ADVERTISEMENT
കാക്കനാട്∙ പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി ഇംപള്‍സിന്റെ നേതൃത്വത്തില്‍ 'ഡ്യൂസ്' ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ റജിസ്ട്രേഷനിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചി യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററില്‍ 24, 25 തീയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അന്‍പതിലധികം കമ്പനികളില്‍നിന്നായി 250 പേര്‍ പങ്കെടുക്കും. റജിസ്ട്രേഷനും വിവരങ്ങള്‍ക്കും: ഫോണ്‍ - 9567915409, 9745011021.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com