ADVERTISEMENT

റായ്പുർ(ഛത്തീസ്ഗഡ്)  ∙ രണ്ടുവർഷം മുൻപു കൈവിട്ടുപോയ ദേശീയ കിരീടം തിരിച്ചുപിടിക്കാൻ കേരളത്തിന്റെ യുവനിര ഇന്നിറങ്ങുന്നു. 16-ാമത് ദേശീയ യൂത്ത് അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് റായ്പുരിലെ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. 

50 അംഗ സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കുന്നതിനാൽ ടീമിൽ ഇത്തവണ ആളെണ്ണം കുറവാണ്. ആദ്യ ദിനമായ ഇന്ന് 9 ഇനങ്ങളിൽ ഫൈനൽ നടക്കും. 

ആൺകുട്ടികളുടെ കരുത്തിൽ കപ്പടിക്കാനെത്തുന്ന ഹരിയാന ഇത്തവണയും  കേരളത്തിനു  പ്രധാന വെല്ലുവിളിയാകും.. 2017ൽ ഹൈദരാബാദിൽ നടന്ന ചാംപ്യൻഷിപ്പിൽ കേരളത്തിൽ നിന്നു തട്ടിയെടുത്ത കിരീടം കഴിഞ്ഞവർഷവും അവർ  നിലനിർത്തിയിരുന്നു. 

15 പോയിന്റ് വ്യത്യാസത്തിലാണ് കേരളത്തെ പിന്തള്ളിയത്. പെൺകുട്ടികളുടെ വിഭാഗം ചാംപ്യൻഷിപ്പ് സ്വന്തമാക്കിയെങ്കിലും  ആൺകുട്ടികൾ നിറംമങ്ങിയതു കേരളത്തിനു തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com