Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഎഫ് ഫ്യൂച്ചർ ടെന്നിസ്: വിജയ് സുന്ദർ ചാംപ്യൻ

tennis-prize-distribution ഐടിഎഫ് ഫൂച്ചേഴ്സ് പുരുഷ ടെന്നീസ് ചാംപ്യൻഷിപ്പിൽ സിംഗിൾസ് ഒന്നാം സ്ഥാനം നേടിയ എൻ. വിജയ് സുന്ദർ പ്രശാന്തിനു ഡോ. ശശി തരൂർ എംപി ട്രോഫി സമ്മാനിച്ചപ്പോൾ. കെ.വി. സുധീപ്, എം.എസ്. കൃഷ്ണകുമാർ, കെടിഎ സെക്രട്ടറി തോമസ് പോൾ, കെടിഎ പ്രസിഡന്റ് ജേക്കബ് സി. കള്ളിവയലിൽ, ടിടിസി പ്രസിഡന്റ് സതീഷ് കുമാർ, ടിടിസി സെക്രട്ടറി എച്ച്. കൃഷ്ണമൂർത്തി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ ( ഐടിഎഫ്) ഫ്യൂച്ചർ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യയുടെ വിജയ് സുന്ദർ പ്രശാന്ത് ചാമ്പ്യനായി. ഡബിൾസിൽ തന്റെ പങ്കാളിയായിരുന്ന ഇന്ത്യയുടെ തന്നെ അർജുൻ കാദയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–3),(6–3)  തോൽപിച്ചാണു വിജയ് കിരീടം േനടിയത്. ഇവരുടെ സഖ്യത്തിനായിരുന്നു ഡബിൾസ് കിരീടവും.  കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ  ടൂർണമെന്റിലെ ഒന്നാം സീഡുകാരായ ബ്രസീലിന്റെ കയോസ് സിൽവ - തലീസ് തുരുണി സഖ്യത്തെ അട്ടിമറിച്ചാണ് മൂന്നാം സീഡുകാരായ ഇന്ത്യൻ സഖ്യം കിരീടം നേടിയത്.‍ സ്കോർ. 7-6, 4-6, 7-10 .വിജയികൾക്ക്  ശശി തരൂർ എംപി പുരസ്കാരങ്ങൾ സമ്മാനിച്ചു.