കേരളത്തിനു കിരീടം

kerala-basket-ball
‌ഖേലോ ഇന്ത്യ യൂത്ത് ചാംപ്യൻന്മാരായ കേരള ബാസ്കറ്റ് ബോൾ ടീം.
SHARE

പഞ്ച്കുള (ഹരിയാന) ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അണ്ടർ 19 ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ കിരീടം കേരളത്തിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബിനെ 75–74നാണ് കേരളം തോൽപിച്ചത്. ദേശീയ താരം പ്രണവ് പ്രിൻസിന്റെ പ്രകടനമാണു കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്. പ്രണവ് 31 പോയിന്റ് നേടി.

സികെ.അഭിനവ് (കേരള വർമ കോളജ്, തൃശൂർ) നയിച്ച ടീമിൽ ദീപക് എസ്. വെട്ടിക്കാട്ട് (കേരള വർമ), പ്രണവ് പ്രിൻസ് (ഇന്ത്യൻ ക്യാംപ്), അജിൻ പി. റെജി, കെ.എസ്.അനന്ദു, ശ്രീഹരി വിജയൻ (എസ്ബി ചങ്ങനാശേരി), ആദർശ് എസ്. കാപ്പൻ, ജിം പോൾ (സെന്റ് എഫ്രേംസ് മാന്നാനം), യു. അർജുൻ (മാർ ഇവാനിയോസ് തിരുവനന്തപുരം), നബീൽ നസീർ (സെന്റ് ജോസഫ് എച്ച്എസ്എസ്, തിരുവനന്തപുരം), കെ.എസ്.സയാൻ മുഹമ്മദ് (എസ്എച്ച് തേവര) എന്നിവരാണ് അംഗങ്ങൾ. കോച്ച്: രാജു ഏബ്രഹാം, മാനേജർ: ഇ.എസ്.ദിബുമോൻ.

English Summary: Kerala beat Punjab in Khelo India basketball final

മികച്ച സ്പോർട്സ് തേടുകയാണോ / തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS