Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂനിയർ ഫുട്ബോൾ ആരംഭിച്ചു

Football-Logo

തൃക്കരിപ്പൂർ (കാസർകോട്) ∙ സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനു നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടക്കം. എറണാകുളം തൃശൂരിനെയും (1–0), കണ്ണൂർ ഇടുക്കിയെയും (4–1) തൃശൂർ ഇടുക്കിയെയും (5–1) പരാജയപ്പെടുത്തി. എറണാകുളവും കണ്ണൂരും തമ്മിലുള്ള മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇന്നു കണ്ണൂർ തൃശൂരിനെയും ഇടുക്കി എറണാകുളത്തെയും വയനാട് ആലപ്പുഴയെയും കാസർകോട് പത്തനംതിട്ടയെയും നേരിടും.