Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ ഗ്രാൻപ്രി ഹാമിൽട്ടന്

Lewis-Hamilton

മോൺസ (ഇറ്റലി) ∙ മോൺസയിൽ ഏഴു വിജയങ്ങളെന്ന റെക്കോർഡോടെ ലൂയിസ് ഹാമിൽട്ടന് ഉജ്വല വിജയം. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ലാപ് സമയത്തിൽ പോൾ പൊസിഷൻ പിടിച്ചെടുത്ത ഫെറാറിയുടെ കിമി റെയ്ക്കോണനെ 8.7 സെക്കൻഡിനു പിന്നിലാക്കിയാണു ലൂയിസ് ഹാമിൽട്ടൻ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ വെന്നിക്കൊടി പാറിച്ചത്. മെഴ്സിഡീസിലെ ഹാമിൽട്ടന്റെ സഹതാരം വൾട്ടേരി ബൊത്താസാണു മൂന്നാമതെത്തിയത്.  ഇതോടെ കിരീടപ്പോരാട്ടത്തിൽ വെറ്റലിനെക്കാൾ 30 പോയിന്റ് മുന്നിലെത്തി ഹാമിൽട്ടൻ.