ADVERTISEMENT

മെൽബൺ ∙ ഫോർമുല വൺ റേസ് ഡയറക്ടർ ചാർളി വൈറ്റിങ് (66) നിര്യാതനായി. 2019 റേസിങ് സീസൺ ഇന്നു മെൽബണിൽ തുടങ്ങാനിരിക്കെയാണ് ആകസ്മിക മരണം. 1997 മുതൽ എഫ് വൺ മൽസരങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹത്തിന്റെ തീരുമാനങ്ങളാണ്. 1977ൽ എഫ് വൺ കാറോട്ട മൽസരരംഗത്തു ഹെസ്കെത്ത് ടീമിന്റെ സാങ്കേതിക വിദഗ്ധനായാണ് എത്തുന്നത്.

എൺപതുകളിൽ ബേണി എക്ലസ്റ്റന്റെ ബ്രാബം ടീമിൽ ചീഫ് മെക്കാനിക്കായി. 1981ലും 83ലും നെൽസൺ പിക്വെ ചാംപ്യനാകുമ്പോൾ ചാർളിയായിരുന്നു ടീമിന്റെ ചീഫ് മെക്കാനിക്ക്. ഡ്രൈവർമാരുടെ സുരക്ഷ ഉൾപ്പെടെ അപകടരഹിതമായ കാറോട്ടം എന്ന ആശയത്തിലൂന്നി ഒട്ടേറെ പരിഷ്കാരങ്ങൾ എഫ്‍ വണ്ണിനു സമ്മാനിച്ചയാളാണു വൈറ്റിങ്. ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ സീസണു തുടക്കമിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കെയാണു ചാർളി വൈറ്റിങ്ങിന്റെ മരണം. വൈറ്റിങ്ങിനു ശേഷം ആരാകും എഫ് വൺ നിയന്ത്രിക്കുക എന്ന് തീരുമാനമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com