Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൊഹോർ കപ്പ്: ഇന്ത്യ സെമിയിൽ; ഓസ്ട്രേലിയയെ 5–4ന് തോൽപിച്ചു

Hockey Representational image

ജൊഹോർ ബാഹ്റു(മലേഷ്യ)∙ തുടർച്ചയായ നാലാം വിജയത്തോടെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം സുൽത്താൻ ഓഫ് ജൊഹോർ കപ്പ് സെമിയിലെത്തി. നിലവിലുള്ള ജേതാക്കളായ ഓസ്ട്രേലിയയെ 5–4ന് കീഴടക്കിയാണ് ഇന്ത്യൻ കുതിപ്പ്. ഗുർസാഹിബ്ജിത് സിങ് (5), ഹസ്പ്രീത് സിങ് (11), മൻദീപ് മോർ (14), വിഷ്ണുകാന്ത് സിങ് (15), ശിലാനന്ദ് ലക്ര(43) എന്നിവരാണ് ഇന്ത്യൻ സ്കോറർമാർ.  ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ 4–0 ലീഡ് നേടിയെങ്കിലും രണ്ടാം ക്വാർട്ടറിൽ വരുത്തിയ പ്രതിരോധപ്പിഴവുകൾ ഇന്ത്യയ്ക്കു തിരിച്ചടിയായി. ഓസ്ട്രേലിയ മൂന്നുഗോളുകൾ തിരിച്ചടിച്ചു. എന്നാൽ, ശിലാനന്ദ് ലക്രയുടെ ഗോളിൽ 5–3ൽ ഇന്ത്യ എത്തി. ഓസ്ട്രേലിയ 59–ാം മിനിറ്റിൽ നാലാം ഗോൾ തിരിച്ചടിച്ചു.