Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഎഫ് ഫ്യൂച്ചർ ടെന്നിസ് ഇന്നുമുതൽ

tennis representational image

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐടിഎഫ് ഫ്യുച്ചർ പുരുഷ ടെന്നിസ് ടൂർണമെന്റ് ഇന്നുമുതൽ തിരുവനന്തപുരം ടെന്നിസ് ക്ലബിൽ നടക്കും. ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇറ്റലി, യുക്രെയ്ൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാരോടൊപ്പം പ്രധാന ഇന്ത്യൻ കളിക്കാരും മത്സരത്തിൽ മാറ്റുരയ്ക്കും. 

ദക്ഷിണ വ്യോമ കമാൻഡിലെ അഡ്വഞ്ചർ ആൻഡ് സ്പോർട്സ് കൺട്രോൾ ബോർഡ് ചെയർമാൻ എയർ വൈസ് മാർഷൽ ചന്ദ്രശേഖർ വൈകിട്ട് അഞ്ചിനു മത്സരം ഉദ്ഘാടനം ചെയ്യും. 15,000 യുഎസ് ഡോളറാണു ടൂർണമെന്റിലെ സമ്മാനത്തുക.