Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസ്: പി.വി. സിന്ധു ഫൈനലിൽ

PV Sindhu പി.വി. സിന്ധു (ഫയൽ ചിത്രം)

ഗൗങ്ചൗ ∙ ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. സെമിഫൈനലിൽ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് ആറാം സീഡായ സിന്ധു ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 21–16, 25–23. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജാപ്പനീസ് താരം നോസോമി ഒഖുഹാരയെ സിന്ധു നേരിടും.

കഴിഞ്ഞദിവസം പന്ത്രണ്ടാം സീഡ് ബെയ്‍വൻ ഷാങ്ങിനെ 35 മിനിറ്റിനുള്ളിൽ തോൽപ്പിച്ചാണ് സിന്ധു എ ഗ്രൂപ്പിൽ ഏറ്റവും മുന്നിലെത്തിയത്. സ്കോർ : 21–9, 21–15. വേൾഡ് ടൂർ ഫൈനൽസിൽ ഒന്നാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സൂയിങ്ങിനെയും സിന്ധു വീഴ്ത്തിയിരുന്നു.