Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശ്നങ്ങൾ, പരിഹാരങ്ങൾ

kerala-sports

ആശയക്കൂട്ടായ്മയിൽ അത്‍ലറ്റിക്സിൽ കേരളത്തിന്റെ കിതപ്പിനു കാരണമായി ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നങ്ങളും അവയ്ക്കു വിദഗ്ധരും മന്ത്രിയും നിർദേശിച്ച പരിഹാര മാർഗങ്ങളും:


പ്രശ്നം: വളരെ ചെറുപ്പത്തിലേ കുട്ടികളെ ‘പിടികൂടാൻ’ സംവിധാനമില്ല
പരിഹാരം: എൽപി സ്കൂൾ തലത്തിൽ കായികാധ്യാപകരെ നിയമിക്കണം.

പ്രശ്നം: സ്കൂളുകളിലെ കായികാധ്യാപകരുടെ കുറവ് കായികമേഖലയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തെയും ഗുണത്തെയും സാരമായി ബാധിക്കുന്നു.
പരിഹാരം: യുപിയിലും ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറിയിലും ആവശ്യത്തിനു കായികാധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണം.

പ്രശ്നം: കായികതാരമാവുകയെന്നാൽ മോശം കാര്യമാണെന്ന കാഴ്ചപ്പാട്. അത്‍ലറ്റിക്സിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർ.
പരിഹാരം: സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകണം. കൂടുതൽ കായികതാരങ്ങൾക്കു ജോലി നൽകാൻ സർക്കാർ മുന്നോട്ടു വരണം.

പ്രശ്നം: ചാംപ്യൻപട്ടം പോയിന്റ് അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുമ്പോൾ മത്സരിക്കാൻ അധികമാളില്ലാത്ത കേരളം പിന്നിലാകുന്നു.
പരിഹാരം: ഓരോയിനത്തിലും ഏറ്റവും മികവുള്ളവർക്കു പിന്നിലായി മികച്ച പ്രകടനം നടത്താൻ ശേഷിയുള്ള രണ്ടാംനിരയെ വളർത്തിയെടുക്കാൻ അടിയന്തര ശ്രമം നടത്തണം.

പ്രശ്നം: ‘സമയം തെറ്റിയുള്ള വരവ്’ കായികരംഗത്തെ മികവിനു തടസ്സം നിൽക്കുന്നു.
പരിഹാരം: ചെറുപ്പം മുതലേ കളരിയോ യോഗയോ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം. സ്വാഭാവികമായ മെയ്‌വഴക്കം സൃഷ്ടിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എളുപ്പം.

പ്രശ്നം: കായികവികസനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്.
പരിഹാരം: തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കണം.

പ്രശ്നം: പരിശീലകരുടെ മടിയും ‘സ്റ്റഫ്’ ഉള്ള കുട്ടികൾ ഇല്ലെന്ന പരാതിയും.
പരിഹാരം: മെഡൽ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ പരിശീലകർക്കു മാർക്കിടണം. റിസൽട്ട് ഉണ്ടാക്കാത്തവർക്കെതിരെ നടപടി വേണം.

പ്രശ്നം: കുട്ടികളുടെ പരിശീലനക്രമമോ പരീക്ഷകളോ നോക്കാതെ മത്സര കലണ്ടർ നിശ്ചയിക്കുന്നു.
പരിഹാരം: വിദ്യാഭ്യാസ വകുപ്പും അത്‍ലറ്റിക് അസോസിയേഷനും കൂടിയാലോചന നടത്തി കലണ്ടർ തയാറാക്കണം.

പ്രശ്നം: സ്പോർട്സ് കൾച്ചർ ഇപ്പോഴും കേരളത്തിന് അന്യം.
പരിഹാരം: ചിന്തയിൽ മാറ്റമുണ്ടാവണം, മാറ്റമുണ്ടാക്കണം