Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20 ക്രിക്കറ്റ്; വയനാടിനു കിരീടം

Cricket

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പി.ശ്രീകുമാർ മെമ്മോറിയൽ അണ്ടർ 16 ഗേൾസ് ട്വന്റി20 സംസ്ഥാന ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ വയനാടിനു കിരീടം. ഫൈനലിൽ തിരുവനന്തപുരത്തെ 10 റൺസിനു തോൽപിച്ചാണു വയനാട് ജേതാക്കളായത്. സ്കോർ: വയനാട്–20 ഓവറിൽ ആറു വിക്കറ്റിന് 91. തിരുവനന്തപുരം–20 ഓവറിൽ ആറു വിക്കറ്റിന് 82. ശശി തരൂർ എംപി ട്രോഫി സമ്മാനിച്ചു.  

related stories