sections
MORE

ദേശീയ ജൂനിയർ വനിതാ ഹോക്കി: അസമിനോടു തോറ്റ് കേരളം പുറത്ത്

kerala-vs-assam-hockey
SHARE

കൊല്ലം ∙ ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിൽ നിന്നു കേരളം പുറത്തായി. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ബി ഡിവിഷൻ ക്വാർട്ടർ ഫൈനലിൽ അസം ഹോക്കി ഫെഡറേഷനോടാണു തോൽവി. സ്കോർ: 2–1.  55–ാം മിനിറ്റിൽ രേവതി ഐ. നായരുടേതായിരുന്നു കേരളത്തിന്റെ ആശ്വാസഗോൾ. അസമിനു വേണ്ടി മിൽഖ സുറിൻ, മാർട്ടീന ജാരിയ എന്നിവർ ഗോൾ നേടി.

ആദ്യ ക്വാർട്ടർ ഫൈനലിൽ ഭോപാൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി (11–1). ഉച്ചയ്ക്കു ശേഷം നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ തമിഴ്നാട് ആന്ധ്രയെയും, പട്യാല സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്തിനെയും നേരിടും. ഫെബ്രുവരി ഒന്നിനു സെമിഫൈനലും രണ്ടിനു ഫൈനലും നടക്കും. അതേസമയം, എ ഡിവിഷൻ മത്സരങ്ങൾ 31ന് ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA