ADVERTISEMENT

ന്യൂഡൽഹി ∙ ഷൂട്ടിങ് താരങ്ങളായ മനു ഭാകറിന്റെയും വിജയ്‌വീർ സിദ്ദുവിന്റെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് സിബിഎസ്ഇയോട്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അപേക്ഷ.

മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ ചൈനീസ് തായ്പേയിയിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാംപ്യൻഷിപ്പിൽ ഇരുവർക്കും പങ്കെടുക്കാൻ വേണ്ടിയാണിത്. ടാർഗറ്റ് ഒളിംപിക് പോഡിയം (ടോപ്) പദ്ധതിക്കു കീഴിലുള്ള താരമാണ് മനു ഭാകർ. 2018 ഷൂട്ടിങ് ലോകകപ്പിൽ രണ്ടു സ്വർണം നേടിയിട്ടുണ്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com