Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ നാല് താരങ്ങൾക്ക് ഖേലോ ഇന്ത്യ സ്കോളർഷിപ്

Khelo India Logo

ന്യൂഡൽഹി ∙ രാജ്യത്തെ 734 താരങ്ങൾക്കു വർഷം തോറും 1.20 ലക്ഷം രൂപ നൽകുന്ന ഖേലോ ഇന്ത്യ സ്കോളർഷിപ് പദ്ധതിയുമായി സായ്. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ 32 അക്കാദമികൾക്ക് അക്രെഡിറ്റേഷൻ നൽകിയതിൽ കേരളത്തിൽനിന്നു രണ്ടു സെന്ററുകളും ഉൾപ്പെട്ടിട്ടുണ്ട്. അത്‍ലറ്റിക്സിൽ കേരളത്തിൽനിന്ന് നാലു താരങ്ങൾ ഖേലോ ഇന്ത്യ സ്കോളർഷിപ് പദ്ധതിയിലുണ്ട്. ഇ. ആൻസി സോജൻ, സി. ചാന്ദ്നി, സാന്ദ്ര ബാബു, പ്രിസില്ല ഡാനിയൽ എന്നിവരാണു സ്കോളർഷിപ്പിന് അർഹരായത്. സർക്കാർ അംഗീകൃത കേന്ദ്രത്തിൽ സൗജന്യ പരിശീലനത്തിനും ഇവർക്ക് അവസരം ലഭിക്കും.

പി.ടി. ഉഷയുടെ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സും കോതമംഗലം എംഎ സ്പോർട്സ് അക്കാദമിയും അത്‍ലറ്റിക്സ് വിഭാഗത്തിലാണ് അക്രെഡിറ്റേഷൻ നേടിയത്. ആലപ്പുഴയിലെ സായ് റോവിങ് അക്കാദമിയും തിരുവനന്തപുരത്തെ സായ് സ്പ്രിന്റ്, ജംപ് സെന്ററും ദേശീയ അക്കാദമികളായി ഉയർത്തിയിട്ടുമുണ്ട്. അർജുന ജേതാക്കളും ദ്രോണാചാര്യ വിജയികളും ഉൾപ്പെട്ട കമ്മിറ്റിയാണു സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തിയത്.