Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാസ്കറ്റ്:കേരളം ക്വാർട്ടറിൽ

BASKET-US-CHINA-NBA-LAKERS-YI

നോയിഡ∙ തുടർച്ചയായ മൂന്നാം വിജയത്തോടെ കേരളത്തിന്റെ പുരുഷ ടീം ദേശീയ ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. ഛത്തീസ്ഗഡിനെ കേരളം 92–82ന് തോൽപിച്ചു. കേളത്തിന്റെ വനിതാ ടീം ഗുജറാത്തിനെ 48–28ന് തോൽപിച്ചു. ഗ്രൂപ്പ് ബി ജേതാക്കളെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ കേരളത്തിന്റെ പുരുഷ ടീം മഹാരാഷ്ട്രയുമായി മൽസരിക്കും. വനിതാ ടീമിനു ഡൽഹിക്കെതിരെയാണു പോരാട്ടം. ജയിച്ചാൽ അവർക്കും ക്വാർട്ടർ സാധ്യതയുണ്ട്.