളുടെ മേധാവിത്വം തകർത്തെറിഞ്ഞ്, പുതിയ കളരികളിൽ നിന്നുള്ള താരങ്ങൾ മീറ്റിലെ വേഗതാരങ്ങളായി. ഇതുവരെ അതിവേഗ ട്രാക്കിൽ പേരെഴുതാത്ത ജില്ലകളും സ്കൂളുകളും ഇന്നലെ കായികമേളയുടെ മെഡൽപട്ടികയിൽ ഇടംപിടിച്ചു.
കൊച്ചി∙ കോഫിയിൽ മധുരം നിറച്ച് കായികമേളയിലെ കൗമാരതാരങ്ങളും മലയാള സിനിമയിലെ പ്രിയതാരങ്ങളും ഒത്തുചേർന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ ആദ്യ 2 ദിനം റെക്കോർഡിട്ടവരും മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളുമാണ് മലയാള മനോരമയുടെ ‘കോഫി വിത് സ്റ്റാർസ്’ പരിപാടിയിൽ സംഗമിച്ചത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാമീഡിയയും ചേർന്നു നിർമിക്കുന്ന വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെയാണു അത്ലീറ്റുകൾക്ക് ആശംസകളുമായി താരങ്ങളും സംവിധായകനും അണിയറ പ്രവർത്തകരുമെത്തിയത്.
കൊച്ചി∙ സിന്തറ്റിക് ട്രാക്കിൽ ആദ്യമായി മത്സരിക്കുന്നതിന്റെ അന്ധാളിപ്പ് ഒരുവശത്ത്. ശാസ്ത്രീയമായ പരിശീലനത്തിന്റെ പിൻബലമില്ലാതെ, സ്പോർട്സ് സ്കൂളുകളിൽനിന്ന് ഉൾപ്പെടെ മത്സരിക്കാനെത്തിയവരെ നേരിടുന്നതിന്റെ പകപ്പ് മറുവശത്ത്. ഇതിനെല്ലാം പുറമേ കാഴ്ചക്കുറവിന്റെ പരിമിതികൾ മറികടക്കാൻ വലിയ കട്ടിക്കണ്ണട വച്ചു
സംസ്ഥാന സ്കൂള് കായിക മേളയിൽ എറണാകുളത്തിന്റെ കെ.എ. അൻസ്വാഫ് വേഗരാജാവ്. സീനിയർ ബോയ്സ് 100 മീറ്ററിൽ 10.806 സെക്കൻഡിലാണ് അൻസ്വാഫ് ഒന്നാമതെത്തിയത്. കീരാമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാർഥിയാണ് അൻസ്വാഫ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ രഹ്ന രഘു ഒന്നാമതെത്തി. 12.62 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം ജൂനിയർ പെൺകുട്ടികളിൽ ആലപ്പുഴയുടെ ആർ. ശ്രേയ 12.54 സെക്കൻഡുകളിൽ ഫിനിഷ് ചെയ്ത്
ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മേളയ്ക്കു യോഗ്യത നേടിയപ്പോൾ മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ പി. നിരഞ്ജനയ്ക്കും പരിശീലകൻ റിയാസിനും ഒരു കാര്യത്തിലായിരുന്നു ആശങ്ക; മികച്ച താരങ്ങളോടു മത്സരിക്കുന്നതിനായി ഒരുങ്ങാനുള്ള സൗകര്യങ്ങൾ സ്വന്തം നാട്ടിലോ മലപ്പുറം ജില്ലയിലോ ഇല്ല. മികച്ച സംവിധാനങ്ങളില്ലെങ്കിൽ മത്സരത്തിൽ പിന്നിലായിപ്പോകും. എന്തു ചെയ്യും എന്ന ചോദ്യമുയർന്നപ്പോഴാണ്, തൊട്ടപ്പുറത്തുള്ള പാലക്കാട് ജില്ലയിൽ എല്ലാ സൗകര്യങ്ങളുമുള്ള സിന്തറ്റിക് ട്രാക്ക് ഉണ്ടല്ലോയെന്ന് ഓർത്തത്.
100 മീറ്റർ ഹീറ്റ്സ് മത്സരങ്ങൾക്കിടെ കുട്ടികളെയും ഒഫീഷ്യൽസിനെയും ഒരുപോലെ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരാളെ സംസ്ഥാന സ്കൂള് കായിക മേളയിൽ കണ്ടു. ഇദ്ദേഹവും മേളയുടെ ഒഫീഷ്യൽസിൽ ഒരാൾ തന്നെ. പേര് ജോൺ ജെ.ക്രിസ്റ്റി. കഴിഞ്ഞ 46 വർഷമായി കായിക മേളയിൽ ജോണ് ജെ. ക്രിസ്റ്റി എന്ന രാജ്യാന്തര സ്റ്റാര്ട്ടറുടെ നിയന്ത്രണത്തിലാണ് ഓട്ടമത്സരങ്ങൾ ആരംഭിക്കാറ്. ഇത്തവണയും പതിവ് തെറ്റിക്കാതെ അദ്ദേഹം ട്രാക്കിലുണ്ട്, ട്രാക്കിലിറങ്ങാൻ തയാറെടുക്കുന്ന അത്ലീറ്റുകളെയും ഒഫിഷ്യൽസിനെയും നിയന്ത്രിച്ചുകൊണ്ട്!
പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരമായി പോൾവോൾട്ടിൽ സ്വർണമെഡലിലേക്ക് പറന്നുയർന്ന് കെ.എസ്. അമൽചിത്രയെന്ന പതിനഞ്ചുകാരി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നു നടന്ന ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിലാണ് അമൽചിത്ര സ്വർണം നേടിയത്. സ്വർണത്തിളക്കത്തോടെ മത്സരം കഴിഞ്ഞിറങ്ങിയ അമൽ ചിത്രയെ വരവേറ്റത് പിറന്നാൾ കേക്കുമായി കാത്തുനിന്ന പരിശീലകനും അച്ഛനും.
‘പുകവലി നിങ്ങളെ കൊല്ലു’മെന്ന നിയമപരമായ മുന്നറിയിപ്പ് ശെൽവരാജ് വായിച്ചത് ഇങ്ങനെയായിരുന്നു: പുകവലി നിങ്ങളുടെ മകന്റെ കായിക സ്വപ്നങ്ങളെ കൊല്ലും..! കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനത്തിൽ നിന്നു പുകവലിക്കാൻ ദിനംപ്രതി ചെലവാകുന്ന 70 രൂപ മാറ്റിവച്ചാൽ മകൻ ജഗന്നാഥനു സ്പൈക്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാമെന്നും കായികപരിശീലനം മുടങ്ങാതെ നടത്താമെന്നും മനസ്സിലാക്കിയതോടെ ശെൽവരാജ് ആ തീരുമാനമെടുത്തു: 34 വർഷം കൊണ്ടുനടന്ന പുകവലി ഉപേക്ഷിച്ചു!
തിരുവനന്തപുരം ∙ ഫൈനലിലെ ആറെണ്ണം ഉൾപ്പെടെ 4 കളികളിൽ നിന്നായി 15 ഗോളുകൾ! വനിതാ ഫുട്ബോളിൽ കേരളത്തിന്റെ നാളെയുടെ താരമാണ് സ്കൂൾ തലത്തിൽ നിന്ന് ഉദിച്ചുയരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഷിൽജി ഷാജി. സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ ചാംപ്യൻമാരാക്കിയതു ഷിൽജിയുടെ ഗോളടി മേളം. ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെ 4 കളികളിലായി കണ്ണൂർ നേടിയത് 26 ഗോളുകൾ. ഒരു ഗോൾ പോലും വഴങ്ങിയതുമില്ല.
കൊച്ചി ∙ ഒന്നിനു പുറകേ ഒന്നായി മൂന്ന് മീറ്റ് റെക്കോർഡുകൾ ! സംസ്ഥാന സ്കൂൾ കായികമേളയിലുടെ ഒന്നാം ദിനം മുതൽ നീന്തൽ കുളം അടക്കിവാണ എം. തീർഥു സാമവേദ്, ഹാട്രിക് മീറ്റ് റെക്കോർഡുകളുമായി അമ്മയ്ക്കൊപ്പം സ്വന്തം നാടായ ആന്ധ്രയിലെ വിജയവാഡയിലേക്കു തിരിച്ചു. ഇന്നലെ നടന്ന ജൂനിയർ ബോയ്സ് 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലെയിലാണ് 2022ലെ റെക്കോർഡ് മറികടന്നത്. 4 മിനിറ്റ് 50.60 സെക്കൻഡാണ് പുതിയ റെക്കോർഡ്. തിരുവനന്തപുരം തുണ്ടത്തിൽ എംവി എച്ച്എസ്എസിലെ താരം അച്ഛന്റെ ആകസ്മിക മരണത്തിന്റെ ദുഃഖത്തിനിടെയാണു മത്സരങ്ങളിൽ പങ്കെടുത്തത്. ജൂനിയർ ബോയ്സ് 400, 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലാണ് ആദ്യ രണ്ടു മീറ്റ് റെക്കോർഡുകൾ തീർഥു സാമദേവ് മറികടന്നത്.
കൊച്ചി ∙ ഭുവനേശ്വറിൽ ഡിസംബർ 7ന് ആരംഭിക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള ടീമിലെ 7 കൗമാര താരങ്ങൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി മുൻകാല അത്ലറ്റിക്സ് താരങ്ങളുടെ കൂട്ടായ്മ. സ്പോർട്സ് ഈസ് മൈ ലൈഫ് കൂട്ടായ്മയാണ് ഈ കുട്ടികളെ കരുതലോടെ ചേർത്തുപിടിച്ചത്. സംസ്ഥാന കായികവകുപ്പ് ഇവർക്കു സാമ്പത്തിക സഹായവും സൗജന്യ യാത്രയും നിഷേധിച്ചിരുന്നു. കൂടുതൽ പേർക്ക് എസി ട്രെയിൻ ടിക്കറ്റ് നൽകാനുള്ള ശ്രമവും തുടരുകയാണ്. കേരളത്തിന്റെ ദേശീയ, രാജ്യാന്തര അത്ലീറ്റുകൾ ഉൾപ്പെടുന്ന ‘സ്പോർട്സ് ഈസ് മൈ ലൈഫ്’ കൂട്ടായ്മയിൽ ഒളിംപ്യൻമാരായ രഞ്ജിത് മഹേശ്വരി, പി.അനിൽകുമാർ, ചിത്ര കെ.സോമൻ, ടിന്റു ലൂക്ക, സിനി ജോസ് എന്നിവരെല്ലാം അംഗങ്ങളാണ്. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള കായിക താരങ്ങൾക്ക് മുൻപ് സൗജന്യ ട്രെയിൻ യാത്രയ്ക്ക് പുറമേ 400 രൂപ ദിനബത്തയും നൽകിയിരുന്നു. സ്പോർട്സ് കൗൺസിലിൽ നിന്നുള്ള ഈ സഹായം 2 വർഷമായി മുടങ്ങിക്കിടക്കുകയാണ്.
കുട്ടികൾക്കു വിജയത്തിലേക്കു കുതിക്കാൻ ഉത്തമ മാതൃകയായ വലിയൊരു താരം ഈ നാട്ടിലുണ്ട്–രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷ്.പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോൾ കളി മതിയാക്കാമെന്നു ചിന്തിച്ച ശ്രീജേഷ് ഇന്നു യുവതലമുറയ്ക്കു പ്രചോദനമായി രണ്ട് ഒളിംപിക് മെഡലുകളോടെ വലിയൊരു വിജയപ്രതീകമായി നിൽക്കുന്നു. ഈ മേളയിൽ നിങ്ങൾ നേടുന്നതു വിജയമായാലും തോൽവിയായാലും അത് അവസാനമാകരുത്. പരാജയത്തിലും പ്രതിസന്ധികളിലും തളരരുത്. പരിശീലനവും കഠിനാദ്ധ്വാനവും തുടരുക.
കൊച്ചി ∙ സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന്റെ ആദ്യദിനത്തിലെ ആവേശം മുഴുവൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ‘ആകാശത്തായിരുന്നു’. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ശിവദേവ് രാജീവ് പറന്നുയർന്നപ്പോൾ നിലംപൊത്തിയത് 12 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ്. മറികടക്കുന്നത് ദേശീയ സ്കൂൾ മീറ്റ് റെക്കോർഡ്. പോൾവോൾട്ടിലെ ശിവദേവിന്റെ ഉശിരൻ പ്രകടനം നിറംപകർന്ന ഒന്നാംദിനത്തോടെ സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന് ഗംഭീര തുടക്കം.
കൊച്ചി ∙ പെട്രോൾ പമ്പിൽ ജോലി ചെയ്യുമ്പോൾ വാഹനങ്ങൾക്ക് ഫുൾടാങ്ക് പെട്രോൾ അടിച്ചു കൊടുത്തിട്ടുണ്ട് മിലൻ. ഇന്നലെ ഉയരങ്ങളിലേക്കു ചാടാൻ മിലൻ ഇന്ധനമാക്കിയത് ജീവിതത്തിൽ വരിവരിയായി വന്ന തിരിച്ചടികളെയാണ്! സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ മിലൻ സാബു ഒന്നാമതെത്തിയപ്പോൾ വിജയിച്ചത് ഒരു കുടുംബം ഒന്നാകെയാണ്. 4 മീറ്റർ പിന്നിട്ടാണ് മിലൻ സ്വർണം നേടിയത്.
കേരള സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ അതിഥി തൊഴിലാളിയുടെ മകന് അയോഗ്യത. ഒന്നാമത് ഫിനിഷ് ചെയ്ത മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയായ രാജനെയാണ് ട്രാക്ക് മാറി ഓടിയെന്നു കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യനാക്കിയത്. ഇതോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പി.കെ. സായൂജ് ഒന്നാം സ്ഥാനത്തിന് അര്ഹനായി.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നടത്തത്തിനിടെയാണ് കൂട്ടത്തിലെ ‘ജൂനിയറിനെ’ എല്ലാവരും ശ്രദ്ധിച്ചത്. ജൂനിയർ വിഭാഗത്തിൽ മത്സരിക്കേണ്ട പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎസ്എസിലെ യു. ശ്രേയ സീനിയർ വിഭാഗത്തിൽ പോരാട്ടത്തിനിറങ്ങാൻ ഒരു കാരണമുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ചേച്ചിയായതിന്റെ പക്വത. ശ്രേയയുടെ ഇരട്ടസഹോദരി ശ്രദ്ധ മൂന്നു കിലോമീറ്റർ നടത്തത്തില് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനത്തിൽ വാശിയേറിയ പോരാട്ടത്തിനിടെ ഭാഗ്യദൗർഭാഗ്യങ്ങളുടേയും വേദിയായി മഹാരാജാസ് കോളജ് സ്റ്റേഡിയം. 5000 മീറ്റർ സീനിയർ റേസ് വോക്കില് മത്സരിച്ച കോഴിക്കോട്ടുകാരൻ ആൽബിൻ ബോബി, മത്സരത്തിനിടെ ഷൂസ് ഊരിപ്പോയതിന്റെ പേരിൽ പിന്നിലായിപ്പോ കഥയാണു പങ്കുവയ്ക്കുന്നത്. മത്സരത്തിനിടെ സഹതാരത്തിന്റെ കാലു തട്ടിയാണ് ഷൂസ് ഊരിപ്പോയതെന്നും അതു ശരിയാക്കാൻ വേണ്ടി 25 സെക്കന്ഡോളം നഷ്ടപ്പെട്ടതായും ആൽബിൻ പറഞ്ഞു.
സംസ്ഥാന കായികമേളയിലെ ഫെൻസിങ് മത്സര വേദിയിൽ റഫറിയായി മുൻ രാജ്യാന്തര അത്ലീറ്റ് പത്മിനി തോമസിന്റെ മകനും ദേശീയ ഫെൻസിങ് ടീം മുൻ ക്യാപ്റ്റനുമായ ഡാനി ജോൺ. നിലവിൽ പത്തനംതിട്ടയിലെ ഖേലോ ഇന്ത്യ സെന്ററിൽ ഫെൻസിങ് പരിശീലകനാണ് ഡാനി.
ശാരീരിക വെല്ലുവിളികളെ നേരിട്ട് സ്കൂൾ കായിക മേളയിലെ ബാഡ്മിന്റൻ മത്സരത്തിൽ ഉജ്വല പ്രകടനം കാഴ്ചവച്ച മുണ്ടക്കയം സ്വദേശി പി.എസ്.ജ്യോതിഷ് കുമാറിന് സ്നേഹ സമ്മാനവുമായി സാമൂഹിക പ്രവർത്തകനായ ജോസ് മാവേലി. മുരിക്കുംവയൽ ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ജ്യോതിഷിന്റെ പ്രകടനം സംബന്ധിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 10000 രൂപയുടെ ക്യാഷ് അവാർഡുമായി മേള വേദിയിൽ എത്തിയത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് അത്ലറ്റിക്സിനു തുടക്കമാകുന്നു. ജനകീയതകൊണ്ടും നടത്തിപ്പുകൊണ്ടും ഒളിംപിക്സ് മാതൃകയിലുള്ള കായികമേള. ഇതു കാണുമ്പോൾ എന്റെ നോട്ടം 2036 ഒളിംപിക്സിലേക്കാണ്. അതിനു വേദിയാകാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശരിയായ ദിശയിൽ മുന്നേറിയാൽ ഈ സ്കൂൾ മേളയിൽനിന്നുള്ള താരങ്ങളാകും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിൽ മത്സരിക്കുക!
∙ ബിന്ദു മാത്യു ജിവിഎച്ച്എസ്എസ് കണ്ണൂർ (1987) സബ് ജൂനിയർ ഗേൾസ് 100 മീറ്റർ: 12.70 സെക്കൻഡ്, 200 മീറ്റർ: 26.30 സെക്കൻഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദത്തിന്റെ ഉടമയായ ബിന്ദുവിന്റെ പേരിലാണ് സംസ്ഥാന കായികമേളയിലെ ഏറ്റവും പഴക്കമേറിയ റെക്കോർഡ്. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വിവരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ശബ്ദം നൽകിയ ബിന്ദു മാത്യു 1987ൽ സ്ഥാപിച്ച സബ് ജൂനിയർ ഗേൾസ് 100 മീറ്റർ, 200 മീറ്റർ റെക്കോർഡുകൾ ഇനിയും തകർന്നിട്ടില്ല. ഇതിൽ 100 മീറ്ററിൽ പി.ടി.ഉഷയുടെ റെക്കോർഡാണ് മറികടന്നത്. രേഖകളിൽ റെക്കോർഡ് ഉടമയുടെ പേര് തെറ്റായി സിന്ധു മാത്യു എന്നാണ് നൽകിയിട്ടുള്ളത്. കൊച്ചിയിൽ റെയിൽവേ ഉദ്യോഗസ്ഥയാണ് ബിന്ദു ഇപ്പോൾ.
കൊച്ചി ∙സംസ്ഥാന സ്കൂൾ മേള അത്ലറ്റിക്സിലെ മിന്നും താരങ്ങൾക്കായി മലയാള മനോരമ ഒരുക്കുന്ന ‘സ്റ്റാർ കോഫി നൈറ്റ്’ നാളെ. ഇന്നു മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന അത്ലറ്റിക്സ് മൽസരത്തിൽ മീറ്റ് റെക്കോർഡ് നേടുന്നവർക്ക് അഭിനന്ദനവുമായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെത്തും. മലയാള മനോരമ പനമ്പിള്ളി നഗർ ഓഫിസിൽ നാളെ വൈകിട്ട് നടക്കുന്ന കോഫിനൈറ്റിൽ മേളയുടെ താരങ്ങൾ സ്ക്രീനിലെ താരങ്ങളുമായി ഡൈനിങ് ടേബിളിൽ സംഗമിക്കും. ട്രാക്കിലെ താരങ്ങളെ കാണാൻ വരുന്ന താരങ്ങളാരെന്ന് നാളെ വരെ സസ്പെൻസ്. അപ്പോൾ റെക്കോർഡിലേക്ക് കുതിക്കാം. സ്റ്റാർ കോഫി നൈറ്റിൽ കാണാം.
കോലഞ്ചേരി (എറണാകുളം) ∙ സംസ്ഥാന സ്കൂൾ കായിക മേളയിലെ വുഷു മത്സരങ്ങൾക്കിടെ 68 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു. പരുക്കേറ്റവരിൽ 10 പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ ആദ്യ രണ്ടു സ്വർണവും മലപ്പുറം ജില്ലയ്ക്ക്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ സ്കൂളിലെ കെ.പി. ഗീതുവും സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം ഐഡിയൽ സ്കൂളിലെ മുഹമ്മദ് സുൽത്താനും സ്വർണം നേടി. കഴിഞ്ഞ വർഷത്തെ കായികമേളയിൽ ലഭിച്ച നാലാം സ്ഥാനമാണ് മുഹമ്മദ് സുൽത്താൻ സ്വർണമാക്കി മെച്ചപ്പെടുത്തിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് മത്സര ശേഷം മുഹമ്മദ് സുൽത്താൻ പ്രതികരിച്ചു.
സംസ്ഥാന സ്കൂള് കായിക മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിവരങ്ങൾ നൽകാൻ ‘ഇൻഫർമേഷൻ സെന്ററുകൾ’ ഇല്ലാത്തതു മൂലം വലഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അത്ലീറ്റുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് അത്ലറ്റിക്സ് മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ തുടങ്ങിയത്. പക്ഷേ വിവിധ ജില്ലകളിൽനിന്നെത്തിയ അത്ലീറ്റുകൾ രാവിലെ മുതൽ തന്നെ പ്രധാന വേദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടയില് ഉച്ചഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കുമായി ഭക്ഷണത്തിനൊപ്പം സ്വൽപം മ്യൂസിക് കൂടിയായാലോ? അതും ലൈവ് പ്രകടനം. സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ മാഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഭക്ഷണപ്പുരയിൽ ബുധനാഴ്ച ഉച്ച മുതൽ സംഗീത മയമായിരുന്നു. കായിക
കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലയ്ക്ക്, എറണാകുളം ജില്ലാ കലക്ടർ എൻ.എസ് കെ. ഉമേഷ് ട്രോഫി സമ്മാനിച്ചു. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
കരുത്തും വേഗതയും ഇഴചേർന്ന അതിമനോഹരമായൊരു ആയോധന കല. സംസ്ഥാന സ്കൂള് കായികമേളയിലും കയ്യടി നേടുകയാണ് ജപ്പാനിൽ ഉദ്ഭവിച്ച് ലോകമാകെ പടർന്ന ജൂഡോ. കരാട്ടെയും കുങ്ഫുവും ജനകീയമായ നമ്മുടെ നാട്ടിൽ ജൂഡോയും അതിവേഗം ജനമനസ്സുകൾ കീഴടക്കുന്നതിന്റെ തെളിവാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്. ശരീരഭാരവും കരുത്തും ഉണ്ടെങ്കിൽ ആരെയും മലർത്തി അടിക്കാമെന്നതല്ല, അതിനൊപ്പം തന്നെ വേഗതയും ആത്മവിശ്വാസവും കൂടി ഏറ്റുമുട്ടുന്ന പോരാട്ടമാണ് ജൂഡോ.
സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ എന്റെ ബോക്സിങ് കാലം ഓർത്തുപോയി. തിരുവനന്തപുരത്ത് ഓൾ സെയ്ന്റ്സ് കോളജിൽ പിജിക്കു പഠിക്കുമ്പോഴാണു ഞാൻ ബോക്സിങ് പഠിച്ചത്. ശരിക്കും ലേറ്റ് എൻട്രി. പ്രേംനാഥ് സാറായിരുന്നു കോച്ച്. ഫുട്വർക്ക് ഒക്കെ മെച്ചപ്പെടുത്താൻ ഞാനന്നു ആയോധനകലയായ ‘ക്രാവ് മഗ’ പഠിക്കുകയാണ്. പ്രേംനാഥ് സാറാണു ബോക്സിങ് പരിചയപ്പെടുത്തിയത്.
‘മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റുമോ !’ സംഘാടകരുടെ ആവശ്യം അതായിരുന്നെങ്കിലും കമന്റേറ്റർ നിരസിച്ചു. വീണ്ടും ഉച്ചത്തിൽ തന്നെ അനൗൺസ്മെന്റ്! വിദ്യാർഥികൾക്ക് കുടിവെള്ളം എത്തിക്കാനാണ് ഈ പെടാപ്പാട്. സംഭവം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഖോഖൊ മത്സരത്തിനിടെ.
കൊച്ചി ∙ കായികമേളയിലെ വാൾപയറ്റിൽ കോലത്തുനാട്ടിലെ മങ്കമാരുടെ ക്ലാസിക് പോരാട്ടം. അണ്ടർ 19 പെൺകുട്ടികളുടെ ഫെൻസിങ് (എപ്പീ വിഭാഗം) ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യാന്തര താരങ്ങളായ നിവേദ്യ എൽ. നായരും റീബ ബെന്നിയും.
കൊച്ചി∙ ഏഴു മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ മത്സരങ്ങളിലെ സർവാധിപത്യത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല കുതിപ്പു തുടരുന്നു. 825 പോയിന്റുള്ള തിരുവനന്തപുരത്തിന്റെ നേട്ടം ഇതു വരെ 96 സ്വർണം, 74 വെള്ളി, 83 വെങ്കലം.
കൊച്ചി ∙ കുട്ടികൾക്കിടയിൽ പരിമിതികളുടെ വേർതിരിവുകളില്ലാത്ത, ഇൻക്ലൂസീവ് വിദ്യാഭ്യാസം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നേരത്തേ ഇടംപിടിച്ചതാണെങ്കിലും ആദ്യമായി ട്രാക്കിലിറങ്ങിയത് ഇത്തവണയാണ്. എന്നാൽ ഇത് ഭിന്നശേഷിക്കാർക്ക് മാത്രമുള്ള എക്സ്ക്ലൂസീവ് മത്സരവുമല്ല.
കൊച്ചി ∙ എസ്റ്റിമേറ്റ് 10 കോടിക്കു മുകളിൽ. വിദ്യാർഥികളുടെ കയ്യിൽ നിന്നു പിരിച്ച തുകയിൽ ജില്ലാ കായിക മേളകൾക്കു കൊടുത്ത ശേഷം സംസ്ഥാന മേള നടത്തിപ്പിന് ബാക്കിയുള്ളത് 2 കോടി! പക്ഷേ ഭക്ഷണത്തിന് മാത്രം വേണ്ടത് 2.25 കോടി! കഴിഞ്ഞ വർഷത്തെ സംസ്ഥാന–ജില്ലാ കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശികകൾ ഇനിയും ബാക്കി.
കൊച്ചി ∙ കരുത്തു പകരാൻ ഒറ്റക്കാലും ഒറ്റക്കയ്യും മാത്രം. ഒരു കാലിനും ഒരു കയ്യിനും സ്വാധീനം കുറവാണ്. പോരാത്തതിന് വളവുള്ള നട്ടെല്ലും. എന്നിട്ടും പോരാട്ടവീര്യത്തോടെ തല ഉയർത്തി കോർട്ടിൽ പറന്നു കളിച്ച ജ്യോതിഷിനു മുന്നിൽ അത്തരം ശാരീരിക വെല്ലുവിളികളൊന്നുമില്ലാത്ത എതിരാളികളും നന്നേ വിയർത്തു. 14 വയസ്സിൽ താഴെയുള്ളവരുടെ മിക്സ്ഡ് ഡബിൾസിൽ ആദ്യ റൗണ്ടിൽ കണ്ണൂരിനെയും ക്വാർട്ടറിൽ എറണാകുളത്തെയും കോട്ടയം കീഴടക്കിയത് ടോപ് സ്കോററായ ജ്യോതിഷിന്റെ മികവിലായിരുന്നു.
വേദി: മഹാരാജാസ് കോളജ് ഗ്രൗണ്ട്. 14 വയസ്സിനു താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം. പന്ത് എറിയുന്നത് ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു. എറിഞ്ഞ പന്ത് ചെന്നു വീണത് ഗ്രൗണ്ടിനു പുറത്ത്, കായികതാരങ്ങൾക്കു ഭക്ഷണം വിളമ്പുന്ന ‘രുചിയിട’ത്തിൽ. മീറ്റിലെ ഒഫിഷ്യൽസ് തലയിൽ കൈവച്ചു. ‘ദൈവമേ ! ഇതെങ്ങനെ അളക്കും’. എറിഞ്ഞു പോയില്ലേ. ഇനി അളക്കാതിരിക്കാൻ പറ്റുമോ. ഗ്രൗണ്ടിലെ ചുറ്റുവേലിക്ക് ഇടയിലൂടെ ടേപ്പ് കടത്തി. അളവു നടന്നു. 41 മീറ്റർ.
സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനത്തിൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഭക്ഷണശാലയിലെത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപത്തെ ഭക്ഷണശാലയിലെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം ഭക്ഷണം രുചിക്കാൻ തീരുമാനിക്കുകയായിരുന്നു. മന്ത്രിയും സംഘവും നേരിട്ടെത്തിയപ്പോള് വിദ്യാർഥികൾ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് മന്ത്രിയോട് കുശലം
കൊച്ചി∙ നീന്തൽക്കുളത്തിൽ പിറന്ന അഞ്ച് റെക്കോഡുകളോടെ സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂ൪ത്തിയായ ഗെയിംസ് മത്സരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ 687 പോയിന്റുകളുമായാണ് തിരുവനന്തപുരം ജില്ല മുന്നിൽ നിൽക്കുന്നത്. 79 സ്വ൪ണ്ണവും 62 വെള്ളിയും 66 വെങ്കലവുമാണ് തിരുവനന്തപുരം ജില്ല നേടിയത്. 40 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശൂ൪ രണ്ടാം സ്ഥാനത്തും 41 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂ൪ ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള എന്നാണ് ഇത്തവണത്തെ കൗമാര കായികോൽസവത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ബ്രാൻഡിങ്’. ഒളിംപിക്സിന്റെ കേരള മോഡലിന് ശ്രമിച്ചവർ തങ്ങളെ മറന്നു വെന്ന പരിഭവങ്ങൾ കായികോൽസവത്തിന്റെ ഉദ്ഘാടനദിനത്തിൽ കല്ലുകടിയായി. അതു പറയുന്നതു മറ്റാരുമല്ല, ഒളിംപിക്സിന്റെ വിശ്വവേദിയിൽ നാടിന്റെ അഭിമാനമുയർത്തിയ നമ്മുടെ പ്രിയ ഒളിംപ്യൻമാർ തന്നെയാണ്.
കേരള കായിക ചരിത്രത്തിന് തിലകക്കുറി ചാർത്തിയ ഒട്ടേറെ പൊൻതാരങ്ങളെ സമ്മാനിച്ച മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ആരവങ്ങൾക്കു നടുവിൽ ട്രാക്കിലൂടെ വീൽചെയറിൽ വന്ന എസ്.യശ്വിതയും അനു ബിനുവും ചേർന്ന് ദീപശിഖ എനിക്കു കൈമാറിയപ്പോൾ അക്ഷരാർഥത്തിൽ അനുഭവിച്ചതു രോമാഞ്ചമായിരുന്നു. ആ ദീപശിഖ സ്കൂൾ
കൊച്ചി ∙ കാസർകോട് നിന്നെത്തിയ ദീപശിഖയും തിരുവനന്തപുരത്ത് നിന്നെത്തിയ സ്വർണക്കപ്പും ഒത്തുചേർന്നതോടെ കായിക കേരളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങി. ഒരാഴ്ചക്കാലത്തോളം നീണ്ടുനിൽക്കുന്ന, കായികപോരാട്ടങ്ങളുടെ കൊച്ചിൻ കാർണിവലിന് വർണാഭമായ തുടക്കം. സംസ്ഥാന കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിറപ്പകിട്ടാർന്ന ഉദ്ഘാടന പരിപാടിയിൽ, മാർച്ച് പാസ്റ്റിൽ അണിനിരന്ന താരങ്ങളുടെ ആവേശം കൊച്ചി മെട്രോയുടെ കുതിപ്പിനെ വെല്ലുന്നതായിരുന്നു. 3500 താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കോട്ടയം ഒന്നും കൊല്ലം രണ്ടും എറണാകുളം മൂന്നും സ്ഥാനങ്ങൾ നേടി.
തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹെസ്റൻ ആന്റണി ജൂഡ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കുന്നത് 2 ഇനങ്ങളിൽ; സ്റ്റാൻഡിങ് ലോങ് ജംപിലും സ്റ്റാൻഡിങ് ത്രോയിലും. ലക്ഷ്യവും ദൂരവും അകക്കണ്ണുകൊണ്ടു അറിഞ്ഞാണ് ഹെസ്റൻ ഇരുമത്സരങ്ങളിലും ഇന്നു ഇറങ്ങുക.
ആലപ്പുഴ∙ കായിക താരങ്ങളുടെ വെട്ടിക്കുറച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാതെ, വീണ്ടുമൊരു സംസ്ഥാന സ്കൂൾ കായികമേള. ഈ സ്കൂൾ കായികമേളയിലും ആദ്യ 4 സ്ഥാനക്കാർക്കു മാത്രമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുക.
തിരുവനന്തപുരം∙ ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സ്കൂൾ മേളയുടെ വിജയികൾക്ക് സമ്മാനിക്കുന്ന മെഡലുകൾക്കുമുണ്ട് ഒരു ഒളിംപിക്സ് ടച്ച്. ഇരു വശത്തുമായി സംസ്ഥാനത്തിന്റെയും മേളയുടെയും ഔദ്യോഗിക മുദ്രകളും മേളയുടെയും വകുപ്പിന്റെയും പേരും കായിക ഇനങ്ങളുടെ രൂപങ്ങളും മുദ്രണം ചെയ്തെടുത്ത മെഡൽ കനത്തിലും നിസ്സാരമല്ല. 125 ഗ്രാമാണ് ഭാരം. വീതിയും നീളവും 3 ഇഞ്ച് വീതം.
കൊച്ചി∙ മേളകൾ പഴയിടം മോഹനൻ നമ്പൂതിരിക്ക് പുത്തരിയല്ല. പക്ഷേ ഇങ്ങനെ ഇതാദ്യം ! പാചകപ്പുര ഒന്നല്ല, 6 എണ്ണം ! വേദികളുടെ എണ്ണം കൂടിയതോടെ പാചകപ്പുരകളും കൂട്ടി. എല്ലായിടത്തും എങ്ങനെ കണ്ണെത്തുമെന്നായി ചിന്ത. അതിനു പഴയിടം സ്റ്റൈൽ പരിഹാരം. ലൈവ് ക്യാമറ സ്ഥാപിച്ചു. പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തെ
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി.
കൊച്ചി ∙ ആശങ്കയുടെ മഴ അലർട്ട് മഞ്ഞയിൽ നിന്നു പച്ചയിലേക്ക് മാറിക്കഴിഞ്ഞു; കായിക കേരളത്തിന്റെ കുതിപ്പിന്റെ മാപിനിയിൽ ചൂട് കൂടി വരുന്നു. സംസ്ഥാന കായികമേളയുടെ ആഘോഷം നിറഞ്ഞ തുടക്കത്തിനായി കൊച്ചി നഗരം കാത്തിരിക്കുന്നു; ഇന്നു വൈകിട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൗമാര കായികമേളയ്ക്കു തിരിതെളിയും;
വിശ്വകായികമേളയായ ഒളിംപിക്സിന്റെ ഉദാത്തമായ ആശയങ്ങളെ സ്കൂൾ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത്. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിംപിക്സ് മാതൃകയിൽ ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരുമാനം.
കൊച്ചി ∙ ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ. ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിനു കൊടിയുയരും.
തൃശൂർ ∙ കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിനു ജില്ലയിൽ വൻ വരവേൽപ്. കാസർകോടു നിന്നാരംഭിച്ച പ്രയാണം ഇന്നലെ നാലു മണിയോടെയാണു ജില്ലയിലെത്തിയത്. ചെറുതുരുത്തി പാലത്തിനു സമീപം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരിയും ജില്ലാ
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനിയും സജ്ജമാകാതെ അത്ലറ്റിക്സ് മത്സര വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ട്. പണി പൂർത്തിയായ ഇവിടുത്തെ സിന്തറ്റിക് ട്രാക്കിൽ ലൈൻ മാർക്കിങ് നടക്കുമ്പോൾ ജംപ് മത്സരങ്ങൾക്കായുള്ള പിറ്റ് നിർമാണം പാതിവഴിയിലെത്തിയിട്ടേയുള്ളൂ.
തിരുവനന്തപുരം/ കാസർകോട്∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് കാസർകോട്ടും വാഹന ജാഥയ്ക്ക് തിരുവനന്തപുരത്തും തുടക്കം. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു.