ADVERTISEMENT

പട്യാല ∙ ജാവലിനിൽ ഉത്തർപ്രദേശിന്റെ അനുറാണിക്ക് ദേശീയ റെക്കോർഡ്. അനു 62.34 മീറ്റർ ദൂരമെറിഞ്ഞാണ് ഫെഡറേഷൻ കപ്പിൽ ദേശീയ റെക്കോർഡ് തിരുത്തിയത്. കേരളത്തിന്റെ കൃഷ്ണ രചൻ വനിതകളുടെ പോൾവോൾട്ടിൽ മീറ്റ് റെക്കോർഡും സ്വന്തമാക്കി. വി.സുരേഖയുടെ അഞ്ചു വർഷം പഴക്കമുള്ള 4.05 മീറ്ററിന്റെ റെക്കോർഡാണ് 4.06 മീറ്റർ ചാടി കൃഷ്ണ തിരുത്തിയെഴുതിയത്. ഭുവനേശ്വറിൽ കഴിഞ്ഞവർഷം 3.95 മീറ്റർ ചാടിയതായിരുന്നു കൃഷ്ണയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

കേരളത്തിന്റെ തന്നെ മരിയ ജെയ്സനാണ് വെള്ളി. 3.80 മീറ്റർ.
സ്വന്തം പേരിലുള്ള 61.86 മീറ്ററിന്റെ റെക്കോർഡാണ് അനുറാണി തിരുത്തിയെഴുതിയത്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് അനുറാണി. ഈ പ്രകടനത്തോടെ ദോഹ ലോകഅത്‍ലിറ്റിക് ചാംപ്യൻഷിപ്പിനും അനു യോഗ്യത നേടി. ഗുജറാത്തിന്റെ ഗവിത് മുരളി കുമാർ 10000 മീറ്ററിലും ഏഷ്യൻ ഗെയിംസ് യോഗ്യത സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com