Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളങ്ങുന്നു, യുവ ഇന്ത്യ ! ഇന്ത്യൻ കായികരംഗത്തെ നയിക്കാൻ മികവുള്ള ചില യുവതാരങ്ങളിതാ...

manu-bhaker-with-gold മനു ഭാക്കർ

∙ ജെറമി ലാൽറിനുംഗ (വെയ്റ്റ് ലിഫ്റ്റിങ്)

യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ കന്നി സ്വർണം ലാൽറിനുംഗയിലൂടെയാണ്. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ 62 കിലോഗ്രം വിഭാഗത്തിൽ 274 കിലോഗ്രാം ഉയത്തിയാണു പതിനഞ്ചുകാരനായ ലാൽറിനുംഗയുടെ സ്വർണ നേട്ടം. ജനിച്ചതു മിസോറാമിലാണെങ്കിലും മൽസരത്തിനിറങ്ങുന്നത് മഹാരാഷ്ട്രയ്ക്കായി. ദേശീയ യൂത്ത് ചാംപ്യൻഷിപ്പിൽ ആദ്യം മൽസരിച്ച 50 കിലോഗ്രം വിഭാഗത്തിൽ ദേശീയ റെക്കോർഡോടെ സ്വർണമണിഞ്ഞ ലാൽറിനുംഗ പിന്നീട് 56 കിലോഗ്രാം വിഭാഗത്തിൽ മലേഷ്യയിലെ ലോക യൂത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.

∙ നീരജ് ചോപ്ര (ജാവലിൻ ത്രോ)

neeraj-chopra

2018 ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ നീരജിന്റെ പ്രായം 20 മാത്രം. 2018 കോമൺവെൽത്ത് ഗെയിംസിലും 2016 ലോക അണ്ടർ 20 ചാപ്യൻഷിപ്പിലും സ്വർണമണിഞ്ഞിട്ടുള്ള നീരജാണ് 2018 ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും. ഹരിയാനയിലെ പാനിപ്പത്താനു സ്വദേശം. ജാവലിൻ ത്രോയിൽ 88.06 മീറ്റർ ദൂരം കണ്ടെത്തിയിട്ടുള്ള നീരജ് ചോപ്ര 2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

∙ നിഹാൽ സരിൻ (ചെസ്)

nihal-sarin

ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പന്ത്രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായ നിഹാൽ സരിന്റെ സ്വദേശം തൃശൂരാണ്. സെപ്റ്റംബറിലെ റാങ്കിങ് കണക്കു പ്രകാരം അണ്ടർ 14 വിഭാഗത്തിൽ ഒന്നാം റാങ്കുകാരനാണ് നിഹാൽ. 2014ൽ അണ്ടർ 10 വിഭാഗം ലോകചാപ്യനായ നിഹാൽ 2016ൽ നടന്ന അണ്ടർ 12 ലോക ചാംപ്യൻഷിപ്പിൽ ഫൈനലിലാണു കീഴടങ്ങിയത്. ഈ വർഷം ഓഗസ്റ്റിൽ അബുദാബിയിൽ നടന്ന മാസ്റ്റേഴ്സ് ടൂർണമെന്റിലെ മികച്ച പ്രകടനം നിഹാലിനെ ഗ്രാൻമാസ്റ്റർ പദവിയിലെത്തിച്ചു.

∙ മനു ഭാക്കർ (ഷൂട്ടിങ്)

ഹരിയാനയിലെ ഝജ്ജർ സ്വദേശിനിയായ ഭാക്കർ കഴിഞ്ഞ ഏപ്രിലിൽ ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ സുവർണ നേട്ടത്തോടെയാണു താരമാകുന്നത്. പിന്നീട് എഷ്യൻ ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തോറ്റു മടങ്ങിയതോടെ പതിനാറുകാരിയായ മനുവിനു നേരേ ചോദ്യശരങ്ങളുയർന്നു. എന്നാൽ വിമർശകരെ നിശബ്ദരാക്കിയ പ്രകടനത്തോടെ യൂത്ത് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണമണിഞ്ഞാണു മനു മികവു പ്രകടമാക്കിയത്.

∙ ലക്ഷ്യ സെൻ (ബാഡ്മിന്റൻ)

lakshya-sen

പി.വി. സിന്ധുവിനു ശേഷം ഏഷ്യൻ ബാഡ്മിന്റൻ ജൂനിയർ ചാപ്യൻഷിപ് സ്വർണം ഇന്ത്യയിലെത്തിച്ചതു ലക്ഷ്യ സെൻ ആണ്. ലോക ജൂനിയർ റാങ്കിങ്ങിൽ ഒന്നാമതുള്ള കുൻലാവുത് വിദിത്സാർനെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണു ലക്ഷ്യ തകർത്തത്. 53 വർഷങ്ങൾക്കുശേഷം പുരുഷ സിംഗിൾസിൽ ഏഷ്യൻ ബാഡ്മിന്റൻ ജൂനിയർ ചാപ്യൻഷിപ് സ്വർണം നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡുമായാണ് പതിനാറുകാരനായ ലക്ഷ്യ ഇന്തൊനീഷ്യയിൽ നിന്നു മടങ്ങിയത്.

∙ ഇന്ത്യ അണ്ടർ 20 ഫുട്ബോൾ ടീം

under-20-football-team

രണ്ടു മാസങ്ങൾക്കു മുൻപ് സ്പെയിനിൽ നടന്ന കോട്ടിഫ് ടൂർണമെന്റിനിടെ അർജന്റീന യുവനിരയെ 2–1നു കീഴടക്കിയതോടെയാണ് ഇന്ത്യൻ യുവ ടീം വാർത്തയിൽ ഇടംപിടിക്കുന്നത്. അർജന്റീനയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വിജയം സ്വന്തമാക്കിയ യുവനിര അർജന്റീന കോച്ച ലയണൽ ഷാലൊനിയുടെ പോലും പ്രതീക്ഷ പിടിച്ചുപറ്റി. തൊട്ടുപിന്നാലെ ഫ്രാൻസും ക്രൊയേഷ്യയും സ്ലൊവേനിയയും ഉൾപ്പെട്ട ചതുർരാഷ്ട്ര ടൂർണമെന്റിൽ കളിച്ച മൂന്നു കളികളിലും തോറ്റെങ്കിലും ആരാധകരുടെ കൈയടി നേടി.

∙ പൃഥ്വി ഷാ (ക്രിക്കറ്റ്)

prithvi-shaw-vs-wi-1

അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്കായി സെഞ്ചുറിയടിക്കുമ്പോൾ പൃഥ്വി ഷായുടെ പ്രായം 18. സാങ്കേതികത്തികവാർന്ന ഷോട്ടുകൾ, മികച്ച ഫുട്‌വർക്ക്, പേസ് ബോളർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും വ്യത്യസ്ത ടെക്നിക് എന്നിവ കൈമുതൽ. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റ മൽസരത്തിൽ