ADVERTISEMENT

കോട്ടയം ∙ കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ പവർലിഫ്റ്റിങ് (എക്യുപ്പ്ഡ്) ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്ക് നാല് സ്വർണവും രണ്ട് വെള്ളിയും. എറണാകുളത്ത് മേയ് 17 മുതൽ 19 വരെയായിരുന്നു ചാംപ്യൻഷിപ്. ജേതാക്കൾ കോട്ടയം കളത്തിപ്പടി സോളമൻസ് ജിമ്മിലെ അംഗങ്ങളാണ്.

ജേതാക്കൾ:

മാസ്റ്റർ വൺ 105 കിലോ സ്വർണം: കോട്ടയം മണർകാട് വാഴപ്പള്ളിൽ റോണി എം മാത്യുസ്. (ഫ്യൂഷൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് കേരള റീജനൽ ഹെഡ്).

മാസ്റ്റർ ടു 105 കിലോ– സ്വർണം: സോളമൻ തോമസ്. (കളത്തിപ്പടി സോളമൻസ് ജിം ഉടമയും പരിശീലകനും ദേശീയ പവർലിഫ്റ്റിങ് ജേതാവും.)

മാസ്റ്റർ ത്രീ 76 കിലോ– സ്വർണം: മണർകാട് എരുമപ്പെട്ടി കോട്ടുഞ്ഞാലിൽ അന്നമ്മ ചാക്കോ. (കോൾ ഇന്ത്യ റിട്ട. ചീഫ് മാനേജർ).

മാസ്റ്റർ ത്രീ 84 കിലോ– സ്വർണം: വടവാതൂർ കൊല്ലക്കൊമ്പിൽ മെഴ്‌സി സ്കറിയ.

സീനിയർ വിഭാഗം– വെള്ളി: പത്തനംതിട്ട റാന്നി പെരുനാട് മാടമൺ ജയവിലാസം അരുണിമ ജയൻ (മനോരമ ഓൺലൈനിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ).

മാസ്റ്റർ വൺ 93 കിലോ– വെള്ളി: മാവേലിക്കര നൂറനാട്, മുതുകാട്ടുകര കൊറ്റാവള്ളിൽ സാജൻ തമ്പാൻ. (ബെഗോറ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ)

ജേതാക്കളിൽ സോളമൻ തോമസ് ദേശീയതല പവർലിഫ്റ്റിങ് വിജയിയാണ്. അന്നമ്മ ചാക്കോ സംസ്ഥാനതലത്തിൽ മുൻപ് സ്വർണം നേടിയിട്ടുണ്ട്. അരുണിമ ജയൻ, സാജൻ തമ്പാൻ, റോണി എം മാത്യുസ്, മെഴ്‌സി സ്കറിയ എന്നിവർക്ക് ആദ്യ സംസ്ഥാനതല മത്സരത്തിൽ തന്നെ മെഡലുകൾ നേടാനായി.

English Summary:

Powerlifting: Kottayam won four golds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com