sections
MORE

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ്; കേരളം ക്വാർട്ടർ ഫൈനലിൽ

hockey-logo-5
SHARE

കൊല്ലം∙ ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്തിനെയാണു (എസ്എജി) കേരളം പരാജയപ്പെടുത്തിയത് (5-2). കേരളത്തിനു വേണ്ടി വി.എച്ച്. സരിഗ മൂന്നും എം.അമേയ രണ്ടും ഗോളുകൾ നേടി. നൊറോൻഹ സാനിയ, പട്ടേൽ പ്രാച്ചി എന്നിവരാണ് എസ്എജിക്കു വേണ്ടി സ്കോർ ചെയ്തത്.

ഇതോടെ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പിൽ 9 പോയിന്റുമായി ടീം ഒന്നാമതായി. നേരത്തെ, തെലങ്കാനയെയും (1-O) ഗുജറാത്തിനെയും (4-0) കേരളം പരാജയപ്പെടുത്തിയിരുന്നു. അടുത്ത 2 മത്സരങ്ങളിൽ എതിരാളികളായ ത്രിപുരയും സ്റ്റീൽ പ്ലാന്റ് ബോർഡും ഇതു വരെ എത്തിച്ചേർന്നിട്ടില്ലാത്തതിനാൽ കേരളത്തിന് വാക്ക് ഓവർ ലഭിക്കുമെന്നതിനാൽ 6 പോയിന്റ് കൂടി നേടാം. 30 നാണ് ക്വാർട്ടർ ഫൈനൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA