Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യൂച്ചർ ടെന്നിസ്: ഇന്ത്യ–ബ്രസീൽ ഫൈനൽ

tennis representational image

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ടെന്നിസ് ടൂർണമെന്റിൽ പുരുഷ ഡബിൾ‍സ്‌ ഫൈനലിൽ ഇന്ന് ബ്രസീലിനെ ഇന്ത്യ നേരിടും. 

ഡബിൾസിൽ ടൂർണമെന്റിലെ ഒന്നാം സീഡുകാരായ ബ്രസീലിന്റെ കയോസ് സിൽവ-തലീസ് തരുണി സഖ്യം മൂന്നാം സീഡുകാരായ ഇന്ത്യയുടെ അർജുൻ ഖാദേ-വിജയ് സുന്ദർ സഖ്യത്തെയാണു നേരിടുന്നത്. 

ഇന്നലെ നടന്ന സെമിയിൽ ബ്രസീൽ, സെർബിയയെ പരാജയപ്പെടുത്തി. മറ്റൊരു സെമിയിൽ ഇന്ത്യയുടെ അർജുൻ ഖാദേ-വിജയ് സുന്ദർ സഖ്യം ഇന്ത്യയുടെതന്നെ മോഹിത് മയൂർ ജയപ്രകാശ്-മനീഷ് സുരേഷ് കുമാർ സഖ്യത്തെ പരാജയപ്പെടുത്തി. 

സിംഗിൾസിൽ സ്പെയിനിന്റെ കാർലോസ് ബലൂഡ പർകിസ് ജർമനിയുടെ സാമി റീഇൻവെയിനിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചു. ഇന്ത്യയുടെ അർജുൻ ഖാദേ ഇന്ത്യയുടെതന്നെ സൂരജ് ആർ പ്രബോധിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ബ്രസീലിന്റെ തലീസ്‌ തരുണി ഇന്ത്യയുടെ അഭിനവ് സഞ്ജയ് ഷണ്മുഖത്തെ തോൽപിച്ചു സെമിയിലെത്തിയിട്ടുണ്ട്.