Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം പഴയനിലയിൽ; സുന്ദരം, സുരക്ഷിതം: വിരാട് കോഹ്‌ലി

Virat Kohli

തിരുവനന്തപുരം∙ പ്രളയത്തിനു ശേഷം സ്വന്തം നിലയിലേക്കു കേരളം തിരിച്ചുവന്നുവെന്നും തികച്ചും സുരക്ഷിതമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കേരളത്തിലെത്തുന്നതു തന്നെ അനുഗ്രഹമാണ്. കേരളത്തിലേക്കുള്ള യാത്രയും ഇവിടുത്തെ ഊർജവും എനിക്കിഷ്ടമാണ്.

Kohlis-letter കോഹ്‌ലിയുടെ കുറിപ്പിൽ നിന്ന്.

ഈ നാടിന്റെ മനോഹാരിത അനുഭവിച്ചു തന്നെയറിയണം. കേരളത്തിൽ വന്ന് അതനുഭവിക്കാൻ എല്ലാവരോടും ശുപാർശ ചെയ്യുന്നു. വരുന്ന എല്ലാത്തവണയും സന്തോഷിപ്പിക്കുന്നതിനു കേരളത്തിനോടു പ്രത്യേക നന്ദിയുണ്ടെന്നും റാവിസ് ഹോട്ടലിന്റെ ലെറ്റർപാഡിൽ കോഹ്‌ലി കുറിച്ചു.

related stories